ETV Bharat / bharat

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ : കേന്ദ്രത്തിന് നോട്ടിസ് അയച്ച് സുപ്രീം കോടതി

കോടതി നിരീക്ഷണത്തിലുള്ള പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിച്ചാണ് സുപ്രീം കോടതി കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചത്.

Supreme Court  Pegasus spying case  Central government  Centre  Petitions  Justice NV Ramana  പെഗാസസ്  സുപ്രീം കോടതി  കേന്ദ്രസർക്കാർ  ചീഫ് ജസ്റ്റിസ് എൻ.വി രമണ
പെഗാസസ് വിഷയത്തിൽ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്
author img

By

Published : Aug 17, 2021, 3:26 PM IST

ന്യൂഡൽഹി : പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ കോടതി നിരീക്ഷണത്തിലുള്ള പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിൽ കേന്ദ്രസർക്കാരിന് നോട്ടിസ് അയച്ച് സുപ്രീം കോടതി.

സര്‍ക്കാര്‍ പ്രതികരണത്തിൽ ഹർജിക്കാർ തൃപ്തരല്ലാത്ത സാഹചര്യത്തിൽ പെഗാസസിന്‍റെ ഉപയോഗം സംബന്ധിച്ച വിശദാംശങ്ങൾ ഉൾപ്പെടുത്തി സത്യവാങ്മൂലം സമർപ്പിക്കാൻ തയ്യാറാണോ അല്ലയോ എന്ന് അറിയിക്കാൻ ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ നേതൃത്വത്തിലുള്ള ബഞ്ച് കേന്ദ്രത്തോട് തിങ്കളാഴ്‌ച ആവശ്യപ്പെട്ടിരുന്നു.

എന്നാൽ പെഗാസസ് ദേശീയ സുരക്ഷയെ സംബന്ധിക്കുന്ന വിഷയമായതിനാൽ പൊതു സത്യവാങ്മൂലത്തിലൂടെ വിശദാംശങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും ഒരു സമിതിക്ക് രൂപം നൽകിയാൽ അതിന് മുൻപാകെ എല്ലാ കാര്യങ്ങളും വിശദീകരിക്കാം എന്നുമായിരുന്നു കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചത്.

Also Read: പെഗാസസ്; എല്ലാ കാര്യങ്ങളും വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

ഏത് സോഫ്റ്റ്‌വെയർ ആണ് ഉപയോഗിച്ചതെന്നാണ് ഹർജിക്കാർക്ക് അറിയേണ്ടത്. അത് വെളിപ്പെടുത്തിയാൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് വിവരങ്ങൾ ഉപയോഗിച്ചേക്കാം.

നാളെ സൈന്യം ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളെ സംബന്ധിച്ച കാര്യങ്ങൾ അറിയണമെന്ന് ആവശ്യപ്പെട്ട് ചിലർ കോടതിയെ സമീപിച്ചേക്കാം. സർക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും മേത്ത പറഞ്ഞു.

എന്നാൽ ദേശീയ സുരക്ഷയെയോ പ്രതിരോധ കാര്യങ്ങളെയോ ബാധിക്കുന്ന തരത്തിലുള്ള ഒരു വിവരങ്ങളും അറിയേണ്ടെന്ന് സുപ്രീം കോടതിയും ഹർജിക്കാരും നിലപാടെടുത്തു.

കേസ് പരിഗണിക്കുന്നത് 10 ദിവസത്തേക്ക് നീട്ടിവച്ച കോടതി അതിനിടയിൽ കമ്മിറ്റി രൂപീകരിക്കണോ എന്ന് ആലോചിക്കുമെന്നും അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.