ETV Bharat / bharat

ജോഷിമഠ് : ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഹര്‍ജിക്കാരന്‍, ഇടപെടില്ലെന്ന് സുപ്രീം കോടതി

ജോഷിമഠില്‍ സംഭവിച്ചത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും ദുരിതബാധിതര്‍ക്ക് ഉടനടി സഹായം നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ച് സുപ്രീം കോടതി

supreme court  joshimath  joshimath petition  supreme court refuses hearing  Uttarakhand High Court  agadguru Shankaracharya  national disaster  National Disaster Management Authority  latest updations about joshimath  latest national news  latest news today  ജോഷിമഠ്  ദേശീയ ദുരന്തം  സുപ്രീം കോടതി  ജോഷിമഠ് കേസില്‍ സുപ്രീം കോടതി  ജോഷിമഠ് ദുരന്തം  ഹൈക്കോടതി  ഉത്തരാഖണ്ഡ് ഹൈക്കോടതി  ഡി വൈ ചന്ദ്രചൂഢ്  ജഗദ്‌ഗുരു ശങ്കരാചാര്യ  ജോഷിമഠ് ഏറ്റവും പുതിയ വാര്‍ത്ത  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ജോഷിമഠ്: ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഹര്‍ജിക്കാരന്‍
author img

By

Published : Jan 16, 2023, 10:26 PM IST

ഡല്‍ഹി : ജോഷിമഠില്‍ വിചിത്രമായ ഭൗമപ്രതിഭാസം മൂലം ഭൂമി ഇടിഞ്ഞുതാഴ്‌ന്ന സംഭവത്തില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി. സംഭവത്തില്‍ ഉത്തരാഖണ്ഡ് ഹൈക്കോടതിയെ സമീപിക്കാന്‍ ഹര്‍ജിക്കാരനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്‌റ്റിസ് പി എസ് നരസിംഹ, ജെ ബി പര്‍ദിവാല എന്നിവരടങ്ങുന്ന ബഞ്ചാണ് വാദം കേട്ടത്.

ഹര്‍ജിയില്‍ പറയുന്നത് : ജഗദ്‌ഗുരു ശങ്കരാചാര്യ എന്നയാള്‍ ജോഷിമഠില്‍ സംഭവിച്ചത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. ഇത്തരമൊരു സാഹചര്യത്തില്‍ ആദ്യ അവസരത്തില്‍ ഹൈക്കോടതിയെയാണ് വാദം കേള്‍ക്കാന്‍ അനുവദിക്കേണ്ടതെന്ന് സുപ്രീം കോടതി പറഞ്ഞു. ദുരിതബാധിതരുടെ പുനരധിവാസം പരിഗണിക്കുന്നതിനൊപ്പം സാമ്പത്തിക സഹായം കൂടി നല്‍കാന്‍ ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.

ഉത്തരാഖണ്ഡിലെ ഹൈക്കോടതി നിലവില്‍ വാദം കേട്ടുകൊണ്ടിരിക്കുന്ന ജോഷിമഠ് കേസിന്‍റെ പുരോഗതിയെക്കുറിച്ച് സുപ്രീം കോടതി നേരത്തെ ആരാഞ്ഞിരുന്നു. ഹൈക്കോടതി വാദം കേള്‍ക്കുകയാണെങ്കില്‍ ഇവിടെ പരിഗണിക്കുന്നത് എന്തിനാണെന്ന് സുപ്രീം കോടതി ചോദിച്ചു. ഹര്‍ജിക്കാരന് എന്തെങ്കിലും തരത്തിലുള്ള പോയിന്‍റ് നിലനിര്‍ത്താന്‍ താല്‍പര്യമുണ്ടെങ്കില്‍ അതിനുള്ള അവസരം ഹൈക്കോടതി നല്‍കുമെന്നും സുപ്രീം കോടതി പറഞ്ഞു.

ജലവൈദ്യുത പദ്ധതിയെക്കുറിച്ചുള്ള കേസിന്‍റെ വാദമാണ് ഹൈക്കോടതി പരിഗണിക്കുന്നത്. അതേസമയം വലിയ തോതിലുള്ള വ്യവസായ വത്‌കരണമാണ് ജോഷിമഠിലെ നിലവിലെ അവസ്ഥയ്‌ക്ക് കാരണമെന്നും ദുരിതബാധിതരായ ജനങ്ങള്‍ക്ക് ഉടനടി സാമ്പത്തിക സഹായവും നഷ്‌ടപരിഹാരവും നല്‍കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.

അതിവേഗം സര്‍ക്കാര്‍ : ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ കോടികളുടെ നഷ്ടപരിഹാര പാക്കേജ് മുന്നോട്ടുവച്ചിട്ടുണ്ട്. മാത്രമല്ല സ്ഥലത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തിനാലാണ് പുരോഗമിക്കുന്നത്. ജോഷിമഠിന്‍റെ പുനര്‍നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ രൂപരേഖ തയ്യാറാക്കിവരികയാണ്.

കേദാർനാഥിന്‍റെ മാതൃകയിലായിരിക്കും ജോഷിമഠിന്‍റെ പുനർവികസനം. മലനിരകളില്‍ സ്ഥിതിചെയ്യുന്ന എല്ലാ നഗരങ്ങളുടെയും ഇപ്പോഴത്തെ സ്ഥിതി സംബന്ധിച്ച് ശാസ്‌ത്രീയ പഠനത്തിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതായി ദുരന്ത നിവാരണ സെക്രട്ടറി രഞ്ജിത് സിന്‍ഹ അറിയിച്ചു.

കൂടുതല്‍ ദുരന്തത്തില്‍ : ജോഷിമഠില്‍ അപകടാവസ്ഥയിലാകുന്ന വീടുകളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. വിള്ളലുകള്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന കെട്ടിടങ്ങളുടെ എണ്ണം 849 ആയി ഉയര്‍ന്നിരിക്കുകയാണ്. അതില്‍ 165 വീടുകള്‍ സുരക്ഷിതമല്ലാത്ത മേഖലയിലാണ് സ്ഥിതിചെയ്യുന്നത്.

ഇതിനുപുറമെ ജയ്‌പീ കമ്പനിയുടെ നിരവധി കെട്ടിടങ്ങളിലും വിള്ളല്‍ രൂപപ്പെടുകയാണ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ജില്ല മജിസ്‌ട്രേറ്റുമായും കമ്പനി മാനേജ്‌മെന്‍റുമായും ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.അതേസമയം മിനിറ്റില്‍ 240 ലിറ്ററായിരുന്ന വെള്ളത്തിന്‍റെ ചോര്‍ച്ച 163ആയി കുറഞ്ഞിരിക്കുകയാണ്.

എന്നിരുന്നാലും ജോഷിമഠിന്‍റെ അവസ്ഥ ഗുരുതമായി തന്നെ തുടരുന്നു. 237 കുടുംബങ്ങളില്‍ നിന്നായി 800ല്‍ പരം ആളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ജോഷിമഠ് റോപ്പ്‌വെയില്‍ ഇതുവരെ അപകടസാധ്യതളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെങ്കിലും ഇവിടുത്തെ എല്ലാ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കാന്‍ എഞ്ചിനീയര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്നും രഞ്ജിത് സിന്‍ഹ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.