ETV Bharat / bharat

രാത്രി പദ്ധതി തയ്യാറാക്കി പകല്‍ മോഷ്ടിക്കും, കവര്‍ന്നത് വില്‍ക്കില്ല ; കള്ളനില്‍ നിന്ന് പിടിച്ചത് 1.30 കോടിയുടെ തൊണ്ടിമുതല്‍ - വ്യത്യസ്ഥനായ കള്ളന്‍

ഇലക്ട്രീഷ്യനായ മുച്ചു കഴിഞ്ഞ പത്ത് വര്‍ഷമായി മോഷ്ടിച്ച മുതലുകള്‍ ഒന്നും വിറ്റിട്ടില്ല

f
രാത്രി മോഷണ പദ്ധതി തയ്യാറാക്കും; പകല്‍ മോഷ്ടിക്കും, മുതല്‍ വില്‍ക്കില്ല, മോഷ്ടാവില്‍ നിന്ന് പിടിച്ചത് 1.30 കോടിയുടെ തൊണ്ടി
author img

By

Published : Apr 4, 2022, 10:47 PM IST

ഹൈദരാബാദ് : നഗരങ്ങളിലും പ്രാന്ത പ്രദേശങ്ങളിലും പകല്‍ നേരത്ത് മോഷണം നടത്തുന്നയാള്‍ പിടിയില്‍. ഗുണ്ടൂർ ജില്ലയിലെ പിഡുഗുരല്ല ഗാന്ധിനഗർ സ്വദേശി രാജു എന്ന മുച്ചു അംബേദ്കകറിനെയാണ് (50) തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 1.30 കോടിയുടെ തൊണ്ടിമുതല്‍ കണ്ടെടുത്തു.

പകല്‍ മോഷണം നടത്തുന്നയാള്‍ പിടിയില്‍  മോഷ്ടാവില്‍ നിന്ന് പിടിച്ചത് 1.30 കോടിയുടെ തൊണ്ടി  വ്യത്യസ്ഥനായ കള്ളന്‍  Stealing during daytime thief arrested in Hyderabad
മോഷ്ടാവില്‍ നിന്ന് പിടിച്ചെടുത്തവ

ഇലക്ട്രീഷ്യനായ മുച്ചു കഴിഞ്ഞ പത്ത് വര്‍ഷമായി മോഷ്ടിച്ച മുതലുകള്‍ ഒന്നും വിറ്റിട്ടില്ല. ഇവയെല്ലാം പൊലീസ് ഇയാളുടെ ആന്ധ്രാപ്രദേശിലെ വീട്ടില്‍ നിന്നും കണ്ടെത്തി. രണ്ട് കിലോ സ്വർണവും 10 കിലോ വെള്ളി ആഭരണങ്ങളും 18,000 രൂപയുമാണ് കണ്ടെത്തിയതെന്ന് വനസ്ഥലീപുരം പൊലീസ് അറിയിച്ചു.

Also Read: വീട് കുത്തിത്തുറന്ന് 7 പവനും 80,000 രൂപയും കവര്‍ന്നു ; മോഷണം കുടുംബം ധ്യാനത്തിന് പോയപ്പോള്‍

ഹൈദരാബാദില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. 1989 മുതൽ ഹൈദരാബാദിലും കർണാടകയിലും മോഷണം ആരംഭിച്ചിരുന്നു. 1991 ലാണ് ലാലാഗുഡ പൊലീസ് ഇയാളെ ആദ്യം അറസ്റ്റ് ചെയ്തത്. അതിനുശേഷം 21 കേസുകൾ ഹൈദരാബാദിൽ മാത്രം രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസ് പടികൂടുമെങ്കിലും പുറത്തിറങ്ങുന്ന ഇയാള്‍ മോഷണം തുടരും.

ആകെ 43 കേസുകളാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 21 കേസുകള്‍ വനസ്ഥലീപുരത്താണ്. മോഷ്ടിച്ച മാലയും വളകളും വെള്ളി പാത്രങ്ങളും ആഭരണങ്ങളും ഇയാള്‍ വിറ്റിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. തൊണ്ടിമുതലുകള്‍ ഉടമകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.