ന്യൂഡൽഹി : കൊവിഡ് സാഹചര്യത്തിൽ ഏകദേശം 18 മാസത്തെ വെർച്വൽ ഹിയറിങിന് ശേഷം സെപ്‌റ്റംബർ ഒന്നുമുതൽ സുപ്രീം കോടതിയിൽ നേരിട്ടുള്ള വിചാരണകൾ ആരംഭിക്കുന്നു.
പരിമിതമായ രീതിയിൽ സാധാരണഗതിയിലുള്ള വിചാരണ ആരംഭിക്കുന്ന സാഹചര്യത്തിൽ ആഴ്‌ചയിൽ മൂന്നുതവണ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ വെർച്വൽ ഹിയറിങ് തുടരും.
ALSO READ: രാജ്യത്ത് 45,083 പേർക്ക് കൂടി COVID 19 ; 460 മരണം
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും നേരിട്ടുള്ള വിചാരണ. കൊവിഡ് വ്യാപനം കണക്കിലെടുത്ത് 2020 മാർച്ച് മുതൽ സുപ്രീം കോടതി, വിചാരണ വെർച്വല്‍ സംവിധാനത്തിലേക്ക് മാറ്റിയിരുന്നു.
അത്യാവശ്യ കേസുകള്‍ മാത്രമാണ് വെർച്വൽ വിചാരണയ്‌ക്കായി മാറ്റിയിരുന്നത്. നിലവിൽ രാജ്യത്തെ കൊവിഡ് സാഹചര്യം മെച്ചപ്പെട്ട പശ്ചാത്തലത്തിലാണ് നേരിട്ടുള്ള കോടതി വിചാരണ ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്.