ETV Bharat / bharat

സംസ്ഥാന സര്‍ക്കാര്‍ നൽകിയ ഹർജി ; പഞ്ചാബ് കേസിന്‍റെ ഉത്തരവ് വായിക്കാൻ ഗവർണറോട് സുപ്രീം കോടതി

author img

By ETV Bharat Kerala Team

Published : Nov 24, 2023, 9:27 PM IST

Punjab governor matter: കേരള ഗവർണറുടെ നടപടി ചോദ്യം ചെയ്‌ത സംസ്ഥാന സർക്കാരിന്‍റെ ഹർജിയിൽ ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റെതാണ് ഉത്തരവ്

The Supreme Court on Friday asked the Kerala Governor to look at the order copy of the Punjab governor matter  Kerala Governor to look order Punjab governor  Punjab governor matter  listed the Kerala government plea on Tuesday  സർക്കാർ നൽകിയ ഹർജി  പഞ്ചാബ് കേസിന്‍റെ ഉത്തരവ്  പഞ്ചാബ് കേസിന്‍റെ ഉത്തരവ് വായിക്കാൻ സുപ്രീം കോടതി  പഞ്ചാബിന്‍റെ വിധി വായിക്കാൻ ഗവർണറോട് സുപ്രീം കോടതി  നിയമസഭ പാസാക്കിയ ബില്ലുകളിലെ താമസം  കേരള ഗവർണറോട് സുപ്രീം കോടതി  പഞ്ചാബ് ഗവർണർ വിഷയം  സംസ്ഥാന നിയമസഭ പാസാക്കിയ എട്ട് ബില്ലുകൾ  യൂണിവേഴ്‌സിറ്റി നിയമ ഭേദഗതി ബിൽ  തമിഴ്‌നാട് സർക്കാരും പഞ്ചാബ് സർക്കാരും
The Supreme Court

ന്യൂഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് കേരളം നൽകിയ ഹർജിയിൽ പഞ്ചാബ് ഗവർണർ വിഷയത്തിലെ ഉത്തരവിന്‍റെ പകർപ്പ് പരിശോധിക്കാൻ ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനോട് സുപ്രീം കോടതി. ഉത്തരവ് വായിച്ച ശേഷം വിഷയത്തില്‍ നിലപാട് അറിയിക്കാനും കോടതി നിര്‍ദേശിച്ചു. രാജ്ഭവൻ സെക്രട്ടറിയോടാണ് സുപ്രീം കോടതി ഇക്കാര്യം നിർദ്ദേശിച്ചത്. ഹര്‍ജി പരിഗണിക്കുന്നത് കോടതി ബുധനാഴ്‌ചത്തേക്ക് മാറ്റിവച്ചു (Supreme Court says Kerala Governor to look at the order copy of the Punjab governor matter).

പഞ്ചാബ് വിഷയത്തിൽ ഇന്നലെ ഉത്തരവ് അപ്‌ലോഡ് ചെയ്‌തതായി ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡും ജസ്‌റ്റിസുമാരായ ജെബി പർദിവാലയും മനോജ് മിശ്രയും അടങ്ങുന്ന ബെഞ്ച് പറഞ്ഞിരുന്നു.

അതേസമയം സംസ്ഥാന നിയമസഭ പാസാക്കിയ എട്ട് ബില്ലുകൾ സംബന്ധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിഷ്‌ക്രിയത്വം കാട്ടിയതിനെതിരെ നവംബർ 8നാണ് കേരള സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഇതിൽ, 3 ബില്ലുകൾ 2 വർഷത്തിലേറെയായി ഗവർണറുടെ പക്കൽ അവശേഷിക്കുന്നുണ്ട്. കൂടാതെ 3 എണ്ണം ഒരു വർഷത്തേക്കാൾ കൂടുതലാണെന്നും ഹർജിക്കാരൻ പറഞ്ഞു.

തീർപ്പാക്കാത്ത ബില്ലുകളിൽ യൂണിവേഴ്‌സിറ്റി നിയമ ഭേദഗതി ബിൽ, കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ഭേദഗതി ബിൽ, കേരള ലോകായുക്ത ഭേദഗതി ബിൽ, പൊതുജനാരോഗ്യ ബിൽ എന്നിവ ഉൾപ്പെടുന്നുണ്ട്. ഭരണഘടനയുടെ ആർട്ടിക്കിൾ 200 ൽ ഒരു സംസ്ഥാനത്തിന്‍റെ ഗവർണറുടെ മേൽ ഗൗരവമായ ചുമതല നൽകുന്നുണ്ട്.

സംസ്ഥാന നിയമസഭ പാസാക്കിയ ഏതെങ്കിലും ബില്ലിന്‍റെ അവതരണത്തിൽ ഒന്നുകിൽ ഗവർണർ ബില്ലിന് സമ്മതം നൽകുന്നതായോ അല്ലെങ്കിൽ അതിന്‍റെ സമ്മതം തടഞ്ഞുവെന്നോ അല്ലെങ്കിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി ബിൽ കരുതിവയ്‌ക്കാനോ ഗവർണർക്ക് അധികാരമുണ്ട്. എന്നാൽ ദീർഘകാലത്തേക്ക് 3 ബില്ലുകൾ കെട്ടിക്കിടക്കുന്നതിലൂടെ ഗവർണർ സംസ്ഥാനത്തെ ജനങ്ങളോടും അതിന്‍റെ പ്രതിനിധി ജനാധിപത്യ സ്ഥാപനങ്ങളോടും ഗുരുതരമായ അനീതിയാണ് ചെയ്യുന്നതെന്ന് ഹർജിയിൽ പറയുന്നു.

എത്രയും വേഗം എന്ന വാക്കിന്‍റെ അർത്ഥം തീർപ്പാക്കാത്ത ബില്ലുകൾ ന്യായമായ സമയത്തിനുള്ളിൽ തീർപ്പാക്കണമെന്നു മാത്രമല്ല, ഈ ബില്ലുകൾ ഒഴിവാക്കാവുന്ന കാലതാമസം കൂടാതെ അടിയന്തരമായും വേഗത്തിലും കൈകാര്യം ചെയ്യണമെന്നാണ്. ഗവർണർ നടപടിയെടുക്കാത്തത് സംസ്ഥാനത്തെ ജനങ്ങൾക്ക് ലഭിക്കേണ്ട അവകാശങ്ങളെ ബാധിക്കുമെന്നും ഹർജിയിൽ പറയുന്നു. ബില്ലുകൾ ദീർഘവും അനിശ്ചിത കാലത്തേക്ക് കെട്ടിക്കിടക്കുന്ന ഗവർണറുടെ പെരുമാറ്റവും സ്വേച്ഛാപരവും ലംഘനവുമാണ്.

ജനാധിപത്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്കാണ് അധികാരമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. രാഷ്ട്രപതി നാമനിർദേശം ചെയ്യുന്ന പ്രതിനിധിയാണ് ഗവര്‍ണറെന്നും തിരഞ്ഞെടുക്കപ്പെട്ടവർക്കാണ് നിയമനിർമാണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉത്തരവാദിത്തമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഇത് ഭരണഘടനയെ പൂർണ്ണമായും അട്ടിമറിക്കലാണെന്നും കേരള സർക്കാർ ഹർജിയിൽ അവകാശപ്പെട്ടു. ഗവർണറുടെ പക്കൽ തീർപ്പുകൽപ്പിക്കാത്ത ബില്ലുകൾ ഓരോന്നും കേരളത്തിലെ ജനങ്ങൾക്ക് പൊതുതാൽപ്പര്യത്തിന് വേണ്ടിയുള്ളതാണ്. കൊവിഡ് സമയത്തും, ഏകീകൃത ദേശീയ മാനദണ്ഡങ്ങൾ സൃഷ്‌ടിക്കുന്നതിന് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി നിയമങ്ങൾ കേന്ദ്ര നിയമങ്ങളുമായി പൊരുത്തപ്പെട്ടെന്ന് ഹർജിയിൽ പറയുന്നു.

അതേസമയം ഈ വർഷം ഒക്ടോബറിൽ തമിഴ്‌നാട് സർക്കാരും പഞ്ചാബ് സർക്കാരും സംസ്ഥാനത്തിന്‍റെ വിവിധ ബില്ലുകൾ ക്ലിയറൻസ് ചെയ്യുന്നതിൽ കാലതാമസം വരുത്തിയതിന് ഗവർണർമാർക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.