ETV Bharat / bharat

കൂട്ടമായി നിലവിളിച്ച്, നിലത്തുരുണ്ട് വിദ്യാര്‍ഥികള്‍; കാരണം കണ്ടെത്താനാകാതെ ഡോക്‌ടര്‍മാര്‍

മധ്യപ്രദേശിലെ ആദിവാസി മേഖലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം

Students cry and scream as mass hysteria grips MP school  മധ്യപ്രദേശില്‍ കൂട്ടമായി നിലവിളിച്ച്  മധ്യപ്രദേശിലെ ആദിവാസി മേഖലയിലെ  ഷാഹദോള്‍  വിദ്യാര്‍ഥികള്‍ കൂട്ടമായി നിലവിളിച്ചു  കാരണം കൂടാതെയുള്ള നിലവിളി  incident of students crying en masse  മധ്യപ്രദേശ് വാര്‍ത്തകള്‍  Madhya Pradesh news
മധ്യപ്രദേശില്‍ കൂട്ടമായി നിലവിളിച്ച് നിലത്തുരുണ്ട് വിദ്യാര്‍ഥികള്‍
author img

By

Published : Dec 17, 2022, 9:15 PM IST

മധ്യപ്രദേശില്‍ കൂട്ടമായി നിലവിളിച്ച് നിലത്തുരുണ്ട് വിദ്യാര്‍ഥികള്‍

ഷാഹദോള്‍(മധ്യപ്രദേശ്): പ്രത്യേകിച്ച് കാരണമൊന്നും കൂടാതെ നിലവിളിക്കുകയും കരയുകയും ചെയ്‌ത് മധ്യപ്രദേശിലെ ഷഹദോള്‍ ജില്ലയിലെ ആദിവാസി മേഖലയായ ജിങ്ക് ബിജുരിയിലെ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍. ഇത്തരത്തിലുള്ള അസാധാരണ സ്വഭാവം കാണിച്ച കുട്ടികളില്‍ അധികവും പെണ്‍കുട്ടികളാണ്. ഇവര്‍ നിലത്തുരുളുകയും ബഹളം വയ്ക്കുകയും ചെയ്‌തപ്പോള്‍ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ അധ്യാപകരും രക്ഷിതാക്കളും പരിഭ്രമിക്കുന്നു.

വിദ്യാര്‍ഥികള്‍ കൂട്ടമായി നിലവിളിക്കുന്നതിന്‍റെ ദൃശ്യം സമൂഹ്യമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചു. സംഭവം അറിഞ്ഞ ഉടനെ തന്നെ ബിഇഒയെ(Block Education Officer)സ്‌കൂളിലേക്ക് അയച്ചെന്ന് ആദിവാസി മേഖല വികസന വകുപ്പ് അസിസ്റ്റന്‍റ് കമ്മിഷണര്‍ ആനന്ദ് റായി സിന്‍ഹ പറഞ്ഞു. കുട്ടികളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവരെ സൈക്യാട്രിസ്റ്റ് പരിശോധിക്കുകയും ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞു.

കുട്ടികള്‍ ഈ അസാധാരണ സ്വഭാവം പ്രകടിച്ചിപ്പോള്‍ നാട്ടുകാര്‍ക്കിടയില്‍ ചില അന്ധ വിശ്വാസങ്ങളും ഉണ്ടായി. വിദ്യാര്‍ഥികളില്‍ പ്രേതബാധ കൂടിയതാണ് എന്നാണ് പ്രചരിച്ചത്. ആശുപത്രിയിലേക്ക് ഒരു മന്ത്രവാദിയെ കൊണ്ടുവരികയും ചെയ്‌തു.

മന്ത്രവാദിയെ കൊണ്ടുവന്ന് 'പ്രേത ബാധ' ഒഴിപ്പിച്ചതിന് ശേഷമാണ് കുട്ടികള്‍ നിലവിളി അവസാനിപ്പിച്ചെതെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു. ജിങ്കാ ബിജൂരി ആരോഗ്യ കേന്ദ്രത്തിലെ ഡോ. ഭുപേന്ദ്ര സിങ് പറയുന്നത് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ 15-16 വയസ് പ്രായമുള്ളവരില്‍ കണ്ട് വരാറുണ്ടെന്നാണ്. എന്നാല്‍ കുട്ടികളുടെ രക്തം പരിശോധിച്ചപ്പോള്‍ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഈ അസാധാരണ സ്വഭാവത്തിന്‍റ കാരണങ്ങള്‍ എന്താണെന്ന് കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പ് പരിശ്രമിച്ച് കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.