ഹൈദരാബാദ്: സംസ്ഥാനത്ത് ആറ് വിമാനത്താവളങ്ങൾ കൂടി നിർമിക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരിയോട് ആവശ്യപ്പെട്ടു. സ്വന്തം ഫണ്ടുപയോഗിച്ച് നോൺ-ഷെഡ്യൂൾഡ് ഓപ്പറേറ്റേഴ്‌സ് പെർമിറ്റ് (എൻഎസ്‌ഒപി) പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബസന്ത് നഗർ (പെഡപ്പള്ളി ജില്ല), മംനൂർ (വാറങ്കൽ നഗരം), ആദിലാബാദ്, ജക്രാൻപള്ളി (നിസാമബാദ്), ദേവർകദ്ര (മെഹബൂബ് നഗർ), ഭദ്രദ്രി കോതഗുഡം എന്നിവിടങ്ങളിലാണ് പുതിയ വിമാനത്താവളങ്ങൾ നിർമിക്കാൻ തീരുമാനിച്ചിരിക്കുന്നത്. പ്രദേശത്തെ മണ്ണിന്‍റെ ഗുണനിലവാരം, ഒഎൽഎസ് സർവേയും മറ്റു റിപ്പോർട്ടുകളും ഇതിനോടകം വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആറ് വിമാനത്താവളങ്ങള്‍ കൂടി ആവശ്യപ്പെട്ട് തെലങ്കാന - കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി
ബസന്ത് നഗർ (പെഡപ്പള്ളി ജില്ല), മംനൂർ (വാറങ്കൽ നഗരം), ആദിലാബാദ്, ജക്രാൻപള്ളി (നിസാമബാദ്), ദേവർകദ്ര (മെഹബൂബ് നഗർ), ഭദ്രദ്രി കോതഗുഡം എന്നിവിടങ്ങളിലാണ് പുതിയ വിമാനത്താവളങ്ങൾ നിർമിക്കാൻ തീരുമാനിച്ചിരിക്കുന്നത്.