ചെന്നൈ: 44-ാമത് ചെസ് ഒളിമ്പ്യാഡ് ടീസര്‍ പുറത്ത് വിട്ട് രജനികാന്ത്. വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത ടീസറിന്‍റെ സംഗീത സംവിധാനം എആര്‍ റഹ്മാനാണ്. തമിഴ്‌നാടിന്‍റെ പാരമ്പര്യവും സംസ്‌കാരവും പ്രതിഫലിക്കുന്ന ടീസറില്‍ മുഖ്യമന്ത്രി സ്റ്റാലിനും പ്രത്യക്ഷപ്പെടുന്നുണ്ട്.
-
#ChessChennai2022 pic.twitter.com/tiZeCN0a5v
— Rajinikanth (@rajinikanth) July 15, 2022 " class="align-text-top noRightClick twitterSection" data="
">#ChessChennai2022 pic.twitter.com/tiZeCN0a5v
— Rajinikanth (@rajinikanth) July 15, 2022#ChessChennai2022 pic.twitter.com/tiZeCN0a5v
— Rajinikanth (@rajinikanth) July 15, 2022
'രാജ്യത്ത് ആദ്യമായി നടക്കുന്ന ഒളിമ്പ്യാഡ് തമിഴ്‌നാട്ടില്‍ ആയതില്‍ അഭിമാനിക്കുന്നു. ചെസ് ഒളിമ്പ്യാഡിന്‍റെ ടീസര്‍ പുറത്ത് വിടുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് രജനികാന്ത് കൂട്ടിച്ചേര്‍ത്തു. കൊവിഡ് ബാധിച്ച് കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഖ്യമന്ത്രി സ്റ്റാലിന്‍ ഉടന്‍ സുഖം പ്രാപിക്കട്ടെ എന്നും അദ്ദേഹം കുറിച്ചു. ജൂലൈ 28ന് മഹാബലിപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ചെസ് ഒളിമ്പ്യാഡ് ഉദ്ഘാടനം ചെയ്യും.