ന്യൂഡല്‍ഹി : പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമായ എം.എക്‌സ് പ്ളെയര്‍ സ്‌ട്രീം ചെയ്യുന്ന 'ലോക്ക് അപ്' റിയാലിറ്റി ഷോയ്‌ക്കെതിരായ ഹർജി തള്ളി സുപ്രീം കോടതി. ഷോയുടെ വിതരണം, പ്രദര്‍ശനം എന്നിവയ്‌ക്കെതിരായി വിചാരണക്കോടതി നൽകിയ ഇടക്കാല നിരോധന ഉത്തരവ് തെലങ്കാന ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരായ അപ്പീലാണ് സുപ്രീം കോടതി ബുധനാഴ്‌ച പരിഗണിയ്‌ക്കാന്‍ വിസമ്മതിച്ചത്.
'അപ്പീല്‍ നല്‍കിയവര്‍ക്ക് അനുമതിയുണ്ട്' : ജസ്റ്റിസുമാരായ എം.ആർ ഷാ, ബി.വി നാഗരത്‌ന എന്നിവരടങ്ങിയ ബഞ്ച് ഹര്‍ജിക്കാരനായ പ്രൈഡ് മീഡിയയോട് നിരോധനം സബന്ധിച്ച വാദം കേൾക്കാള്‍ വിചാരണക്കോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ടു. 'ഹര്‍ജി വേഗത്തിൽ തീർപ്പാക്കുന്നതിനായി വിചാരണക്കോടതിയെ സമീപിക്കാൻ, അപ്പീല്‍ നല്‍കിയവര്‍ക്ക് അനുമതിയുണ്ട് ': ബഞ്ച് അഭിപ്രായപ്പെടുകയും പരിഗണിക്കാന്‍ വിസമ്മതിക്കുകയും ചെയ്‌തു.
ഹർജിക്കാരന് വേണ്ടി മുതിർന്ന അഭിഭാഷകൻ സി.എസ് വൈദ്യനാഥൻ ഹാജരായി. ‘ദി ജയിൽ’ എന്ന പേരില്‍ 22 സെലിബ്രിറ്റികളെ ഉൾപ്പെടുത്തിയുള്ള തിരക്കഥ തയ്യാറാക്കിയാണ് റിയാലിറ്റി ഷോ നിര്‍മിച്ചതെന്ന് പ്രൈഡ് മീഡിയ വാദിച്ചു. റിയാലിറ്റി ഷോ 100 ദിവസത്തേക്കായിരുന്നു പ്ലാന്‍ ചെയ്‌തിരുന്നത്. സ്‌ക്രീൻ റൈറ്റേഴ്‌സ് അസോസിയേഷനിൽ കഥ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
കോടതിയെ സമീപിച്ചത് പ്രൈഡ് മീഡിയ : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം ഷോ നിർമിക്കാൻ കഴിഞ്ഞില്ല. കൂടാതെ ഷോയുടെ നിർമാണ പ്രവര്‍ത്തനങ്ങള്‍ക്കായി തയ്യാറെടുക്കുമ്പോള്‍, ആൾട്ട് ബാലാജി കമ്പനിയുടെ നിര്‍മാണത്തില്‍ കങ്കണ അവതാരകയായി എം എക്‌സ് പ്ലെയറില്‍ സമാന രീതിയില്‍ ലോക്ക് അപ്പ് എന്ന റിയാലിറ്റി ഷോ ആരംഭിച്ചു. ഇതിനെതിരായാണ് പ്രൈഡ് മീഡിയ ഹര്‍ജി നല്‍കിയത്.
പരമ്പര പ്രദർശിപ്പിക്കുന്നതിനെതിരെ വിചാരണക്കോടതി ഫെബ്രുവരി 23 നാണ് ഇടക്കാല നിരോധന ഉത്തരവ് റദ്ദാക്കിയത്. ഹൈക്കോടതിയുടെ ഫെബ്രുവരി 26 ലെ ഉത്തരവിനെതിരായാണ് പ്രൈഡ് മീഡിയ സുപ്രീം കോടതിയെ സമീപിച്ചത്.