ETV Bharat / bharat

'കള്ളന്മാരുടെയെല്ലാം പേരിനൊപ്പം മോദി': പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവ്, പിന്നാലെ ജാമ്യം

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയിലാണ് രാഹുല്‍ ഗാന്ധി വിവാദ പരാമര്‍ശം നടത്തിയത്

പ്രധാനമന്ത്രി  രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്ന് കോടതി  രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്ന് കോടതി
രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്ന് കോടതി
author img

By

Published : Mar 23, 2023, 11:23 AM IST

Updated : Mar 23, 2023, 1:24 PM IST

സൂറത്ത്: മോദി സമുദായത്തെ കുറിച്ച് 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് വേദിയില്‍ രാഹുല്‍ ഗാന്ധി നടത്തിയ വിവാദ പരാമര്‍ശത്തില്‍ സൂറത്ത് സിജെഎം കോടതിയില്‍ നാടകീയ സംഭവങ്ങള്‍. കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സൂറത്ത് കോടതി രണ്ട് വര്‍ഷം തടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിന്നാലെ രാഹുലിന് കോടതി ജാമ്യം അനുവദിച്ചു. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 499,500 വകുപ്പുകള്‍ പ്രകാരമാണ് രാഹുല്‍ ഗാന്ധിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിരുന്നത്.

വിധി പ്രസ്‌താവം കേള്‍ക്കാൻ രാഹുല്‍ ഗാന്ധി കോടതിയിലെത്തിയിരുന്നു. രാജ്യത്തെ എല്ലാ കള്ളന്മാരുടെ പേരിനൊപ്പം മോദിയെന്ന് കൂടിയുണ്ട് എന്ന് പ്രസംഗത്തിനിടയില്‍ രാഹുല്‍ ഗാന്ധി പരാമര്‍ശിച്ചതാണ് വിവാദമായത്. ഗുജറാത്തിലെ വജ്ര വ്യാപാരിയായ നീരവ് മോദിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സൂചിപ്പിച്ചായിരുന്നു പ്രസംഗം. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം മോദി സമുദായത്തില്‍പ്പെട്ടവര്‍ക്ക് അപകീര്‍ത്തികരമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവും ഗുജറാത്തിലെ എംഎല്‍എയുമായ പൂര്‍ണേഷ്‌ മോദിയാണ് കോടതിയെ സമീപിച്ചത്. 2021ലാണ് സൂറത്ത് കോടതിയില്‍ രാഹുല്‍ ഗാന്ധി അവസാനമായി ഹാജരായത്.

കോടതിയുടെ വിധി പ്രഖ്യപനം: രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എച്ച്.എച്ച് വര്‍മ വിധി പ്രഖ്യാപിച്ചത്. ഇതൊരു കുറ്റമായി കണക്കാക്കിയില്ലെങ്കില്‍ നാളെ മറ്റുള്ളവരും ഇത്തരം പരാമര്‍ശം തുടരുമെന്നും ശിക്ഷ വിധിച്ചില്ലെങ്കില്‍ അതിലൂടെ സമൂഹത്തിന് നല്‍കുക തെറ്റായ സന്ദേശമാകുമെന്നും കോടതി നിരീക്ഷിച്ചു.

രാഹുല്‍ ഗാന്ധിയ്‌ക്ക് ജാമ്യം: വിവാദ പരാമര്‍ശത്തില്‍ ഉപാധികളോടെയാണ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ചത്. കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തെ സമയ പരിധി നല്‍കിയിട്ടുണ്ട്.

more read: 'എന്‍റെ മതം സത്യത്തിലും അഹിംസയിലും അധിഷ്ഠിതം': സൂറത്ത് കോടതി വിധിക്ക് പിന്നാലെ രാഹുലിന്‍റെ ട്വീറ്റ്

മാധ്യമങ്ങളോട് പ്രതികരിച്ച് പരാതിക്കാരന്‍: 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിലെ കോലാറിൽ നടന്ന പ്രചാരണത്തിനിടെ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി പരാമര്‍ശം നടത്തിയത്. കോടതിയുടെ വിധിയില്‍ സംതൃപ്‌തനാണെന്നും കേസുമായി ബന്ധപ്പെട്ടുണ്ടാകുന്ന തുടര്‍ നടപടികളെ സ്വാഗതം ചെയ്യുന്നുവെന്നും പൂര്‍ണേഷ്‌ മോദി മാധ്യമങ്ങളോട് പറഞ്ഞു.

  • #WATCH | "I welcome the judgement of the court," says BJP MLA Purnesh Modi, who filed the complaint against Congress MP Rahul Gandhi over his 'Modi surname' remark. pic.twitter.com/hIGhavQCym

    — ANI (@ANI) March 23, 2023 " class="align-text-top noRightClick twitterSection" data=" ">

ഇന്ന് രാവിലെയാണ് രാഹുല്‍ ഗാന്ധി സൂറത്തിലെത്തിയത്. ജിപിസിസി അധ്യക്ഷൻ ജഗദീഷ് ഠാക്കൂർ, നിയമസഭ കക്ഷി നേതാവ് അമിത് ചാവ്‌ഡ, മുതിർന്ന നേതാവ് അർജുൻ മോദ്‌വാദിയ, ഗുജറാത്തിന്‍റെ എഐസിസി ചുമതലയുള്ള രഘു ശർമ എന്നിവരുൾപ്പെടെയുള്ള മുതിർന്ന സംസ്ഥാന കോൺഗ്രസ് നേതാക്കൾ രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാൻ സൂറത്ത് വിമാനത്താവളത്തിൽ എത്തിയിരുന്നു. രാഹുല്‍ ഗാന്ധി സൂറത്തിലെത്തിയപ്പോള്‍ കോടതി വരെയുള്ള വഴിയില്‍ പ്രതിഷേധവുമായി ജനങ്ങളെത്തിയിരുന്നു.

ഗാന്ധിയെ 'ഷേർ-ഇ-ഹിന്ദുസ്ഥാൻ' (ഹിന്ദുസ്ഥാന്‍റെ സിംഹം) എന്ന് പ്രകീർത്തിക്കുന്ന പോസ്റ്ററുകളും "കോൺഗ്രസ് തലകുനിക്കില്ല" എന്ന പ്ലക്കാർഡുകളുമായാണ് പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും സ്വീകരിച്ചത്.

also read: അനധികൃത സ്വത്ത് സമ്പാദനം: വീട്ടിലെ വിജിലൻസ് പരിശോധനക്കിടെ ഡിവൈഎസ്‌പി മുങ്ങി

Last Updated : Mar 23, 2023, 1:24 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.