ന്യൂഡല്‍ഹി: കുട്ടികള്‍ക്കുള്ള വാക്‌സിന്‍ പരീക്ഷണത്തിന്‍റെ അടുത്ത ഘട്ടങ്ങള്‍ക്ക് അനുമതി നല്‍കി വിദഗ്ധ സമിതി. ഭാരത് ബയോടെക്കിന്‍റെ കൊവാക്സിന്‍ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ക്കാണ് പ്രത്യേക സമിതി അനുമതി നല്‍കിയിരിക്കുന്നത്. 2 വയസ് മുതല്‍ 18 വയസ് വരെയുള്ളവരിലാണ് പരീക്ഷണം നടത്തുക. നിലവിൽ ഇന്ത്യയിൽ നിർമ്മിക്കുന്ന രണ്ട് വാക്സിനുകളിൽ ഒന്നാണ് കൊവാക്സിൻ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയുമായി ചേർന്ന് ഭാരത് ബയോടെക് വികസിപ്പിച്ച വാക്സിന്‍ ആണിത്.
Read More: 2-18 വയസ്സുകാരിലെ വാക്സിനേഷന്‍ :പരീക്ഷണത്തിന് കൊവാക്സിന്‍ നിര്‍ദേശിച്ച് വിദഗ്ധ സമിതി
മെയ് 1 മുതൽ 18 സംസ്ഥാനങ്ങളില്‍ നേരിട്ട് കൊവിഡ് വാക്സിൻ വിതരണം ചെയ്യുമെന്ന് കമ്പനി അറിയിച്ചിരുന്നു. വാക്സിനുകള്‍ കൃത്യമായി അതത് സംസ്ഥാനങ്ങള്‍ക്ക് എത്തിച്ച് നല്‍കുമെന്ന് കമ്പനി ട്വീറ്റ് ചെയ്തു. മഹാരാഷ്ട്ര, മധ്യപ്രദേശ്, ബിഹാർ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, അസം തുടങ്ങി 18 സംസ്ഥാനങ്ങളിലാണ് കമ്പനി നേരിട്ട് വാക്സിന്‍ വിതരണം ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ നിർദേശത്തെത്തുടർന്ന്, ഹൈദരാബാദ് ആസ്ഥാനമായ കമ്പനി,സംസ്ഥാനങ്ങള്‍ക്ക് ഒരു ഡോസിന് 400 രൂപ നിരക്കിൽ നൽകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.