ETV Bharat / bharat

ഉദ്ധവ് പക്ഷത്തിന് തിരിച്ചടി ; ഷിന്‍ഡെ വിഭാഗത്തിന് ചിഹ്നം നല്‍കിയ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഉത്തരവ് സ്‌റ്റേ ചെയ്യാതെ സുപ്രീം കോടതി

ശിവസേനയുടെ ഔദ്യോഗിക പേരും ചിഹ്നവും ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി ഉദ്ധവ് താക്കറെ പക്ഷം സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി

supreme court  uddhav thacker  uddhav thackery petition  shivsena party symbol  shivsena  eknath shinde  kapil sibil  latest national news  latest news today  ഉദ്ധവ് പക്ഷത്തിന് തിരിച്ചടി  ഷിന്‍ഡെ പക്ഷത്തിന് ഔദ്യോഗിക ചിഹ്നം  സുപ്രീം കോടതി  ഉദ്ധവ് താക്കറെ  ശിവസേനയുടെ ഔദ്യോഗിക പേരും ചിഹ്നവും  തെരഞ്ഞെടുപ്പ് ചിഹ്നം  ഏക്‌നാഥ് ഷിന്‍ഡെ  കപില്‍ സിബില്‍  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ഉദ്ധവ് പക്ഷത്തിന് തിരിച്ചടി; ഷിന്‍ഡെ പക്ഷത്തിന് ഔദ്യോഗിക ചിഹ്നം നല്‍കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ് സ്‌റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി
author img

By

Published : Feb 22, 2023, 11:06 PM IST

Updated : Feb 23, 2023, 7:32 AM IST

ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് ചിഹ്നം നഷ്‌ടമായതിനെ തുടര്‍ന്ന് കോടതിയെ സമീപിച്ച ഉദ്ധവ് താക്കറെയ്‌ക്ക് തിരിച്ചടിയായി സുപ്രീം കോടതി ഉത്തരവ്. ശിവസേനയുടെ ഔദ്യോഗിക പേരും ചിഹ്നവും ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി ഉദ്ധവ് താക്കറെ പക്ഷം സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളുകയായിരുന്നു. ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ്, പി എസ്‌ നരസിംഹ, ജെ പി പര്‍ദ്ദിവാല എന്നിവരടങ്ങിയ ബഞ്ചായിരുന്നു ഹര്‍ജി തള്ളിയത്.

ഈ ഘട്ടത്തില്‍ ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ സാധിക്കില്ല : ഉദ്ധവ് പക്ഷത്തിന്‍റെ ഹര്‍ജി പരിഗണിക്കുമെന്ന് അറിയിച്ച ബഞ്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന് മുമ്പ് ഏക്‌നാഥ് ഷിന്‍ഡെയുടെ പക്ഷമാണ് വിജയിച്ചത്, ഈ ഘട്ടത്തില്‍ ഞങ്ങള്‍ക്ക് ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ സാധിക്കില്ലെന്ന് ഉദ്ധവ് പക്ഷത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബിലിനോട് ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.

വിഷയത്തില്‍ ഏക്‌നാഥ് ഷിന്‍ഡെയുടെ വിഭാഗത്തോട് എതിര്‍ സത്യവാങ്മൂലം ആവശ്യപ്പെട്ട കോടതി കേസ് രണ്ടാഴ്‌ചയ്‌ക്ക് ശേഷം വീണ്ടും പരിഗണിക്കാനായി മാറ്റിവച്ചു. പാര്‍ലമെന്‍റിലും നിയമസഭയിലും ശിവസേനയുടെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും ഷിന്‍ഡെ വിഭാഗം ഏറ്റെടുക്കുന്നത് തടയണമെന്ന് കപില്‍ സിബല്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ഘട്ടത്തില്‍ ഇത്തരം നിര്‍ദേശങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് കോടതി മറുപടി പറഞ്ഞു.

ഷിന്‍ഡെ വിഭാഗത്തിന് വിപ്പ് നല്‍കുന്ന അധികാരം അനുവദിക്കരുതെന്ന് കപില്‍ സിബല്‍ കോടതി മുമ്പാകെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിഷയം വേഗത്തിലാക്കുവാനുള്ള നടപടികള്‍ ഉദ്ധവ് പക്ഷം സ്വീകരിക്കുന്നില്ലെന്ന് ഷിന്‍ഡെ വിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ നീരജ് കൃഷ്‌ണ കൗള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഏക്നാഥ് ഷിന്‍- ഉദ്ധവ് താക്കറെ വിഭാഗങ്ങള്‍ തമ്മിലുള്ള പോരിന് തുടക്കം കുറിച്ചത്. ശിവസേന രണ്ട് വിഭാഗങ്ങളായി വിഭജിച്ചപ്പോള്‍ ഉദ്ധവിന് പകരം ഷിന്‍ഡെ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി സ്ഥാനമേറ്റതാണ് ഇരു പക്ഷത്തിന്‍റെ പോരിന് കാരണം.

ഉദ്ധവ്-ഷിന്‍ഡെ പോര്: ശിവസേനയുടെ ഔദ്യോഗിക ചിഹ്നവും പേരും തങ്ങള്‍ക്ക് വേണമെന്ന് ഇരുപക്ഷവും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ശിവസേന എന്ന പേരും ഔദ്യോഗിക ചിഹ്നമായ 'അമ്പും വില്ലും' ഷിന്‍ഡെ പക്ഷത്തിനും, 'ദീപശിഖ ചിഹ്നം' ഉദ്ധവ് താക്കറെ പക്ഷത്തിനും ഉപയോഗിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിട്ടിരുന്നു. തന്‍റെ പിതാവ് ബാലേസഹോബ് താക്കറെയാണ് പാര്‍ട്ടി രൂപീകരിച്ചതെന്നും യഥാര്‍ഥ ശിവസേന പക്ഷം തങ്ങളാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഉദ്ധവ് പക്ഷം കോടതിയെ സമീപിച്ചത്.

ALSO READ: പാര്‍ട്ടി പേരും ചിഹ്നവും ഷിന്‍ഡെ പക്ഷത്തിന് ; തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവ് ചോദ്യം ചെയ്‌ത് താക്കറെ വിഭാഗം സുപ്രീം കോടതിയില്‍

മഹാരാഷ്‌ട്രയിലെ 67 എംഎല്‍എമാരില്‍ 40പേരും 22എംപിമാരില്‍ 13 പേരും ഷിന്‍ഡെ പക്ഷത്തിനായിരുന്നു പിന്തുണ അറിയിച്ചത്. ഷിന്‍ഡെ പക്ഷത്തിന് 76ശതമാനം വോട്ടിങ് ലഭിച്ചപ്പോള്‍ ഉദ്ധവ് പക്ഷത്തിന് 23.5ശതമാനം മാത്രമായിരുന്നു ലഭിച്ചത്.

Last Updated : Feb 23, 2023, 7:32 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.