ETV Bharat / bharat

Student Beaten By Classmates : മുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച അധ്യാപികയുടെ നടപടി : കേസെടുത്ത് ബാലാവകാശ കമ്മിഷന്‍

Student Beaten By Classmates On Instruction Of Teacher അധ്യാപികയുടെ നിര്‍ദേശ പ്രകാരം വിദ്യാര്‍ഥികള്‍ സഹപാഠിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സംഭവത്തില്‍ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തുവന്നത്

Student Beaten By Classmates  Student Beaten By Classmates in UP  Student Beaten  വിദ്യാര്‍ഥികള്‍ സഹപാഠിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍  ബാലാവകാശ കമ്മിഷന്‍
Student Beaten By Classmates
author img

By ETV Bharat Kerala Team

Published : Aug 26, 2023, 12:53 PM IST

Updated : Aug 26, 2023, 2:57 PM IST

മുസഫര്‍നഗര്‍ (ഉത്തര്‍പ്രദേശ്) : മുസ്ലിം വിദ്യാര്‍ഥിയെ അധ്യാപിക സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവത്തില്‍ (Student Beaten By Classmates On Instruction Of Teacher) കേസെടുത്ത് ബാലാവകാശ കമ്മിഷന്‍. നടുക്കുന്ന സംഭവത്തിന്‍റെ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ദൃശ്യം പ്രചരിപ്പിക്കരുതെന്ന് ബാലാവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കി. മുസഫര്‍നഗര്‍ ജില്ലയിലെ മന്‍സൂര്‍പുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഖബാപുര്‍ ഗ്രാമത്തിലെ സ്‌കൂളിലായിരുന്നു സംഭവം (Student Beaten By Classmates).

അധ്യാപിക വിദ്യാര്‍ഥികളോട് മറ്റൊരു വിദ്യാര്‍ഥിയെ മര്‍ദിക്കാന്‍ ആവശ്യപ്പെടുന്നതും വിദ്വേഷപരമായി സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. സ്‌കൂള്‍ പരിസരം വൃത്തിയാക്കാത്തതിനാണ് കുട്ടിയെ ശിക്ഷിക്കാന്‍ അധ്യാപിക സഹപാഠികള്‍ക്ക് നിര്‍ദേശം നല്‍കിയത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് അധ്യാപികയുടെ പ്രവര്‍ത്തിയില്‍ വിമര്‍ശനം രേഖപ്പെടുത്തി രംഗത്തുവന്നത്.

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സിനിമ താരങ്ങളായ പ്രകാശ് രാജ്, സ്വര ഭാസ്‌കര്‍ തുടങ്ങിയവര്‍ വിഷയത്തില്‍ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്. വീഡിയോ ശ്രദ്ധയില്‍പ്പെട്ടുവെന്നും നിയമ നടപടി സ്വീകരിക്കുമെന്നും കഴിഞ്ഞ ദിവസം സര്‍ക്കിള്‍ ഓഫിസര്‍ ഖതൗലി രവിശങ്കര്‍ പ്രതികരിച്ചിരുന്നു. പിന്നാലെ എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്‌തു.

എന്‍എസ്എസ് ക്യാമ്പിനിടെ വിദ്യാര്‍ഥിനിക്ക് അധ്യാപകന്‍റെ മര്‍ദനം : നേരത്തെ പൗരി ഗര്‍വാള്‍ ജില്ലയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകന്‍ മര്‍ദിച്ചതായി പരാതി ഉയര്‍ന്നിരുന്നു. പൗരി യാങ്കേശ്വര്‍ മണ്ഡലത്തില്‍ പൗഖല്‍ ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ ഗുരു റാം റായ് ഇന്‍റര്‍മീഡിയറ്റ് കോളജിലാണ് സംഭവം. നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍എസ്‌എസ്) ക്യാമ്പിനിടെ ആയിരുന്നു വിദ്യാര്‍ഥിനിയെ അധ്യാപകന്‍ മര്‍ദിച്ചത്.

അത്താഴത്തിന് ശേഷം പാത്രം കഴുകാന്‍ മര്‍ദനത്തിന് ഇരയായ പെണ്‍കുട്ടിയെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍ വെള്ളം ഇല്ലാതിരുന്നതിനെ തുടര്‍ന്ന് പാത്രം കഴുകി തീര്‍ക്കാന്‍ വിദ്യാര്‍ഥിനിക്ക് കഴിഞ്ഞില്ല. ഇതില്‍ പ്രകോപിതനായ അധ്യാപകന്‍ വിദ്യാര്‍ഥിനിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ക്യാമ്പിലുണ്ടായിരുന്ന മറ്റ് വിദ്യാര്‍ഥികള്‍ സംഭവം മൊബൈലില്‍ പകര്‍ത്തി.

വിദ്യാര്‍ഥികളെ കൊണ്ട് വീശിപ്പിച്ചു, അധ്യാപകര്‍ക്കെതിരെ നടപടി: ഉത്തര്‍പ്രദേശിലെ ഹപൂരില്‍ വിദ്യാര്‍ഥികളെ കൊണ്ട് വിശറി വീശിപ്പിച്ച അധ്യാപകരെ അടുത്തിടെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. ഹപൂരിലെ സിംഭവോലിയിലെ പിര്‍നഗര്‍ ഗ്രാമത്തിലെ കോമ്പോസിറ്റ് സ്‌കൂളിലായിരുന്നു സംഭവം. സ്‌കൂളിലെ സ്വാതന്ത്ര്യ ദിന പരിപാടികള്‍ക്കിടെയാണ് വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്ക് വീശിക്കൊടുത്തത്. സംഭവത്തിന്‍റെ ദൃശ്യങ്ങളും വൈറലായിരുന്നു.

Also Read : Teachers suspended Uttar Pradesh: വിദ്യാർഥികളെ കൊണ്ട് വിശറി വീശിപ്പിച്ചു; രണ്ട് അധ്യാപകർക്ക് സസ്‌പെൻഷൻ

പിന്നാലെ സ്‌കൂളിലെ രണ്ട് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്‌തുകൊണ്ട് നടപടിയെടുത്തു. ദേശീയ പതാക ഉയര്‍ത്തുന്ന കൊടിമരത്തിന് ചുവട്ടില്‍ അധ്യാപിക പൂക്കള്‍ വിതറുമ്പോള്‍ വിദ്യാര്‍ഥി വീശി കൊടുക്കുന്നതാണ് പ്രചരിച്ച ദൃശ്യങ്ങളില്‍ ഉള്ളത്. മറ്റൊരു അധ്യാപിക കസേരയില്‍ ഇരിക്കുമ്പോള്‍ വിദ്യാര്‍ഥി വീശി കൊടുക്കുന്നതും കാണാം. ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസര്‍ സംഭവത്തില്‍ അന്വേഷണം നടത്തി അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

Last Updated : Aug 26, 2023, 2:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.