ETV Bharat / bharat

കര്‍ണാടക പ്ലാന്‍ പൊളിഞ്ഞതോടെ തമിഴ്‌നാട്ടില്‍ 'ആവിന്‍' മേഖലകളില്‍ കൈകടത്താന്‍ 'അമുല്‍' ; പിന്‍മാറാന്‍ പറയണമെന്ന് അമിത്ഷായോട് സ്റ്റാലിന്‍

author img

By

Published : May 25, 2023, 9:27 PM IST

ഗുജറാത്തിലെ ആനന്ദ് മിൽക്ക് യൂണിയൻ ലിമിറ്റഡിന്‍റെ 'അമുൽ' തമിഴ്‌നാട്ടിൽ നിന്ന് പാൽ ശേഖരിക്കാൻ ശ്രമിക്കുന്നതാണ് തർക്ക വിഷയം. സംഭവത്തിൽ അമുലിനോട് പിന്മാറാൻ നിർദേശിക്കണമെന്ന് അഭ്യർഥിച്ച് എം കെ സ്റ്റാലിൻ അമിത് ഷായ്ക്ക് കത്തയച്ചു

stalin send letter to amit shah  mk stalin  mk stalin amit shah  amul collecting milk from aavin milk shed  amul  aavin  amul aavin  amul nandini  പാൽ സംഭരണം  അമുൽ  ആവിൻ  അമുൽ ആവിൻ  തമിഴ്‌നാട് ആവിൻ  അമുൽ തമിഴ്‌നാട്  എം കെ സ്റ്റാലിൻ അമിത് ഷായ്ക്ക് കത്തയച്ചു  amit shah  എം കെ സ്റ്റാലിൻ അമുൽ  എം കെ സ്റ്റാലിൻ ആവിൻ
പാൽ

ചെന്നൈ : തമിഴ്‌നാട്ടിലേക്കുള്ള അമുലിന്‍റെ കടന്നുവരവിനെതിരെ കേന്ദ്ര സർക്കാരിന് കത്തെഴുതി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തമിഴ്‌നാട്ടിലെ ക്ഷീര കർഷകരിൽ നിന്ന് പാൽ സംഭരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറാൻ അമുലിന് നിർദേശം നല്‍കണം എന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര മന്ത്രി അമിത് ഷായ്ക്കാണ് സ്റ്റാലിൻ കത്തെഴുതിയത്.

തമിഴ്‌നാട് സർക്കാരിന്‍റെ നിയന്ത്രണത്തിലുള്ള ആവിൻ പാൽ സംഭരിക്കുന്ന മേഖലകളിലേക്കുള്ള അമുലിന്‍റെ കടന്നുകയറ്റം ക്ഷീരമേഖലയ്‌ക്ക് ഗുണകരമല്ലെന്നും സഹകരണ സ്ഥാപനങ്ങൾക്കിടയിൽ ഇത് അനാരോഗ്യകരമായ മത്സരത്തിന് കാരണമാകുമെന്നും കത്തിൽ പറയുന്നു. പരസ്‌പരം മിൽക്ക് ഷെഡ് ഏരിയ ലംഘിക്കാതെ സഹകരണ സംഘങ്ങളെ അഭിവൃദ്ധിപ്പെടുത്തുന്നതാണ് പതിവ്. ഇത്തരം ക്രോസ് സംഭരണം ‘ധവള വിപ്ലവം’ എന്ന ആശയത്തിന് വിരുദ്ധമാണ്.

ഇത് രാജ്യത്ത് നിലവിലുള്ള പാൽ ക്ഷാമത്തിന്‍റെ പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്ക് പ്രശ്‌നങ്ങൾ സൃഷ്‌ടിക്കും. പതിറ്റാണ്ടുകളായി യഥാർഥ സഹകരണ മനോഭാവത്തോടെ വളർത്തിയെടുത്ത ആവിന്‍ രൂപപ്പെടുത്തിയെടുത്ത മേഖലയെ അമുലിന്‍റെ കടന്നുവരവ് ബാധിക്കും. ഇത് അംഗീകരിക്കാനാകില്ലെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

തർക്ക വിഷയം : ഗുജറാത്ത് ആസ്ഥാനമായുള്ള പാൽ-സഹകരണ സ്ഥാപനമായ അമുൽ തമിഴ്‌നാട്ടിലെ പല ജില്ലകളിലും ശീതീകരണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ശ്രമിക്കുന്നതാണ് പ്രധാന തർക്ക വിഷയം. കർണാടകയിലെ നന്ദിനി ബ്രാൻഡിനെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ പ്രവർത്തിക്കാൻ ശ്രമിച്ചതിന് അമുലിന് എതിരെ കർണാടകയിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്‌നാട്ടിലേക്കുള്ള അമുലിന്‍റെ കടന്നുവരവ്.

കൃഷ്‌ണഗിരി, ധർമപുരി, വെല്ലൂർ, റാണിപ്പേട്ട്, തിരുപ്പത്തൂർ, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിലെ സര്‍ക്കാര്‍ പിന്തുണയുള്ള പാൽ ഉത്പാദക യൂണിയന്‍റെ മിൽക്ക് ഷെഡുകളിൽ നിന്ന് സംഭരിക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശിച്ച് സഹകരണ വകുപ്പിന്‍റെ ചുമതല കൂടി വഹിക്കുന്ന മന്ത്രിയായ അമിത് ഷായ്ക്ക് സ്റ്റാലിൻ കത്തെഴുതുകയായിരുന്നു.

അനാരോഗ്യകരമായ മത്സരം : അമുലിന്‍റെ ഈ നീക്കം പാലും പാലുത്പന്നങ്ങളും സംഭരിക്കുന്നതിലും വിപണനം ചെയ്യുന്നതിലും ഏർപ്പെട്ടിരിക്കുന്ന സഹകരണ സ്ഥാപനങ്ങൾക്കിടയിൽ അനാരോഗ്യകരമായ മത്സരം സൃഷ്‌ടിക്കും. സംസ്ഥാനങ്ങളിലെ ക്ഷീര വികസനത്തിന്‍റെ അടിസ്ഥാനശിലയാണ് പ്രാദേശിക സഹകരണ സംഘങ്ങൾ, ഉത്പാദകരുമായി ഇടപഴകുന്നതിനും പരിപോഷിപ്പിക്കുന്നതിനും അനിയന്ത്രിതമായ വിലക്കയറ്റത്തിൽ നിന്ന് ഉപഭോക്താക്കളെ പിടിച്ചുനിർത്തുന്നതിനും അവ മികച്ചതാണെന്ന് സ്റ്റാലിൻ ചൂണ്ടിക്കാട്ടുന്നു.

ആവിന്‍റെ മിൽക്ക് ഷെഡ് ഏരിയയിൽ നിന്നുള്ള പാൽ സംഭരണത്തിൽ അമുലിന്‍റെ കൈകടത്തൽ അവസാനിപ്പിക്കാൻ ഷായുടെ അടിയന്തര ഇടപെടൽ അഭ്യർഥിക്കുന്നുവെന്ന് കത്തിൽ പറയുന്നു. 'ആദ്യം നന്ദിനി. ഇപ്പോൾ ആവിൻ. ഇതെല്ലാം ഗെയിംപ്ലാനിന്‍റെ ഭാഗമാണ്' എന്ന് സംഭവത്തോട് പ്രതികരിച്ച് കോൺഗ്രസ് മീഡിയ ഇൻ ചാർജ് ജയറാം രമേശ് ട്വീറ്റ് ചെയ്‌തു. കര്‍ണാടകയില്‍ അമുല്‍ ഉത്‌പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനുള്ള ബിജെപി നീക്കത്തെ തുടര്‍ന്നാണ് നന്ദിനിയെ ചൊല്ലിയുള്ള വിവാദങ്ങൾ ഉടലെടുത്തത്.

Also read : 'നന്ദിനി'ക്ക് രാഹുലിന്‍റെ വക 'പ്രമോഷന്‍' ; ഐസ്‌ക്രീം നുണഞ്ഞ് 'അമുലി'ല്‍ ബിജെപിക്കൊരു കുത്ത്, കര്‍ണാടകയുടെ അഭിമാനമെന്ന് ട്വീറ്റും

പ്രാദേശിക ബ്രാന്‍ഡായ നന്ദിനിയേയും ഗുജറാത്ത് കമ്പനിയായ അമുലിനെയും ലയിപ്പിക്കുമെന്ന തരത്തിലുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനമായിരുന്നു പ്രതിഷേധത്തിന് തുടക്കം കുറിച്ചത്. പ്രതിഷേധത്തിന്‍റെ ഭാഗമായി 'സേവ് നന്ദിനി, ഗോ ബാക്ക് അമുല്‍' ക്യാമ്പയിന്‍ സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു.

കേന്ദ്രത്തിന്‍റെ നീക്കത്തിനെതിരെ സിദ്ധരാമയ്യയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. അമുലിന് വിപണി ഒരുക്കി കർണാടകയിൽ നന്ദിനിയെ ഇല്ലാതാക്കുകയാണ് കേന്ദ്രം ലക്ഷ്യമിടുന്നതെന്ന് കോണ്‍ഗ്രസും ജെഡിഎസും ആരോപിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.