ETV Bharat / bharat

കുട്ടികള്‍ സിപിആര്‍ പരിശീലനം നേടണം; 'വഴി തുറക്കേണ്ടത് സര്‍ക്കാര്‍, കോടതിയല്ല' സുപ്രീം കോടതി - CPR training

CPR training in school curriculum: കുട്ടികൾ പഠിക്കേണ്ട നിരവധി കാര്യങ്ങളുണ്ടെന്നും എന്നാൽ അതെല്ലാം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ കോടതിക്ക് സർക്കാരിനോട് നിർദേശിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്.

CPR training in school curriculum  Supreme Court  Supreme Court refuses plea  CPR  Cardiopulmonary resuscitation  കാർഡിയോ പൾമണറി റെസസിറ്റേഷൻ  സ്‌കൂൾ പാഠ്യപദ്ധതി  School curriculum  സുപ്രീം കോടതി  CPR training  ഹർജി തള്ളി സുപ്രീം കോടതി
CPR training in school curriculum
author img

By ETV Bharat Kerala Team

Published : Nov 28, 2023, 5:22 PM IST

ന്യൂഡൽഹി: സ്‌കൂൾ പാഠ്യപദ്ധതിയിൽ കാർഡിയോ പൾമണറി റെസസിറ്റേഷൻ (Cardiopulmonary resuscitation - CPR) പരിശീലനം ഉൾപ്പെടുത്തുന്നതിനുള്ള ഹർജി സുപ്രീം കോടതി തള്ളി. വിദ്യാഭ്യാസ നയത്തിന്‍റെ കാര്യമാണെന്ന്‌ കാട്ടിയാണ്‌ ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചത്‌ (CPR training in school curriculum). കുട്ടികൾ പഠിക്കേണ്ട നിരവധി കാര്യങ്ങളുണ്ടെന്നും എന്നാൽ അതെല്ലാം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ കോടതിക്ക് സർക്കാരിനോട് നിർദേശിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് (D Y Chandrachud) അധ്യക്ഷനായ ബെഞ്ച് പറഞ്ഞു (Supreme Court refuses plea).

'കുട്ടികൾ പരിസ്ഥിതിയെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചും സിപിആര്‍ നെക്കുറിച്ചും എല്ലാം പഠിക്കണം. അഭികാമ്യമായ എല്ലാ കാര്യങ്ങളും ഉൾപ്പെടുത്താൻ സർക്കാരിനോട് പറയാനാവില്ല, ഇതൊക്കെ സർക്കാർ തീരുമാനിക്കേണ്ട വിഷയങ്ങളാണ്," ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

റാഞ്ചി നിവാസിയായ ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ, കോവിഡ്‌ - 19 ന് ശേഷം പെട്ടെന്നുണ്ടാകുന്ന ഹൃദയസ്‌തംഭനത്തെക്കുറിച്ചും അതിന്‍റെ പ്രശ്‌നങ്ങളെക്കുറിച്ചും പരാമർശിച്ചു.

സമഗ്രമായ പാഠ്യപദ്ധതി എന്തായിരിക്കണമെന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്ന് ബെഞ്ച് പറഞ്ഞു. ഇത് തികച്ചും വിദ്യാഭ്യാസ നയത്തിന്‍റെ കാര്യമാണ്‌, ഹർജിയിൽ ഉന്നയിക്കപ്പെട്ട വിഷയം വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ടതാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഹർജിക്കാരന് നിർദ്ദേശങ്ങള്‍ ഉചിതമായ അധികാരികളുടെ പക്കല്‍ നീക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഇതിനപ്പുറം, കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ കോടതിയ്‌ക്ക്‌ കഴിയില്ലെന്നും ഹർജി തീർപ്പാക്കി ബെഞ്ച് പറഞ്ഞു.

സ്വവർഗ വിവാഹം പുനഃപരിശോധന: സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകാൻ വിസമ്മതിച്ച സുപ്രീം കോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ ഇന്ന്‌ പരിഗണിക്കും. തുറന്ന കോടതിയിൽ വാദം കേൾക്കാൻ അനുവദിക്കണമെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. മുതിർന്ന അഭിഭാഷകനായ മുകുൾ റോത്തഗിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. വിധി പ്രസ്‌താവന നടത്തിയ ഭരണഘടനാ ബെഞ്ചിലെ എല്ലാ ജഡ്‌ജിമാരും സുപ്രീം കോടതി വിധിയിൽ വിവേചനമുള്ളതായി സമ്മതിക്കുന്നുണ്ടെന്ന് റോത്തഗി പറഞ്ഞു. വിവേചനമുണ്ടെങ്കിൽ കോടതി അതിന് പ്രതിവിധിയുണ്ടാക്കണമെന്നും റോത്തഗി വാദിച്ചു.

ഇന്ത്യയിലെ വലിയൊരു വിഭാഗം ആളുകളുടെ ജീവിതം ഇതിനെ ആശ്രയിച്ചാണെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ തന്നെ തുറന്ന കോടതിയിൽ വാദം കേൾക്കാൻ അനുവദിക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടു. പുനഃപരിശോധനാ ഹർജി നവംബർ 28 ന് പരിഗണിച്ച് തീരുമാനത്തിലെത്തുമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ മറുപടി.

ALSO READ: സ്വവർഗ വിവാഹം; സുപ്രീം കോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ നവംബർ 28ന് പരിഗണിക്കും

ALSO READ: ജഡ്‌ജി നിയമനത്തിന് അഖിലേന്ത്യാ പരീക്ഷയെന്ന നിര്‍ദ്ദേശവുമായി രാഷ്ട്രപതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.