ETV Bharat / bharat

വോട്ടെടുപ്പിന് ശേഷമുള്ള അക്രമം;സർക്കാരിനെതിരെ ആഞ്ഞടിച്ച് സുവേന്ദു അധികാരി - Bengal

2001ൽ സിപിഐ (എം) പുറത്തുകടക്കുമ്പോൾ അത്തരമൊരു അന്തരീക്ഷം സംസ്ഥാനത്ത് സൃഷ്ടിക്കപ്പെട്ടു.

ബിജെപി നേതാവ് സുവേന്ദു അധികാരി വോട്ടെടുപ്പിന് ശേഷമുള്ള അക്രമം പശ്ചിമ ബംഗാൾ Suvendu Adhikari Bengal Such an atmosphere was created in 2001
വോട്ടെടുപ്പിന് ശേഷമുള്ള അക്രമത്തിനെതിരെ സംസ്ഥാന സർക്കാരിനെ ആഞ്ഞടിച്ച് സുവേന്ദു അധികാരി
author img

By

Published : May 5, 2021, 3:52 PM IST

കൊൽക്കത്ത: വോട്ടെടുപ്പിന് ശേഷമുള്ള അക്രമത്തില്‍ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് സുവേന്ദു അധികാരി. 2001ലെ അവസ്ഥയാണ് സംസ്ഥാനത്ത് നിലവിലുള്ളത്. സ്ഥിതി വളരെ ഗുരുതരമാണ്. താൻ വളരെക്കാലമായി രാഷ്ട്രീയത്തിലുണ്ട്. 2001ൽ സിപിഐ (എം) പുറത്തുകടക്കുമ്പോൾ അത്തരമൊരു അന്തരീക്ഷം സംസ്ഥാനത്ത് സൃഷ്ടിക്കപ്പെട്ടു. അക്കാലത്ത് മമത ബാനർജിക്ക് 60 സീറ്റുകളാണ് ലഭിച്ചതെന്നും സുവേന്ദു അധികാരി പറഞ്ഞു. പശ്ചിമ ബംഗാളിന്‍റെ അവസ്ഥയെ 1947ലെ ഇന്ത്യ വിഭജനവുമായും അദ്ദേഹം താരതമ്യം ചെയ്തു.

ഇത്തവണയും സംസ്ഥാനത്തുടനീളം അക്രമങ്ങൾ നടക്കുന്നുണ്ട്. ഒരു പ്രത്യേക സമുദായത്തിലെ ആളുകൾ ആക്രമിക്കപ്പെടുന്നു. വിഭജന സമയത്ത് സംഭവിച്ചതിന് സമാനമാണ് സ്ഥിതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭ തെരഞ്ഞെടുപ്പ് സമാപിച്ചതിനെത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻഖറിനോട് സംസ്ഥാനത്തെ ഭീതിജനകമായ ക്രമസമാധാനനിലയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ മമത നയിക്കുന്ന തൃണമൂൽ കോൺഗ്രസ് 213 സീറ്റുകൾ നേടി. 294 സീറ്റുകളുള്ള സംസ്ഥാന നിയമസഭയിൽ 77 സീറ്റുകളാണ് ബിജെപി നേടിയത്. എന്നാൽ, കൊവിഡ് ബാധിച്ച് സ്ഥാനാർഥികൾ മരിച്ചതിനെ തുടർന്ന് മുർഷിദാബാദിലെ രണ്ട് സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.