ETV Bharat / bharat

തമിഴ്‌ സംസ്‌കാരത്തിന്‍റെ അവിഭാജ്യ ഘടകമാണ് ജല്ലിക്കട്ട്; നിയമം ശരിവച്ച് സുപ്രീം കോടതി - ജല്ലിക്കട്ട് നിരോധനം

ജല്ലിക്കട്ട് നിയമഭേദഗതി ചോദ്യം ചെയ്‌തുള്ള ഹർജി തള്ളി സുപ്രീം കോടതി. ജല്ലിക്കട്ട് ഭരണഘടന വിരുദ്ധമല്ലെന്നും കോടതി നിരീക്ഷിച്ചു.

jallikattu  supreme court verdict on jallikattu case  supreme court verdict on jallikattu  jallikattu case  jallikattu verdict  supreme court jallikattu  ജല്ലിക്കട്ട്  ജല്ലിക്കട്ട് സുപ്രീംകോടതി  സുപ്രീം കോടതി ജല്ലിക്കട്ട് വിധി  ജല്ലിക്കട്ട് വിധി  ജല്ലിക്കട്ട് നിരോധനം  ജല്ലിക്കട്ട് ശരിവച്ച് കോടതി
ജല്ലിക്കട്ട്
author img

By

Published : May 18, 2023, 12:10 PM IST

ന്യൂഡൽഹി : പരമ്പരാഗത കായിക വിനോദമായ ജല്ലിക്കട്ട് നിയമം ശരിവച്ച് സുപ്രീം കോടതി. തമിഴ്‌ സംസ്‌കാരത്തിന്‍റെ അവിഭാജ്യ ഘടകമാണ് ജല്ലിക്കട്ട് എന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജല്ലിക്കട്ട് നിയമഭേദഗതി ചോദ്യം ചെയ്‌തുള്ള ഹർജികൾ സുപ്രീം കോടതി തള്ളി.

ജല്ലിക്കട്ട് ഭരണഘടന വിരുദ്ധമല്ലെന്നും നിയമഭേദഗതിക്ക് രാഷ്‌ട്രപതി അംഗീകാരം നൽകിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. ജല്ലിക്കട്ടും കാളയോട്ട മത്സരങ്ങളും അനുവദിക്കുന്ന തമിഴ്‌നാട്, മഹാരാഷ്‌ട്ര നിയമങ്ങൾ ചോദ്യം ചെയ്‌തായിരുന്നു സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നത്. പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്‌മെന്‍റ് ഓഫ് ആനിമൽസ് (PETA) ഉൾപ്പെടെയുള്ള മൃഗാവകാശ സംഘടനകളാണ് തമിഴ്‌നാട്ടിൽ ജല്ലിക്കട്ടിന് അനുമതി നൽകിയ നിയമത്തെ ചോദ്യം ചെയ്‌ത് ഹർജി സമർപ്പിച്ചത്.

ജസ്റ്റിസ് കെ എം ജോസഫിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.

ജല്ലിക്കട്ട്, ആദ്യം പൂട്ട് വീണത് 2006ൽ, കേസിന്‍റെ നാൾവഴികൾ ഇങ്ങനെ : ജല്ലിക്കട്ട് കാണാനെത്തിയ ഒരു യുവാവ് കൊല്ലപ്പെട്ടതിന്‍റെ പശ്ചാത്തലത്തിലാണ് 2006ൽ ജല്ലിക്കട്ട് വിനോദത്തിന് കോടതി നിരോധനം ഏർപ്പെടുത്തിയത്. മദ്രാസ് ഹൈക്കോടതിയുടേതായിരുന്നു ഉത്തരവ്. എന്നാൽ നിരോധനത്തെ മറികടക്കാനായി അന്നത്തെ കരുണാനിധി സർക്കാർ 2009ൽ നിയന്ത്രണ ചട്ടങ്ങൾ കൊണ്ടുവരികയായിരുന്നു.

തുടർന്ന് 2011ൽ പരിശീലനവും പ്രദർശനവും നിരോധിച്ചിട്ടുള്ള മൃഗങ്ങളുടെ പട്ടികയിൽ കാളകളെ ഉൾപ്പെടുത്താൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതിന് പിന്നാലെ 2011ൽ മൃഗങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്ന എല്ലാ കായിക വിനോദങ്ങളും രാജ്യ വ്യാപകമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മൃഗക്ഷേമ ബോർഡ് കോടതിയെ സമീപിച്ചു. തുടർന്ന് 2014ൽ ജസ്റ്റിസ് എ നാഗരാജ രാജ്യത്ത് നിലവിലുണ്ടായിരുന്ന ജല്ലിക്കട്ടുകളും കാളയോട്ട മത്സരങ്ങളും നിരോധിച്ചു.

എന്നാൽ, 2016ൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 2011ലെ വിജ്ഞാപനം പിൻവലിച്ചു. ഇതോടെ ജല്ലിക്കട്ട് നടത്തണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടിൽ പ്രതിഷേധങ്ങൾ ആരംഭിച്ചു. ഒടുവിൽ 2017ൽ നിലവിലെ കേസിന് ആധാരമായ നിയമ ഭേദഗതികൾ തമിഴ്‌നാട് സർക്കാർ പാസാക്കി.

'മൃഗങ്ങളോടുള്ള ക്രൂരത തടയൽ (തമിഴ്‌നാട് ഭേദഗതി) നിയമം 2017' എന്ന് പേരിട്ടിരിക്കുന്ന ബിൽ അന്നത്തെ മുഖ്യമന്ത്രി ഒ പനീർസെൽവമാണ് അവതരിപ്പിച്ചത്. ഡിഎംകെ പോലുള്ള പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയും ലഭിച്ചു. ജല്ലിക്കെട്ട് നടത്തുന്നതിന് വഴിയൊരുക്കുന്ന മൃഗങ്ങളുടെ പട്ടികയിൽ കാളകളെ ഉൾപ്പെടുത്തി.

ജല്ലിക്കട്ടിന്‍റെ നിരോധനം മാറ്റിയതോടെ 2018ൽ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിൽ തമിഴ്‌നാട് നിയമസഭ വരുത്തിയ ഭേദഗതിയെ ചോദ്യം ചെയ്‌ത് അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയും (AWBI) കംപാഷൻ അൺലിമിറ്റഡ് പ്ലസ് ആക്ഷനും (CUPA) ഹർജികൾ സമർപ്പിച്ചു. ഈ ഹർജികൾ പരിഗണിക്കവേ, നിയമം സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു. 2022ൽ ഭരണഘടന ബെഞ്ച് അന്തിമ വിധി പറയാനായി മാറ്റുകയും ചെയ്‌തു. ആരും ആയുധങ്ങളൊന്നും ഉപയോഗിക്കുന്നില്ലെന്നും അതുകൊണ്ട് തന്നെ ജല്ലിക്കട്ടിനെ രക്തക്കളി എന്ന് വിശേഷിപ്പിക്കാനാകില്ലെന്നും രക്തം ഒരു ആകസ്‌മികമായ സംഗതി മാത്രമാകാമെന്നുമായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.