ലണ്ടൻ: മുംബൈയിലെ ജുഹുവിലുളള ബംഗ്ലാവിലെ ലേല നടപടികളിൽ നിന്നും ബാങ്ക് ഓഫ് ബറോഡ (Bank of Baroda) പിന്മാറിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ച് ബോളിവുഡ് നടനും ബിജെപി എംപിയുമായ സണ്ണി ഡിയോൾ (Sunny Deol). ഇതെല്ലാം വ്യക്തിപരമായ കാര്യങ്ങളായതിനാൽ പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് താരം പറഞ്ഞു.
"ഞാൻ അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നില്ല. ഇതെല്ലാം വ്യക്തിപരമായ കാര്യങ്ങളാണ്. മെയിൻ കുച്ച് ഭി ബൊലുംഗ. ലോഗ് ഗലത് മത്‌ലബ് നികലേംഗേ (ഞാൻ എന്ത് പറഞ്ഞാലും ആളുകൾ തെറ്റായി വ്യാഖ്യാനിക്കും)" എന്ന് സണ്ണി ഡിയോൾ വ്യക്തമാക്കി.
സണ്ണി ഡിയോളിന്‍റെ ബംഗ്ലാവ് സർക്കാർ ഉടമസ്ഥതയിലുളള ബാങ്ക് ഓഫ് ബറോഡ ലേലത്തിന് വച്ചിട്ടുണ്ടായിരുന്നു. സണ്ണിക്ക് നൽകിയിരുന്ന 56 കോടി രൂപയുടെ വായ്‌പ തിരിച്ചു പിടിക്കുന്നതിന് വേണ്ടിയാണ് ഈ ബംഗ്ലാവ് ലേലത്തിൽ വച്ചിരുന്നത്.
അതേസമയം രണ്ട് സാങ്കേതിക കാരണങ്ങൾ ചൂണ്ടികാണിച്ചു കൊണ്ടാണ് സണ്ണി ഡിയോൾ എന്ന അജയ് സിങ് ഡിയോളിന്‍റെ ലേല നോട്ടിസ് ബാങ്ക് ഓഫ് ബറോഡ പിൻവലിച്ചതെന്ന് ബാങ്ക് പുറത്തുവിട്ട പ്രസ്‌താവനയിൽ പറഞ്ഞിരുന്നു. ആദ്യത്തേത് മൊത്തം കുടിശ്ശിക തിരിച്ചെടുക്കേണ്ട കുടിശ്ശികയുടെ കൃത്യമായ അളവ് വ്യക്തമാക്കിയിട്ടില്ല. രണ്ടാമത്തേത് 2002 ലെ സെക്യൂരിറ്റി ഇന്‍ററസ്‌റ്റ് (Enforcement) റൂൾസ് ലെ റൂൾ 8(6) പ്രകാരമുള്ള വസ്‌തുവിന്‍റെ പ്രതീകാത്മക കൈവശം വച്ചതിന്‍റെ അടിസ്ഥാനത്തിലാണ് വിൽപ്പന നോട്ടിസ് ഉളളത്.
ഓഗസ്‌റ്റ് ഒന്നിന് ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റിന് ഭൗതികമായി കൈവശം വയ്ക്കുന്നതിന് ബാങ്ക് അപേക്ഷ നൽകിയിട്ടുണ്ടെന്നും അനുമതിക്കായി കാത്തിരിക്കുകയാണെന്നും ബാങ്ക് ഓഫ് ബറോഡയുടെ വക്താവ് പറഞ്ഞു. 2002 ലെ സർഫാസി നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് ലേലം തടയുന്നതിനായി കുടിശ്ശികയുളള പണം താരത്തിന് അടയ്ക്കാമെന്ന് ബാങ്ക് വ്യക്തമാക്കിയിരുന്നു.
also read:Gadar 2 enters 300 crore club | എട്ടാം ദിനത്തില്‍ 300 കോടി ക്ലബില്‍ സണ്ണി ഡിയോളിന്‍റെ ഗദര്‍2
300 കോടി ക്ലബിൽ ഗദർ 2: സണ്ണി ഡിയോളിനെ (Sunny Deol) നായകനാക്കി അനിൽ ശർമ (Anil Sharma) സംവിധാനം ചെയ്‌ത 'ഗദർ 2' (Gadar 2) റിലീസ് ദിനം മുതല്‍ ബോക്‌സോഫിസില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്. പുതിയ കണക്കുകൾ അനുസരിച്ച് ചിത്രം 300 കോടി ക്ലബിൽ ഇടംപിടിച്ചു..
റിപ്പോര്‍ട്ടുകള്‍ പ്രകാരം റിലീസ് കഴിഞ്ഞ് രണ്ടാമത്തെ വെള്ളിയാഴ്‌ച ചിത്രം ഇന്ത്യയില്‍ നിന്നും ഏകദേശം 20 കോടി രൂപയാണ് നേടിയത്. ഓഗസ്‌റ്റ് 11 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ചിത്രത്തിന്‍റെ എട്ടാം ദിവസത്തില്‍ 20.50 കോടി രൂപയാണ് ഇന്ത്യയില്‍ നിന്നും നേടിയത്. ഇതോടെ ഇന്ത്യന്‍ ബോക്‌സോഫിസില്‍ ചിത്രം ഇതുവരെ കലക്‌ട് ചെയ്‌തത് 305.13 കോടി രൂപയാണ്. റിലീസ് ചെയ്‌ത് ആദ്യ ആഴ്‌ചയിൽ തന്നെ ചിത്രം 284.63 കോടി രൂപ നേടിയിരുന്നു.
also read: ബോക്‌സോഫിസില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങി അക്ഷയ് കുമാര്‍ സണ്ണി ഡിയോള്‍ ചിത്രങ്ങള്‍