ETV Bharat / bharat

'അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു'; മണിപ്പൂര്‍ സംഭവത്തില്‍ സുരാജ് വെഞ്ഞാറമൂടും ശാരദക്കുട്ടിയും

മണിപ്പൂര്‍ സംഭവത്തില്‍ പ്രതികരിച്ച് നടന്‍ സുരാജ് വെഞ്ഞാറമൂടും എഴുത്തുകാരി ശാരദക്കുട്ടിയും. മണിപ്പൂരിനെ ഓർത്ത് മാത്രമല്ല, ഇന്ത്യ എങ്ങോട്ടെന്നോർത്തും ഭയം ആകുന്നുവെന്ന് ശാരദക്കുട്ടി.

Two women in Manipur sexually assaulted  Manipur violence against women  മണിപ്പൂര്‍ സംഭവത്തില്‍ പ്രതികരിച്ച് സുരാജ്  സുരാജ് വെഞ്ഞാറമൂട്  സുരാജ് വെഞ്ഞാറമൂടും എഴുത്തുകാരി ശാരദക്കുട്ടിയും  എഴുത്തുകാരി ശാരദക്കുട്ടി  ശാരദക്കുട്ടി  മണിപ്പൂര്‍ സംഭവത്തില്‍ പ്രതികരിച്ച്  മണിപ്പൂര്‍  Suraj Venjaramoodu reacts  Manipur violence against Women  Suraj Venjaramoodu  Suraj Venjaramoodu reacts on Manipur violence  Saradakutty Bharathikutty
'അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു'; മണിപ്പൂര്‍ സംഭവത്തില്‍ പ്രതികരിച്ച് സുരാജ് വെഞ്ഞാറമൂടും ശാരദക്കുട്ടിയും
author img

By

Published : Jul 20, 2023, 3:50 PM IST

ണിപ്പൂരില്‍ രണ്ട് സ്‌ത്രീകളെ കൂട്ടബലാത്സംഗം ചെയ്‌ത് റോഡിലൂടെ നഗ്നരാക്കി നടത്തിയ സംഭവം രാജ്യം വളരെ ഞെട്ടലോടെയാണ് കേട്ടത്. കഴിഞ്ഞ ദിവസമാണ് സംഭവത്തിന്‍റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇതിന് പിന്നാലെ രാജ്യത്തിന്‍റ വിവിധ ഇടങ്ങളില്‍ നിന്നും പ്രതിഷേധങ്ങള്‍ ഉയരുകയാണ്. രാഷ്‌ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, സിനിമ മേഖലയിലെ നിരവധി പ്രമുഖര്‍ ഇതിനോടകം തന്നെ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തു വന്നു.

നടന്‍ സുരാജ് വെഞ്ഞാറമൂടും (Suraj Venjaramoodu) സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍. അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നുവെന്നാണ് നടന്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്. 'മണിപ്പൂർ അസ്വസ്ഥത ഉണ്ടാക്കുന്നു... അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു... ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ' -ഇപ്രകാരമാണ് സുരാജ് വെഞ്ഞാറമൂട് ഫേസ്‌ബുക്കില്‍ പങ്കുവച്ച കുറിപ്പ്. എന്നാല്‍ പങ്കുവച്ച് ഏതാനും നിമിഷങ്ങള്‍ക്കകം തന്നെ സുരാജ് വെഞ്ഞാറമൂട് പോസ്‌റ്റ് ഫേസ്‌ബുക്കില്‍ നിന്നും നീക്കം ചെയ്യുകയുണ്ടായി.

Two women in Manipur sexually assaulted  Manipur violence against women  മണിപ്പൂര്‍ സംഭവത്തില്‍ പ്രതികരിച്ച് സുരാജ്  സുരാജ് വെഞ്ഞാറമൂട്  സുരാജ് വെഞ്ഞാറമൂടും എഴുത്തുകാരി ശാരദക്കുട്ടിയും  എഴുത്തുകാരി ശാരദക്കുട്ടി  ശാരദക്കുട്ടി  മണിപ്പൂര്‍ സംഭവത്തില്‍ പ്രതികരിച്ച്  മണിപ്പൂര്‍  Suraj Venjaramoodu reacts  Manipur violence against Women  Suraj Venjaramoodu  Suraj Venjaramoodu reacts on Manipur violence  Saradakutty Bharathikutty
മണിപ്പൂര്‍ സംഭവത്തില്‍ പ്രതികരിച്ച് സുരാജ്

എഴുത്തുകാരി എസ് ശാരദക്കുട്ടിയും (Saradakutty Bharathikutty) വിഷയത്തില്‍ പ്രതികരിച്ചു. ശരീരം ഉണ്ടായിപ്പോയ പെണ്‍മക്കളെ ഓർത്ത് ഭയമാകുന്നു എന്നാണ് ശാരദക്കുട്ടി പറഞ്ഞത്. ഫേസ്‌ബുക്കിലൂടെയായിരുന്നു ശാരദക്കുട്ടിയുടെ പ്രതികരണം.

'മണിപ്പൂർ പൊള്ളിക്കുന്നു. രണ്ട്‌ കുക്കി സ്ത്രീകളെ പൂർണ നഗ്നരാക്കി, തെരുവിലൂടെ ശരീരത്തിലെ രഹസ്യ ഭാഗങ്ങളിൽ സ്‌പർശിച്ച് രസിച്ചു നടന്നു പോകുന്ന അധമന്മാരെ കുറിച്ചുള്ള വാർത്ത കേട്ടു. കാണാനുള്ള ശക്തിയില്ല.

ഇതെന്താ ഇവിടെ മനുഷ്യരില്ലേ? മനുഷ്യരൂപം ധരിച്ച ബലാത്സംഗികളേ ഉള്ളോ? മഹാശ്വേത ദേവിയുടെ ദ്രൗപദി ചോദിക്കുന്നത് ഓർമ വരുന്നു, ഇവിടെ ഒരൊറ്റ ആണു പോലും ഇല്ലല്ലോ. പിന്നെ ഞാനെന്തിന് ഭയക്കണം? നിങ്ങൾക്ക് ഞങ്ങളെ തുണി ഉടുപ്പിക്കാന്‍ അറിയില്ലല്ലോ. അതിനാവില്ലല്ലോ.

പക്ഷേ, ഭയമാകുന്നു. മണിപ്പൂരിനെ ഓർത്ത് മാത്രമല്ല, ഇന്ത്യ എങ്ങോട്ടെന്നോർത്തും ഭയം ആകുന്നു. മനുഷ്യാകാരം പൂണ്ട ലിംഗാധമന്മാരെ ഓർത്ത് ഭയമാകുന്നു. ശരീരം ഉണ്ടായി പോയതോര്‍ത്ത് ഭയമാകുന്നു. ശരീരം ഉണ്ടായിപ്പോയ പെണ്‍മക്കളെ ഓർത്ത് ഇങ്ങനെ നീറി നീറി ജീവിക്കുവാൻ ഭയമാകുന്നു' -ഇപ്രകാരമാണ് ശാരദക്കുട്ടി കുറിച്ചത്.

  • " class="align-text-top noRightClick twitterSection" data="">

ബോളിവുഡ് താരം അക്ഷയ്‌ കുമാറും (Akshay Kumar) സംഭവത്തില്‍ പ്രതികരിച്ച് രംഗത്തു വന്നിരുന്നു. 'ഞെട്ടിപ്പോയി, മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ വീഡിയോ കണ്ടപ്പോള്‍ വെറുപ്പ് തോന്നി. ഇനിയാരും ഇത്തരമൊരു മോശം പ്രവൃത്തി ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതിരിക്കാന്‍ കുറ്റവാളികൾക്ക് ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു' -അക്ഷയ്‌ കുമാര്‍ ട്വീറ്റ് ചെയ്‌തു.

മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ രാജ്യത്തെ ആകെ നാണംകെടുത്തി എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) പറഞ്ഞത്. പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

'സങ്കടവും രോഷവും നിറഞ്ഞ നാടായാണ് മണിപ്പൂരിനെ ഇപ്പോൾ കാണാൻ കഴിയുന്നത്. കഴിഞ്ഞ ദിവസം പുറത്തു വന്ന സംഭവം ലജ്ജാകരം മാത്രമല്ല, നാഗരികതയുടെ തത്വങ്ങൾക്ക് വിരുദ്ധവുമാണ്. ഈ വിഷയത്തെ ചുറ്റിപ്പറ്റി രാഷ്ട്രീയ ചർച്ചകൾ ഉണ്ടാകുമെങ്കിലും, നീതി ഉറപ്പാക്കാൻ നാം എല്ലാവരും ഒത്തുചേരുകയും നിർണായക നടപടി സ്വീകരിക്കുകയും വേണം.

ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആർക്കും നിയമത്തിന്‍റെ മുന്നിൽ ഒരു ദയയും ഉണ്ടാകില്ലെന്ന് ഞാൻ ഉറപ്പ് നൽകുന്നു. നീതിയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതും ദുർബലരായവരെ സംരക്ഷിക്കുന്നതും കൂട്ടായ ഉത്തരവാദിത്തമാണ്' -നരേന്ദ്ര മോദി പറഞ്ഞു.

Also Read: 'വെറുപ്പ് തോന്നുന്നു' ; മണിപ്പൂരില്‍ സ്‌ത്രീകളെ നഗ്നരാക്കി ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പ്രതികരിച്ച് അക്ഷയ്‌ കുമാര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.