ശ്രീഹരിക്കോട്ട: ചെറു ഉപഗ്രഹങ്ങളെയും വഹിച്ചുകൊണ്ടുള്ള ഐഎസ്ആർഒയുടെ വിക്ഷേപണ വാഹനമായ എസ്എസ്എൽവി-ഡി1 ദൗത്യം വിജയമായില്ല. ഉദ്ദേശിച്ച ഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങളെ എത്തിക്കാനായില്ലെന്ന് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്‌ആർഒ) ട്വിറ്ററിലൂടെ അറിയിച്ചു. ഉപഗ്രഹങ്ങള്‍ ഇനി പ്രവര്‍ത്തനക്ഷമമാകില്ലെന്നും ഐഎസ്‌ആർഒ വ്യക്തമാക്കി.
വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിന് പകരം ദീർഘ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ചെറു ഉപഗ്രഹങ്ങളെ എസ്എസ്എൽവി-ഡി1 എത്തിച്ചത്. ഒരു പ്രത്യേക കമ്മിറ്റി രൂപീകരിച്ച് ഇന്നത്തെ സംഭവങ്ങള്‍ വിശകലനം ചെയ്‌ത് ശുപാർശകൾ സമര്‍പ്പിക്കുമെന്നും ഐഎസ്‌ആര്‍ഒ അറിയിച്ചു. ഈ ശുപാര്‍ശകള്‍ നടപ്പിലാക്കിക്കൊണ്ട് പുതിയ എസ്എസ്എൽവി-ഡി2വുമായി ഉടന്‍ മടങ്ങിയെത്തുമെന്നും ഐഎസ്‌ആര്‍ഒ വ്യക്തമാക്കി.
-
(2/2) caused the deviation. A committee would analyse and recommend. With the implementation of the recommendations, ISRO will come back soon with SSLV-D2.
— ISRO (@isro) August 7, 2022 " class="align-text-top noRightClick twitterSection" data="
A detailed statement by Chairman, ISRO will be uploaded soon.
">(2/2) caused the deviation. A committee would analyse and recommend. With the implementation of the recommendations, ISRO will come back soon with SSLV-D2.
— ISRO (@isro) August 7, 2022
A detailed statement by Chairman, ISRO will be uploaded soon.(2/2) caused the deviation. A committee would analyse and recommend. With the implementation of the recommendations, ISRO will come back soon with SSLV-D2.
— ISRO (@isro) August 7, 2022
A detailed statement by Chairman, ISRO will be uploaded soon.
'എസ്എസ്എൽവി-ഡി1 ഉപഗ്രഹങ്ങളെ 356 കിലോമീറ്റർ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിന് പകരം 356 കിലോമീറ്റർ x 76 കിലോമീറ്റർ ദീർഘ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് എത്തിച്ചത്. ഉപഗ്രഹങ്ങൾ ഇനി ഉപയോഗയോഗ്യമല്ല. പ്രശ്‌നം കണ്ടെത്തിയിട്ടുണ്ട്,' ഐഎസ്ആർഒ ഔദ്യോഗിക ട്വിറ്റർ ഹാന്‍ഡിലില്‍ അറിയിച്ചു.
ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-02നെയും ഒരുകൂട്ടം വിദ്യാർഥികൾ രൂപകൽപന ചെയ്‌ത ആസാദിസാറ്റിനെയും വഹിച്ചുകൊണ്ടാണ് എസ്എസ്എൽവി-ഡി1 ശ്രീഹരിക്കോട്ടയിൽ നിന്ന് കുതിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്‍ററിൽ നിന്നും ഇന്ന് (ഓഗസ്റ്റ് 7) രാവിലെ 9.18നായിരുന്നു വിക്ഷേപണം. വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയെങ്കിലും അന്തിമ ഘട്ടത്തില്‍ എസ്എസ്എൽവി-ഡിയില്‍ നിന്ന് ഡേറ്റ നഷ്‌ടപ്പെട്ടു.
ഇന്ത്യയുടെ ആദ്യത്തെ ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ വാഹനമാണ് എസ്എസ്എൽവി. ഭൂമധ്യരേഖയ്ക്ക് തൊട്ടടുത്തുള്ള ലോവര്‍ എര്‍ത്ത് ഓര്‍ബിറ്റുകളില്‍ മിനി, മൈക്രോ, നാനോ ഉപഗ്രഹങ്ങളെ എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് എസ്എസ്എല്‍വി നിര്‍മിച്ചത്.
Also read: ഞങ്ങളുടെ കൈയൊപ്പുണ്ട് ആ ഉപഗ്രഹത്തില്‍! എസ്എസ്എൽവിയില്‍ പങ്കാളികളായി മലപ്പുറത്തെ കുട്ടികള്‍