ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിനുകളായ കൊവാക്‌സിനും കൊവിഷീല്‍ഡും കൂട്ടി കലര്‍ത്തുന്നത് ഫലപ്രദമെന്ന് പഠനം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) നടത്തിയ പഠനത്തിലാണ് നിര്‍ണായക കണ്ടെത്തല്‍. വാക്‌സിനുകളുടെ മിശ്രിതം കൂടുതല്‍ രോഗ പ്രതിരോധശക്തിയുള്ളതാണെന്നും പഠനം അവകാശപ്പെടുന്നു.
കൊവാക്‌സിനും കൊവിഷീല്‍ഡും കൂട്ടി കലര്‍ത്തി പഠനം നടത്താന്‍ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് അനുമതി തേടിയിരുന്നു. തുടര്‍ന്ന് പഠനത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) വിദഗ്‌ധ സമിതി ശുപാര്‍ശ ചെയ്യുകയായിരുന്നു.
Also read: INDIA COVID: രാജ്യത്ത് 39,070 പേർക്ക് കൂടി കൊവിഡ്; 491 മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39,070 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,19,34,455 ആയി ഉയർന്നു. 491 മരണം കൂടി കൊവിഡ് മൂലമെന്ന് കണ്ടെത്തിയതോടെ ആകെ മരണസംഖ്യ 4,27,862 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 55,91,657 പേരാണ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തത്. ഞായറാഴ്‌ച രാവിലെ വരെയുള്ള റിപ്പോർട്ടുകൾ പ്രകാരം ആകെ 50.68 കോടി (50,68,10,492) പേർ ഇതുവരെ വാക്‌സിനേഷൻ സ്വീകരിച്ചിട്ടുണ്ട്.