ETV Bharat / bharat

'ഡൽഹിയുടെ ഭരണപരമായ അധികാരം തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്' ; കേന്ദ്രത്തിന് സുപ്രീം കോടതിയിൽ തിരിച്ചടി - ലെഫ്റ്റനന്‍റ് ഗവര്‍ണർ

ഭരണഘടനയുടെ 239 എ.എ അനുച്ഛേദ പ്രകാരം ആര്‍ക്കാണ് ഡല്‍ഹിയിലെ ഭരണപരമായ അധികാരമെന്ന വിഷയത്തിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബഞ്ച് വിധി പ്രസ്‌താവിച്ചത്

Kejriwal government gets power  സുപ്രീം കോടതി  ഡി വൈ ചന്ദ്രചൂഡ്  സുപ്രീം കോടതി വിധി  Delhi vs Centre row  Kejriwal  Kejriwal government gets power  supreme court verdict
കേന്ദ്ര സർക്കാരിന് തിരിച്ചടിയായി സുപ്രീം കോടതി വിധി
author img

By

Published : May 11, 2023, 4:29 PM IST

ന്യൂഡൽഹി : ഡൽഹിയുടെ ഭരണ നിർവഹണം സംബന്ധിച്ച തർക്കത്തിൽ കേന്ദ്ര സർക്കാരിന് തിരിച്ചടിയായി സുപ്രീം കോടതി വിധി. ഡൽഹിയുടെ ഭരണാധികാരം തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്നാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബഞ്ച് വിധി പ്രസ്‌താവിച്ചത്. പബ്ലിക് ഓർഡർ, പൊലീസ്, ലാൻഡ് എന്നിവയ്ക്ക് കീഴിലുള്ള സേവനങ്ങളെ മാത്രമേ ഡൽഹി സർക്കാരിന്‍റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളൂവെന്നും സുപ്രീം കോടതി ബഞ്ച് വ്യക്‌തമാക്കി.

'ഡൽഹിയുടെ ദേശീയ തലസ്ഥാന പ്രദേശം ഒരു സമ്പൂർണ സംസ്ഥാനമല്ല. ഇത് ആദ്യ ഷെഡ്യൂളിന് കീഴിലുള്ള ഒരു സംസ്ഥാനവുമല്ല, എന്നിട്ടും നിയമനിർമാണം നടത്താൻ അതിന് അധികാരമുണ്ട്. എന്നാൽ സംസ്ഥാനത്തിന്‍റെ എക്‌സിക്യുട്ടീവ് അധികാരം കേന്ദ്രത്തിന്‍റെ നിലവിലുള്ള നിയമത്തിന് വിധേയമായിരിക്കും. സംസ്ഥാനങ്ങളുടെ ഭരണം കേന്ദ്ര സർക്കാർ ഏറ്റെടുക്കുന്നില്ലെന്ന് ഉറപ്പാക്കണം' - ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിന് ഉദ്യോഗസ്ഥരുടെ മേല്‍ നിയന്ത്രണാധികാരം ഇല്ലെങ്കില്‍ അത് ജനങ്ങളോടും നിയമ നിര്‍മാണ സഭയോടും ഉള്ള ഉത്തരവാദിത്വം കുറയുന്നതിന് തുല്യമായിരിക്കുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥര്‍ മന്ത്രിമാരുടെ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ അത് കൂട്ടുത്തരവാദിത്വത്തെ ബാധിക്കുമെന്നും ഭരണഘടന ബഞ്ച് വിധിച്ചു.

ഭരണഘടനയുടെ 239 എ.എ അനുച്ഛേദ പ്രകാരം ആര്‍ക്കാണ് ഡല്‍ഹിയിലെ ഭരണപരമായ അധികാരമെന്ന വിഷയത്തിലാണ് അഞ്ചംഗ ഭരണഘടന ബഞ്ച് വിധി പ്രസ്‌താവിച്ചത്. ലഫ്റ്റനന്‍റ് ഗവര്‍ണറെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹിയിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുകയാണെന്ന് ആരോപിച്ചാണ് ഡല്‍ഹി സര്‍ക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.

2018ലും സമാന വിധി : നേരത്തെ 2018ലും ഡൽഹിയുടെ യഥാർഥ അധികാരം തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. രാഷ്ട്രപതി ചുമതലപ്പെടുത്തിയിരിക്കുന്ന ഭരണപരമായ അധികാരം ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ക്ക് ഉണ്ടെന്നും എന്നാല്‍ ആ അധികാരം ഉപയോഗിച്ച് എല്ലാ ഭരണപരമായ വിഷയങ്ങളിലും ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ക്ക് ഇടപെടാന്‍ കഴിയില്ലെന്നും സുപ്രീം കോടതി അന്ന് വ്യക്തമാക്കിയിരുന്നു.

രാജ്യ തലസ്ഥാനത്തിന്‍റെ ഭരണത്തലവൻ ലഫ്റ്റനന്‍റ് ഗവർ‌ണറാണെന്ന ഹൈക്കോടതി വിധിക്കെതിരെ ആംആദ്‌മി പാർട്ടി നൽകിയ ഹർജിയിലായിരുന്നു അന്ന് സുപ്രീം കോടതി വിധി പറഞ്ഞത്. എന്നാല്‍ അതിന് ശേഷവും ഉദ്യോഗസ്ഥ നിയമനം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ഡല്‍ഹി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം തുടര്‍ന്നിരുന്നു.

ഈ തര്‍ക്കവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ 2019 ൽ സുപ്രീം കോടതിയുടെ രണ്ടംഗ ബഞ്ച് ഭിന്നവിധികളെഴുതിയിരുന്നു. ജസ്റ്റിസുമാരായ എ കെ സിക്രിയും അശോക് ഭൂഷണുമാണ് ഭിന്നവിധികളെഴുതിയത്. ഇതേ തുടര്‍ന്ന് വിഷയം മൂന്നംഗ ബഞ്ചിന്‍റെ പരിഗണനയ്ക്ക് വിട്ടിരുന്നു.

ദേശീയ തലസ്ഥാനത്തെ സേവനങ്ങളുടെ നിയന്ത്രണത്തിന്‍റെ പ്രശ്‌നം അന്തിമമായി തീരുമാനിക്കാൻ കേന്ദ്ര സര്‍ക്കാരിന്‍റെ ആവശ്യം കൂടി പരിഗണിച്ചാണ് മൂന്നംഗ ബഞ്ച് ഡല്‍ഹി സര്‍ക്കാരിന്‍റെ ഹര്‍ജി അഞ്ചംഗ ബഞ്ചിന്‍റെ പരിഗണനയ്ക്ക് വിട്ടത്. ഇതിലാണ് ഇപ്പോൾ അരവിന്ദ് കെജ്‌രിവാൾ സർക്കാറിന് അനുകൂലമായി സുപ്രീംകോടതി വിധി ഉണ്ടായിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.