മുംബൈ: നടി കങ്കണ റണൗത്തിന്‍റെ ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റിയതിന് പിന്നില്‍ പ്രതികാരനടപടിയല്ലെന്ന് മുംബൈ മേയര്‍ കിഷോരി പട്‌നേക്കര്‍. കെട്ടിടം പൊളിച്ചുമാറ്റിയത് നിയമലംഘനം നടന്നുവെന്ന് ബോധ്യപ്പെട്ടതിനാലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നടപടിയെടുക്കേണ്ടി വന്നത് അത് ഒഴിവാക്കാന്‍ പറ്റാത്തതിനാലാണ്. വ്യക്തിപരമായി തനിക്കവരെ അറിയില്ലെന്നും സമയമില്ലാത്തതിനാല്‍ ഞാന്‍ അവരുടെ സിനിമകളും കണ്ടിട്ടില്ലെന്നും പട്‌നേക്കര്‍ പറഞ്ഞു. കോടതി വിധി പഠിച്ചശേഷം വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാമെന്നും അവര്‍ വ്യക്തമാക്കി.
നേരത്തെ മുംബൈയിലെ ഓഫീസ് പൊളിച്ചതിനെതിരെ കങ്കണ റണൗത്ത് നല്‍കിയ ഹര്‍ജിയില്‍ മുംബൈ കോര്‍പ്പറേഷന്‍റേത് പ്രതികാര നടപടിയാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന് കോടതി നോട്ടീസ് നല്‍കുകയും ചെയ്തു. 2021 മാര്‍ച്ചിന് മുമ്പായി നഷ്ടപരിഹാരം കണക്കാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം കങ്കണയുടെ പരസ്യ പ്രസ്താവനകള്‍ക്കെതിരെ കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. നാശനഷ്ടങ്ങള്‍ക്ക് മുംബൈ ഹൈക്കോടതിയില്‍ നിന്ന് രണ്ട് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കങ്കണ കോടതിയെ സമീപിച്ചിരുന്നത്.