ETV Bharat / bharat

കേന്ദ്രമന്ത്രിമാരടക്കം ഉന്നതരുടെ ഫോണുകൾ ചോർത്തിയതായി സുബ്രഹ്മണ്യൻ സ്വാമി - ഫോൺ ചോർച്ച

കേന്ദ്രമന്ത്രിമാരെ കൂടാതെ ആർ‌എസ്‌എസ് നേതാക്കളുടെയും ചില സുപ്രീം കോടതി ജഡ്‌ജിമാരുടെയും മാധ്യമപ്രവർത്തകരുടെയും ഫോണുകൾ ചോർന്നതായാണ് അഭ്യൂഹം.

Pegasus tapping phones of MPs  Pegasus Israeli surveillance firm  Israeli made sypware  Subramanian swamy on phone tapping  Subramanian swamy tweet  Pegasus spyware  Pegasus  spyware  spy software  ചാര സോഫ്‌റ്റ്‌വെയർ  ഇസ്രായേൽ നിർമിത ചാര സോഫ്‌റ്റ്‌വെയർ  ഇസ്രായേൽ നിർമിത ചാര സോഫ്‌റ്റ്‌വെയർ വാർത്ത  പെഗാസസ്  പെഗാസസ് വാർത്ത  ഫോൺ ചോർച്ച  ഫോൺ ചോർച്ച വാർത്ത
കേന്ദ്രമന്ത്രിമാരടക്കം ഉന്നതരുടെ ഫോണുകൾ ചോർത്തിയതായി സുബ്രഹ്മണ്യൻ സ്വാമിയുടെ ട്വീറ്റ്
author img

By

Published : Jul 18, 2021, 6:00 PM IST

ഹൈദരാബാദ്: കേന്ദ്രമന്ത്രിമാരുടേതടക്കം നിരവധി ഉന്നതരുടെ ഫോണുകൾ ചോർന്നതായി അഭ്യൂഹം. ഇസ്രയേൽ നിർമിത സ്‌പൈ സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ചാണ് ഫോൺ ചോർത്തിയതെന്നും ഇത് സംബന്ധിച്ച് ശക്തമായ സൂചനകൾ ലഭിച്ചതായും രാജ്യസഭ എംപി സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റ് ചെയ്‌തു.

കേന്ദ്രമന്ത്രിമാരെ കൂടാതെ ആർ‌എസ്‌എസ് നേതാക്കളുടെയും ചില സുപ്രീം കോടതി ജഡ്‌ജിമാരുടെയും മാധ്യമപ്രവർത്തകരുടെയും ഫോണുകൾ ചോർന്നതായാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ ട്വീറ്റ്. ഇസ്രയേൽ നിർമിത ചാര സോഫ്‌റ്റ്‌വെയറായ പെഗാസസ് ഇതിനായി ഉപയോഗിക്കുന്നുവെന്നും സ്വാമി പറയുന്നു.

  • Strong rumour that this evening IST, Washington Post & London Guardian are publishing a report exposing the hiring of an Israeli firm Pegasus, for tapping phones of Modi’s Cabinet Ministers, RSS leaders, SC judges, & journalists. If I get this confirmed I will publish the list.

    — Subramanian Swamy (@Swamy39) July 18, 2021 " class="align-text-top noRightClick twitterSection" data=" ">

ഇത് സംബന്ധിച്ച വിശദാംശങ്ങൾ വാഷിംഗ്‌ടൺ പോസ്റ്റ്, ലണ്ടൻ ഗാർഡിയൻ എന്നീ മാധ്യമങ്ങൾ പുറത്തുവിടുമെന്നും സ്ഥിരീകരണമുണ്ടായാൽ താനും കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും സ്വാമി ട്വിറ്ററിൽ കുറിച്ചു.

എന്താണ് പെഗാസസ്?

ഇസ്രയേൽ സൈബർ സുരക്ഷാ കമ്പനിയായ എൻ‌എസ്‌ഒ ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത ഒരു സ്‌പൈവെയർ ടൂളാണ് പെഗാസസ് (Pegasus). ഇത് iOS, ആപ്പിൾ, ആൻഡ്രോയിഡ് എന്നീ വെർഷൻ ഉപകരണങ്ങളിൽ ഇൻസ്റ്റാൾ ചെയ്യാൻ കഴിയും. ഇതുവഴി സന്ദേശങ്ങളും കോളുകളും ട്രാക്ക് ചെയ്യാനും പാസ്‌വേഡുകൾ ശേഖരിക്കാനും സാമൂഹ്യമാധ്യമ ആപ്പുകളിൽ നിന്ന് വിവരങ്ങൾ ചോർത്താനും സാധിക്കും.

ALSO READ: മോദിയെയും ആർഎസ്എസിനെയും വിമർശിച്ച് ഇമ്രാൻ ഖാൻ

2019ൽ ഫേസ്‌ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് ഇത്തരത്തിൽ എൻ‌എസ്‌ഒയ്‌ക്കെതിരെ കേസ് ഫയൽ ചെയ്തിരുന്നു. ഇന്ത്യയിലെ ആക്ടിവിസ്റ്റുകൾ, ജേർണലിസ്റ്റുകൾ, ബ്യൂറോക്രാറ്റുകൾ എന്നിവരുൾപ്പെടെ 1400ൽ അധികം ഉപയോക്താക്കളെ ഈ മെസേജിങ് ആപ്പ് ലക്ഷ്യമിട്ടിരുന്നതായി അതിൽ സൂചിപ്പിക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.