പട്ന: നാടിന്‍റെ വികസനത്തിനായി വോട്ട് നൽകണമെന്ന് അഭ്യർഥിച്ച് മന്ത്രി സുരേഷ് ശർമ. മുസാഫർപൂരിനെ മനോഹരമായ നഗരമാക്കാനായിരിക്കണം ഓരോ വോട്ടും രേഖപ്പെടുത്തേണ്ടതെന്ന് മുസാഫർപൂരിന്‍റെ ഇപ്പോഴത്തെ എംഎൽഎ കൂടിയായ സുരേഷ് ശർമ പറഞ്ഞു.
കേന്ദ്ര സർക്കാർ നഗരത്തിന്‍റെ വികസന പ്രവർത്തനങ്ങൾക്കായി 2,000 കോടി രൂപ നൽകിയതായും മുസാഫർപൂരിനെ ഒരു സ്മാർട് സിറ്റിയാക്കി മാറ്റാമെന്നും തന്‍റെ വോട്ട് രേഖപ്പെടുത്തിയ ശേഷം ബിജെപി എംഎൽഎ മാധ്യമങ്ങളോട് വിശദീകരിച്ചു. ബിഹാറിലെ16 ജില്ലകളിലായി 78 മണ്ഡലങ്ങളിലാണ് ഇന്ന് അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം 10നാണ് വോട്ടെണ്ണൽ.