ETV Bharat / bharat

Suresh Gopi Satyajit Ray Film Institute Chairman: സുരേഷ് ഗോപി സത്യജിത്ത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അധ്യക്ഷൻ - സത്യജിത്ത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം

Suresh gopi appointed as satyajit ray film and television institute president: സുരേഷ് ഗോപിയുടെ നിയമനം പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേണിങ് കൗണ്‍സിലിന്‍റെ ചെയര്‍മാന്‍ ചുമതലയും വഹിക്കും.

Suresh Gopi Satyajit Ray Film Institute Chairman  Suresh Gopi  Suresh gopi appointed as film Institute Chairman  satyajit ray film and television institute  സുരേഷ് ഗോപി  സുരേഷ് ഗോപി ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ  കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ സുരേഷ് ഗോപി  സുരേഷ് ഗോപി ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് നിയമനം  സത്യജിത്ത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം  Suresh gopi appointment film institute
Suresh Gopi Satyajit Ray Film Institute Chairman
author img

By ETV Bharat Kerala Team

Published : Sep 22, 2023, 8:20 AM IST

Updated : Sep 22, 2023, 1:54 PM IST

കൊൽക്കത്ത : സത്യജിത്ത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചു (Suresh Gopi Satyajit Ray Film Institute Chairman). കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ആണ് നിയമന പ്രഖ്യാപനം നടത്തിയത്. മൂന്ന് വര്‍ഷത്തേക്കാണ് മുന്‍ രാജ്യസഭാംഗം കൂടിയായ സുരേഷ് ഗോപിയെ (Suresh Gopi) നിയമിച്ചിരിക്കുന്നത്.

ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേണിങ് കൗണ്‍സിലിന്‍റെ ചെയര്‍മാന്‍ ചുമതലയും സുരേഷ്‌ ഗോപി വഹിക്കും. സുരേഷ് ഗോപിയുടെ അനുഭവ സമ്പത്തും സിനിമ മേഖലയിലെ വൈഭവവും ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനെ സമ്പന്നമാക്കുമെന്ന് അനുരാഗ് എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. 'നിങ്ങളുടെ മഹത്തായ അനുഭവവും സിനിമാറ്റിക് വൈഭവവും തീർച്ചയായും ഈ ബഹുമാനപ്പെട്ട സ്ഥാപനത്തെ സമ്പന്നമാക്കും. നിങ്ങൾക്ക് ഫലവത്തായ ഒരു ഭരണകാലം ആശംസിക്കുന്നു.'- അനുരാഗ് താക്കൂര്‍ (Anurag Thakur) എക്‌സിൽ കുറിച്ചു.

  • Many congratulations to veteran film actor @TheSureshGopi ji on being nominated the President of the @srfti_official society & chairman of the governing council of @srfti_official for a period of 3 years.

    Your vast experience & cinematic brilliance are surely going to enrich…

    — Anurag Thakur (@ianuragthakur) September 21, 2023 " class="align-text-top noRightClick twitterSection" data=" ">

അതേസമയം, നിയമനത്തെക്കുറിച്ച് പാർട്ടി കേന്ദ്രനേതൃത്വം നേരത്തെ അറിയിക്കാത്തതിൽ സുരേഷ് ഗോപിക്ക് അമർഷമുണ്ടെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. നിയമനം പൊതുപ്രവർത്തന രംഗത്തെ ബാധിക്കുമെന്നാണ് സുരേഷ് ഗോപിയെ പിന്തുണക്കുന്നവർ പറയുന്നത്. നിയമനം മൂന്ന് വര്‍ഷത്തേക്കായതിനാല്‍ ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ സുരേഷ് ഗോപിക്ക് സാധിച്ചെന്ന് വരില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സുരേഷ് ഗോപിയെ പിന്തുണയ്ക്കുന്നവര്‍ നിയമനത്തെ ചോദ്യം ചെയ്‌ത് സാമൂഹിക മാധ്യമങ്ങളില്‍ രംഗത്തെത്തുന്നത്.

അടുത്തിടെ തമിഴ് സിനിമ താരം ആര്‍ മാധവനെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്‍റ് ആയി നിയമിച്ചിരുന്നു. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് (pune film institute) പ്രസിഡന്‍റും ഗവേണിങ്‌ കൗൺസിൽ ചെയർമാനുമായാണ് നടൻ ആർ മാധവനെ (R Madhavan) ഇക്കഴിഞ്ഞ സെപ്റ്റംബർ ആദ്യം നിയമിച്ചത്. ഇൻഫർമേഷൻ ആൻഡ്‌ ബ്രോഡ്‌കാസ്റ്റിങ്‌ മന്ത്രാലയമാണ്‌ (press information bureau) ഇക്കാര്യം അറിയിച്ചത്‌. കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ആർ മാധവന് എക്‌സിലൂടെ അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്‌തിരുന്നു. ചലച്ചിത്ര ലോകത്തെ ആർ മാധവന്‍റെ സംഭാവനകൾ ഇൻസ്റ്റിറ്റ്യൂട്ടിന് കൂടുതൽ കരുത്ത് നൽകുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

'നിങ്ങളുടെ വിപുലമായ അനുഭവവും ശക്തമായ ധാർമ്മികതയും ഈ ഇൻസ്റ്റിറ്റ്യൂട്ടിനെ സമ്പന്നമാക്കുമെന്നും നല്ല മാറ്റങ്ങൾ കൊണ്ടുവരുമെന്നും ഉയർന്ന തലത്തിലേക്ക് കൊണ്ടുപോകുമെന്നും എനിക്ക് ഉറപ്പുണ്ട്. ആർ മാധവന് എന്‍റെ ആശംസകൾ.'- അനുരാഗ് താക്കൂര്‍ എക്‌സിൽ കുറിച്ചു. തന്നെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് തലവനായി നിയോഗിച്ചതില്‍ കേന്ദ്രമന്ത്രിയ്ക്ക് ആര്‍ മാധവന്‍ നന്ദി അറിയിച്ചിരുന്നു.

Last Updated : Sep 22, 2023, 1:54 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.