ന്യൂഡല്‍ഹി : കോള്‍ ഗേറ്റ്-പാമൊലിവ് (ഇന്ത്യ) ലിമിറ്റഡ് കമ്പനിക്ക് 248.74 കോടി രൂപയുടെ നികുതി നോട്ടിസ്. ആദായ നികുതി അധികൃതരാണ് നോട്ടിസ് അയച്ചിരിക്കുന്നത്. വില കൈമാറ്റ വിഷയുമായി ബന്ധപ്പെട്ടാണ് നോട്ടിസ്. എന്നാല്‍ നടപടി ചോദ്യം ചെയ്‌ത് ഹര്‍ജി നല്‍കുമെന്ന് കമ്പനി വ്യക്തമാക്കി.
ഈ മാസം 26നാണ് കമ്പനിക്ക് നോട്ടിസ് ലഭിച്ചത്. 2021 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ നികുതിയാണിതെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 79.63 കോടി പലിശ അടക്കമുള്ള തുകയാണിത്. ആദായനികുതി വകുപ്പിന്‍റെ ഈ നോട്ടിസ് കൊണ്ട് കമ്പനിയുടെ പ്രവര്‍ത്തനം തടസപ്പെടില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ 5,644 കോടിയുടെ വിറ്റുവരവാണ് കമ്പനിക്ക് ഉണ്ടായത്.
Also Read: ആദായ നികുതിയടവ്: റീഫണ്ടിനായി വ്യാജ വിവരങ്ങള്‍ നല്‍കുന്നത് ശിക്ഷാര്‍ഹം: മുന്നറിയിപ്പുമായി വകുപ്പ്