ETV Bharat / bharat

അത് 'അനാവശ്യം'; സാന്‍റിയാഗോ മാര്‍ട്ടിനെ 'മാഫിയ' എന്നു വിശേഷിപ്പിച്ച ദിനപത്രത്തിന്‍റെ നടപടി ശരിയായില്ലെന്ന് സുപ്രീം കോടതി - ഹര്‍ജി

കേരളത്തില്‍ കോളിളക്കം സൃഷ്‌ടിച്ച ലോട്ടറി കേസില്‍ പ്രതിയായ സാന്‍റിയാഗോ മാര്‍ട്ടിനെ 'മാഫിയ' എന്ന് വിശേഷിപ്പിച്ച മലയാള ദിനപത്രത്തിന്‍റെ നടപടി ശരിയായില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി

Supreme Court  Supreme Court displeasure  Malayalam newspaper  Santiago Martin  Mafia  Lottery Case  ആവശ്യമില്ലാത്ത വിശേഷണങ്ങൾ  സാന്‍റിയാഗോ മാര്‍ട്ടിനെ  മാഫിയ  മലയാള ദിനപത്രത്തിന്‍റെ നടപടി  സുപ്രീം കോടതി  ന്യൂഡല്‍ഹി  ലോട്ടറി  ഹര്‍ജി  പദം
അത് 'അനാവശ്യം'; സാന്‍റിയാഗോ മാര്‍ട്ടിനെ 'മാഫിയ' എന്നു വിശേഷിപ്പിച്ച മലയാള ദിനപത്രത്തിന്‍റെ നടപടി ശരിയായില്ലെന്ന് സുപ്രീം കോടതി
author img

By

Published : Dec 2, 2022, 10:32 PM IST

ന്യൂഡല്‍ഹി: ലോട്ടറി കേസില്‍ പ്രതിയായ സാന്‍റിയാഗോ മാര്‍ട്ടിനെ 'മാഫിയ' എന്ന് വിശേഷിപ്പിച്ച മലയാള ദിനപത്രത്തെ വിമര്‍ശിച്ച് സുപ്രീം കോടതി. ലോട്ടറി കച്ചവടം നടത്തുന്ന ഒരാളെ പരാമര്‍ശിക്കാന്‍ മാഫിയ എന്ന പദം ഉപയോഗിക്കുന്നത് അഭിനന്ദിക്കാനാകില്ല എന്നായിരുന്നു കോടതിയുടെ പരാമര്‍ശം. തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ച് ദിനപത്രത്തിന്‍റെ മാനേജിംഗ് ഡയറക്‌ടർ അടക്കമുള്ളർക്കെതിരെ 2020 ല്‍ സാന്‍റിയാഗോ മാര്‍ട്ടിന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്‌റ്റിസ് സഞ്ജയ് കിഷൻ കൗളും ജസ്‌റ്റിസ് എഎസ് ഓക്കയും അടങ്ങുന്ന ബെഞ്ചിന്‍റെ പരാമര്‍ശം.

ഇതേ ആവശ്യം പരിഗണിച്ച് ഗാംഗ്‌ടോക്ക് മജിസ്‌ട്രേറ്റ് നൽകിയ സമൻസ് റദ്ദാക്കാൻ ആവശ്യപ്പെട്ട സിക്കിം ഹൈക്കോടതിയുടെ ഉത്തരവിനെതിരെയാണ് മാര്‍ട്ടിന്‍ സുപ്രീംകോടതിയെ സമീപിച്ചത്. ആവശ്യമില്ലാത്ത വിശേഷണങ്ങൾ ഉപയോഗിച്ച് നിങ്ങളും പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നു. 'മാഫിയ' എന്ന് ഉപയോഗിച്ചില്ലെങ്കിൽ ആ പ്രസ്‌താവനയില്‍ തെറ്റില്ലായിരുന്നുവെന്നും ജസ്‌റ്റിസ് കൗള്‍ പറഞ്ഞു.

എന്നാല്‍ അന്നത്തെ കേരള സംസ്ഥാന ധനമന്ത്രി ടിഎം തോമസ് ഐസക്കാണ് ഈ പദം ഉപയോഗിച്ചതെന്നും ദിനപത്രം അത് ഉദ്ധരിക്കുക മാത്രമാണ് ചെയ്‌തതെന്നും മാധ്യമസ്ഥാപനത്തിനായി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നിരുന്നാലും തങ്ങള്‍ നിരുപാധികം ക്ഷമാപണം നടത്താനും പ്രശ്നത്തെക്കുറിച്ച് വ്യക്തത നൽകാനും തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പത്രം പരാമര്‍ശിച്ച ഈ നിരുപാധിക മാപ്പപേക്ഷ ഉത്തരവിൽ രേഖപ്പെടുത്തണമെന്നും പത്രത്തിന്‍റെ ആദ്യ പേജിൽ അത് നൽകണമെന്നും സാന്‍റിയാഗോ മാർട്ടിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടു.

എന്നാല്‍ പ്രശ്‌നം പരിഹരിക്കുന്നതിന് ഉചിതമായ എന്തെങ്കിലും പ്രസിദ്ധീകരിക്കാൻ പ്രതിഭാഗത്തിന്‍റെ അഭിഭാഷകൻ സമർപ്പിച്ച രേഖകൾ കണക്കിലെടുത്ത് അവ പരിശോധിക്കാന്‍ കുറച്ച് സമയമം വേണമെന്ന് ഹർജിക്കാരന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടതായി കോടതി അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.