ETV Bharat / bharat

ദലൈലാമയുടെ ഗയ പര്യടനം : സംശയാസ്‌പദ സാഹചര്യത്തില്‍ കണ്ട ചൈനീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ് - ചൈനീസ് സ്‌ത്രീയുടെ രേഖാചിത്രം

ദലൈലാമയ്‌ക്കെതിരെ ചാരപ്പണി നടത്തുന്നുവെന്ന് സംശയിക്കപ്പെടുന്ന ചൈനീസ് യുവതിയുടെ രേഖാചിത്രം കഴിഞ്ഞ ദിവസം പൊലീസ് പുറത്തുവിടുകയും അതിന്‍റെ അടിസ്ഥാനത്തിൽ ഗയയിൽ തെരച്ചിൽ നടത്തുകയും ചെയ്‌തിരുന്നു

Suspected Chinese spy detained in Bodh Gaya  Dalai Lama  Dalai Lama annual tour to BodhGaya  spying on the Dalai Lama  sketch of the suspected woman  national news  malayalam news  Gaya Senior Superintendent of Police  ദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  ചൈനീസ് യുവതിയെ പൊലീസ് കസ്‌റ്റഡിയിലെടുത്തു  സംശയാസ്‌പദമായി കണ്ടെത്തിയ ചൈനീസ് യുവതി  ദലൈലാമ  ദലൈലാമയ്‌ക്കെതിരെ ചാരപ്പണി  ചൈനീസ് സ്‌ത്രീയുടെ രേഖാചിത്രം  ദലൈലാമയുടെ ഗയ പര്യടനം
ചൈനീസ് യുവതിയെ പൊലീസ് കസ്‌റ്റഡിയിലെടുത്തു
author img

By

Published : Dec 29, 2022, 10:47 PM IST

ഗയ : ബിഹാറിലെ ബോധ് ഗയയിൽ സംശയാസ്‌പദ സാഹചര്യത്തില്‍ കാണപ്പെട്ട ചൈനീസ് യുവതിയെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ദലൈലാമ പര്യടനത്തിന് എത്തുന്ന ബോധ് ഗയയിൽ ചൈനീസ് യുവതിയുടെ സാന്നിധ്യത്തെക്കുറിച്ചും സംശയാസ്‌പദമായ പ്രവർത്തനങ്ങളെക്കുറിച്ചും ഇന്‍റലിജൻസ് ഏജൻസികൾ ലോക്കൽ പൊലീസിനെ നേരത്തെ അറിയിച്ചിരുന്നു. ഇതുപ്രകാരം സുരക്ഷ ഏജൻസികൾ ഒരു ചൈനീസ് സ്‌ത്രീയുടെ രേഖാചിത്രം പുറത്തുവിടുകയും ചെയ്തു.

ദലൈലാമയ്‌ക്കെതിരെ ചാരപ്പണി നടത്തുന്ന സ്‌ത്രീയെ കുറിച്ച് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രദേശത്ത് പൊലീസ് തെരച്ചിൽ നടത്തിവരികയായിരുന്നു. കസ്‌റ്റഡിയിൽ എടുത്ത വനിതയെ ചോദ്യം ചെയ്‌തുവരികയാണെന്ന് എഡിജിപി ജെ എസ് ഗാംഗ്വാർ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.