ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ റൂർക്കിയിൽ നടക്കാനിരിക്കുന്ന 'ധരം സൻസദി'ൽ വിദ്വേഷപരമായ പ്രസംഗങ്ങളോ പ്രസ്‌താവനകളോ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താൻ ചീഫ് സെക്രട്ടറിയോട് നിർദേശിച്ച് സുപ്രീംകോടതി. ബുധനാഴ്‌ചയാണ് (ഏപ്രിൽ 27) പരിപാടി നിശ്ചയിച്ചിരിക്കുന്നത്. പരിപാടിക്കിടെ വിദ്വേഷ പ്രസംഗങ്ങൾ ഉണ്ടാകില്ലെന്നും കോടതിയുടെ തീരുമാനങ്ങൾ അനുസരിച്ചുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഉത്തരാഖണ്ഡ് സർക്കാർ നൽകിയ ഉറപ്പ് കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്‍റേതാണ് നിർദേശം. മേൽപ്പറഞ്ഞ നിലപാട് രേഖപ്പെടുത്താനും തിരുത്തൽ നടപടികളെക്കുറിച്ച് കോടതിയെ അറിയിക്കാനും ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറിയോട് നിർദേശിക്കുന്നതായി ജസ്റ്റിസുമാരായ അഭയ് എസ് ഓക്കയും സി.ടി രവികുമാറും അടങ്ങുന്ന ബെഞ്ച് അറിയിച്ചു. കഴിഞ്ഞ ഡിസംബറിൽ ഹരിദ്വാറിൽ നടന്ന മൂന്ന് ദിവസത്തെ ധരം സന്‍സദില്‍ മുസ്ലിം സമുദായത്തെ ലക്ഷ്യമിട്ട് വിദ്വേഷ പ്രസംഗങ്ങൾ നടത്തിയ സംഭവത്തിൽ എഫ്‌ഐആർഎസ് രജിസ്റ്റർ ചെയ്തിരുന്നു.
ALSO READ:രാമനവമി സംഘര്‍ഷം: ജുഡീഷ്യല്‍ അന്വേഷണമില്ലെന്ന് സുപ്രീംകോടതി