ETV Bharat / bharat

ടൈഗറില്‍ പഠാന്‍റെ എന്‍ട്രി കാത്ത് ആരാധകര്‍; ചിത്രീകരണം ഉടൻ - ടൈഗര്‍ 3

സൽമാൻ ഖാനും കത്രീന കൈഫും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ അതിഥി വേഷത്തിലാണ് ഷാരൂഖ് ഖാന്‍ എത്തുന്നത്...

Shah rukh khan tiger 3  Salman Khan  Shah Rukh Khan  Tiger 3  ടൈഗറില്‍ പഠാന്‍റെ എന്‍ട്രി കാത്ത് ആരാധകര്‍  SRK to start shooting for Salman Khan starrer  Salman Khan starrer Tiger 3 soon  ടൈഗറില്‍ പഠാന്‍റെ എന്‍ട്രി  അതിഥി വേഷത്തിലാണ് ഷാരൂഖ് ഖാന്‍ എത്തുന്നത്  സൽമാൻ ഖാനും കത്രീന കെയിഫും  ഷാരൂഖ് ഖാന്‍  സൽമാൻ ഖാന്‍  കത്രീന കെയിഫ്‌  ടൈഗര്‍ 3യില്‍ പഠാന്‍  ടൈഗര്‍ 3  പഠാന്‍
ടൈഗറില്‍ പഠാന്‍റെ എന്‍ട്രി കാത്ത് ആരാധകര്‍
author img

By

Published : Feb 24, 2023, 3:59 PM IST

സല്‍മാന്‍ ഖാനെ നായകനാക്കി മനീഷ് ശര്‍മ്മ സംവിധാനം ചെയ്യുന്ന 'ടൈഗര്‍ 3'യില്‍ പഠാന്‍റെ എന്‍ട്രിക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സല്‍മാന്‍ ഖാന്‍ ചിത്രത്തിലെ ഷാരൂഖ് ഖാന്‍റെ ഈ വരവ് പ്രേക്ഷകര്‍ക്ക് വലിയ വിസ്‌മയമാകും എന്നതില്‍ സംശയമില്ല.സിദ്ധാര്‍ഥ് ആനന്ദിന്‍റെ ബ്ലോക്ക് ബസ്‌റ്റര്‍ ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ അതിഥി വേഷത്തില്‍ എത്തിയപ്പോള്‍ പ്രേക്ഷകര്‍ അത് വലിയ ആഘോഷമാക്കി മാറ്റിയിരുന്നു.

ഇപ്പോഴിതാ ബോളിവുഡിലെ ബാദ്‌ഷ, 'ടൈഗര്‍ 3'യിലെ തന്‍റെ അതിഥി വേഷത്തിന്‍റെ ചിത്രീകരണത്തിനായി തയ്യാറായിക്കഴിഞ്ഞു. 2023 ഏപ്രില്‍ അവസാനത്തോടെയാകും 'ടൈഗര്‍ 3'യുടെ ചിത്രീകരണം ആരംഭിക്കുക. 'ടൈഗര്‍ 3'യിലെ പഠാന്‍റെ വരവ് കാണുക! വൈആര്‍എഫിന്‍റെ ബ്ലോക്ക്‌ബസ്‌റ്റര്‍ സ്പൈ യൂണിവേഴ്‌സിന്‍റെ ഭാഗമായി സൂപ്പര്‍ സ്‌പൈകള്‍ പരസ്‌പരം സിനിമകളില്‍ കടന്നു കയറാന്‍ തുടങ്ങുമ്പോള്‍, തിയേറ്ററുകളില്‍ പ്രേക്ഷകര്‍ക്ക് മികച്ച വിനോദ മൂല്യം നല്‍കുന്ന ട്വിസ്‌റ്റുകളും സര്‍പ്രൈസുകളും പ്രതീക്ഷിക്കുക.' -സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞു.

ഈ അവസരത്തില്‍, 'പഠാനി'ലെ ഷാരൂഖിനോട് സല്‍മാന്‍ ഖാന്‍ പറഞ്ഞ ഒരു ഡയലോഗാണ് പ്രേക്ഷകര്‍ ഓര്‍ക്കുന്നത്. 'അവനൊരു പ്രധാന ദൗത്യത്തിന് പോകുകയായിരുന്നു' എന്നതായിരുന്നു ഡയലോഗ്. 'അതുകൊണ്ട് ഈ മിഷനില്‍ പഠാന്‍ ടൈഗറെ കാണും' എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

ഷാരൂഖ്‌ ഖാനും സല്‍മാന്‍ ഖാനും ഇതാദ്യമായല്ല ഒന്നിക്കുന്നത്. 'കരണ്‍ അര്‍ജുന്‍', 'കുച്ച് കുച്ച് ഹോത്താ ഹേ', 'ഹം തുംഹാരേ ഹേ സനം', 'പഠാന്‍' എന്നീ സിനിമകളിലാണ് ഇതുവരെ ഇരുവരും ഒന്നിച്ചെത്തിയത്.

കത്രീന കൈഫാണ് ചിത്രത്തിലെ നായിക. 2023ല്‍ ദീപാവലി റിലീസായി 'ടൈഗര്‍ 3' റിലീസിനെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിന്ദി, തമിഴ്, തെലുഗു എന്നീ ഭാഷകളിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

തെന്നിന്ത്യന്‍ സംവിധായകന്‍ അറ്റ്‌ലിയുടെ പാന്‍ ഇന്ത്യന്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'ജവാന്‍' ആണ് ഷാരൂഖിന്‍റെ പുതിയ പ്രോജക്‌ടുകളില്‍ ഒന്ന്. രാജ്‌കുമാര്‍ ഹിറാനിയുടെ 'ഡുങ്കി'യാണ് താരത്തിന്‍റെ മറ്റൊരു പുതിയ ചിത്രം. തപ്‌സി പന്നുവാണ് ചിത്രത്തില്‍ ഷാരൂഖിന്‍റെ നായികയായെത്തുന്നത്.

Also Read: മുടി നീട്ടി വളര്‍ത്തില്ല, വിഗ്‌ വയ്‌ക്കും; ഷാരൂഖും സൽമാനും ഒന്നിക്കും; ടൈഗര്‍ 3 ചിത്രീകരണ വിവരങ്ങള്‍ പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.