റാഞ്ചി : ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിങ് ധോണിയ്‌ക്ക് ഇന്ന് 42ാം പിറന്നാളാണ്. ജന്മദിനത്തോടനുബന്ധിച്ച് ധോണിയുടെ റാഞ്ചിയിലെ ഫാം ഹൗസിന് മുന്നില്‍ ആരോധകരുടെ അതിരില്ലാത്ത ആഘോഷമായിരുന്നു. ധോണിയുടെ കട്ടൗട്ട്, പെയിന്‍റിങ്, കേക്കുകള്‍ എന്നിവയുമായാണ് ആരാധകര്‍ ഫാം ഹൗസിന് മുന്നിലെത്തിയത്. വസതിക്ക് മുന്നില്‍ കേക്ക് മുറിച്ച് ആഹ്ളാദാരവങ്ങളോടെ ആശംസകള്‍ നേര്‍ന്നാണ് ആരാധകര്‍ തിരികെ പോയത്.
ധോണിയോടുള്ള യുവാക്കളുടെ കടുത്ത ആരാധന ആഘോഷത്തില്‍ പ്രകടമായിരുന്നു. ധോണിയുടെ വീടിന് പുറത്ത് ആരാധകര്‍ അദ്ദേഹത്തിന്‍റെ ചിത്രം വരച്ചു. എല്ലാവര്‍ഷവും ജൂലൈ ഏഴിന് ഫാം ഹൗസിന് മുന്നില്‍ എത്താറുണ്ടെന്ന് ആരാധകനും ദന്‍ബാദ് സ്വദേശിയുമായ കുന്ദന്‍ കുമാര്‍ രാജ് പറഞ്ഞു. സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം തന്നില്‍ ഏറ്റവും കൂടുതല്‍ ആകര്‍ഷണമുളവാക്കിയിട്ടുള്ള വ്യക്തിയാണ് ധോണി. അദ്ദേഹത്തിന്‍റെ പേരില്‍ തനിക്ക് സ്വന്തമായൊരു ക്ലബ്ബുണ്ടെന്നും പലതവണ താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നും കുന്ദന്‍ കുമാര്‍ പറഞ്ഞു.
'മഹി'യ്‌ക്ക് എന്നും പ്രിയം ബൈക്കുകളോട് : റാഞ്ചിയില്‍ മഹേന്ദ്ര സിങ് ധോണിയെ 'മഹി'യെന്നാണ് ആരാധകര്‍ വിളിക്കുന്നത്. അദ്ദേഹത്തിന്‍റെ ബൈക്കുകളോടുള്ള പ്രിയവും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. 2004ല്‍ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിലൂടെ ക്രിക്കറ്റിലേക്ക് അരങ്ങേറ്റം കുറിച്ച ധോണി 2020 ഓഗസ്റ്റ് 15ന് അന്താരാഷ്‌ട്ര ക്രിക്കറ്റിനോട് വിട പറയുകയും ചെയ്‌തു. വിട പറഞ്ഞ് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ആരാധക മനസില്‍ ഇന്നും കനല്‍ കെടാതെ ജ്വലിച്ച് നില്‍ക്കുന്ന താരമാണ് എം എസ് ധോണിയെന്ന മഹേന്ദ്ര സിങ് ധോണി.
-
Captain. Leader. Legend! 🙌
— BCCI (@BCCI) July 7, 2023 " class="align-text-top noRightClick twitterSection" data="
Wishing @msdhoni - former #TeamIndia Captain & one of the finest to have ever graced the game - a very happy birthday 🎂
Here's a birthday treat for all the fans - 7️⃣0️⃣ seconds of vintage MSD 🔥 🔽https://t.co/F6A5Hyp1Ak pic.twitter.com/Nz78S3SQYd
">Captain. Leader. Legend! 🙌
— BCCI (@BCCI) July 7, 2023
Wishing @msdhoni - former #TeamIndia Captain & one of the finest to have ever graced the game - a very happy birthday 🎂
Here's a birthday treat for all the fans - 7️⃣0️⃣ seconds of vintage MSD 🔥 🔽https://t.co/F6A5Hyp1Ak pic.twitter.com/Nz78S3SQYdCaptain. Leader. Legend! 🙌
— BCCI (@BCCI) July 7, 2023
Wishing @msdhoni - former #TeamIndia Captain & one of the finest to have ever graced the game - a very happy birthday 🎂
Here's a birthday treat for all the fans - 7️⃣0️⃣ seconds of vintage MSD 🔥 🔽https://t.co/F6A5Hyp1Ak pic.twitter.com/Nz78S3SQYd
പിറന്നാള്‍ ദിനത്തില്‍ 'മഹി'യ്‌ക്ക് ആശംസാപ്രവാഹം : ഇന്ത്യന്‍ കായിക ലോകത്തെ ഇതിഹാസ നായകന് നേരിട്ടും അല്ലാതെയും ആരാധകരുടെ ആശംസാപ്രവാഹമാണ്. 1981 ജൂലൈ ഏഴിനാണ് ധോണിയെന്ന ഇതിഹാസ നായകന്‍റെ ജനനം. സമൂഹ മാധ്യമങ്ങളിലെല്ലാം താരത്തിനുള്ള പിറന്നാള്‍ ആശംസയുടെ പ്രവാഹമായിരുന്നു.
ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടയിലെ താരത്തിന്‍റെ കിടുക്കാച്ചി പ്രകടനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ബിസിസിഐയുടെ പിറന്നാള്‍ ആശംസ. ഒപ്പം 'ഇന്ത്യന്‍ ക്രിക്കറ്റ് ഇന്നുവരെ കണ്ടതില്‍ വച്ച് മികച്ച താരങ്ങളിലൊരാളായ മുന്‍ ഇന്ത്യന്‍ ടീ നായകന് സന്തോഷകരമായ ജന്മദിനാശംസകള്‍ നേരുന്നുവെന്നും' - ബിസിസിഐ കുറിച്ചു.
-
May you always fly high like your helicopter shots.
— Sachin Tendulkar (@sachin_rt) July 7, 2023 " class="align-text-top noRightClick twitterSection" data="
Happy birthday, MS! pic.twitter.com/f9aqiY6HV0
">May you always fly high like your helicopter shots.
— Sachin Tendulkar (@sachin_rt) July 7, 2023
Happy birthday, MS! pic.twitter.com/f9aqiY6HV0May you always fly high like your helicopter shots.
— Sachin Tendulkar (@sachin_rt) July 7, 2023
Happy birthday, MS! pic.twitter.com/f9aqiY6HV0
ആശംസകള്‍ നേര്‍ന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ : 'ഹെലികോപ്‌റ്റര്‍ ഷോട്ട്‌പോലെ താങ്കളെന്നും ഉയരങ്ങളിലാകട്ടെ' 'സന്തോഷ ജന്മദിനാശംസകള്‍' എന്ന് ധോണിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കുറിച്ചു.
-
The Sun God has 7 horses to pull his heavenly chariot.
— Virender Sehwag (@virendersehwag) July 7, 2023 " class="align-text-top noRightClick twitterSection" data="
In the Rigveda there are 7 parts of the world, 7 seasons & 7 fortresses
7 basic musical notes
7 pheras in a marriage
7 wonders of the world
And on
7th day of 7th month- Birthday of a top man @msdhoni , #HappyBirthdayDhoni . pic.twitter.com/ZZwXBT5mLV
">The Sun God has 7 horses to pull his heavenly chariot.
— Virender Sehwag (@virendersehwag) July 7, 2023
In the Rigveda there are 7 parts of the world, 7 seasons & 7 fortresses
7 basic musical notes
7 pheras in a marriage
7 wonders of the world
And on
7th day of 7th month- Birthday of a top man @msdhoni , #HappyBirthdayDhoni . pic.twitter.com/ZZwXBT5mLVThe Sun God has 7 horses to pull his heavenly chariot.
— Virender Sehwag (@virendersehwag) July 7, 2023
In the Rigveda there are 7 parts of the world, 7 seasons & 7 fortresses
7 basic musical notes
7 pheras in a marriage
7 wonders of the world
And on
7th day of 7th month- Birthday of a top man @msdhoni , #HappyBirthdayDhoni . pic.twitter.com/ZZwXBT5mLV
വീരേന്ദര്‍ സെവാഗിന്‍റെ പിറന്നാള്‍ ആശംസ:
'സൂര്യദേവന് തന്‍റെ സ്വർഗീയ രഥം വലിക്കാൻ ഏഴ് കുതിരകളുണ്ട്'
'ഋഗ്വേദത്തിൽ ലോകത്തിന് ഏഴുഭാഗങ്ങളും ഏഴ് ഋതുക്കളും ഏഴ് കോട്ടകളും ഉണ്ട്'
'ഏഴ് അടിസ്ഥാന സംഗീതങ്ങളും'
'വിവാഹത്തിലെ ഏഴ് ചടങ്ങുകളും'
ഒപ്പം
'7ാം മാസത്തിലെ 7ാം ദിവസം ഒരു ഉന്നതനായ മനുഷ്യന്‍റെ ജന്മദിനം'
@msdhoni
ഹാപ്പി ബര്‍ത്ത് ഡേ ധോണി' എന്നിങ്ങനെ വീരേന്ദര്‍ സെവാഗ് ട്വിറ്ററില്‍ മനോഹരമായി കുറിച്ചു. ഇങ്ങനെ അനുസ്യൂതം തുടര്‍ന്നു താരത്തിനുള്ള ആശംസാപ്രവാഹം.