ETV Bharat / bharat

രാത്രിയില്‍ തുടര്‍ച്ചയായി ഫോണിൽ സംസാരിച്ചുവെന്നാരോപിച്ച് പതിനേഴുകാരിയെ മർദിച്ച് കൊലപ്പെടുത്തി രണ്ടാനച്ഛൻ - കുട്ടിയെ മർദിച്ച് കൊലപ്പെടുത്തി

ഹൈദരാബാദിലെ മുഷിറാബാദിൽ രണ്ടാനച്ഛൻ 17കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വധത്തിന് ശേഷം പ്രതി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

step father killed daughter in telangana  telangana crime news  step father killed daughter  Telangana man strangles step daughter  step father  step daughter  17കാരിയെ മർദിച്ച് കൊലപ്പെടുത്തി രണ്ടാനച്ഛൻ  പതിനേഴുകാരിയെ മർദിച്ച് കൊലപ്പെടുത്തി രണ്ടാനച്ഛൻ  രണ്ടാനച്ഛൻ പെൺകുട്ടിയെ കൊന്നു  പതിനേഴുകാരിയെ കൊലപ്പെടുത്തി  കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി  തെലങ്കാന കൊലപാതകം  കുട്ടിയെ മർദിച്ച് കൊലപ്പെടുത്തി  പെൺകുട്ടിയെ കൊലപ്പെടുത്തി രണ്ടാനച്ഛൻ
പതിനേഴുകാരിയെ മർദിച്ച് കൊലപ്പെടുത്തി രണ്ടാനച്ഛൻ
author img

By

Published : Dec 19, 2022, 12:09 PM IST

ഹൈദരാബാദ് : രാത്രിയിൽ തുടർച്ചയായി ഫോണിൽ സംസാരിച്ചുവെന്നാരോപിച്ച് രണ്ടാനച്ഛൻ 17കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഹൈദരാബാദിലെ മുഷിറാബാദ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെയാണ് സംഭവം. പെൺകുട്ടി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ രണ്ടാനച്ഛൻ ബലമായി ഫോൺ പിടിച്ചുവാങ്ങുകയും മർദിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ സഹോദരി രണ്ടാനച്ഛനെ തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ കൗമാരക്കാരിയെ ക്രൂരമായി മർദിച്ചു.

Also read: യുവതിയെ കൊലപ്പെടുത്തി മൃതദേഹം കഷ്‌ണങ്ങളാക്കി കുഴിച്ചിട്ടു; ഭർത്താവും കുടുംബവും പിടിയിൽ

പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ സഹോദരിയെ ഇയാൾ തള്ളിയിടുകയും പെൺകുട്ടിയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോവുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതക ശേഷം പ്രതി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.