ETV Bharat / bharat

'ഈ പുരസ്‌കാരം നേടാന്‍ കഴിഞ്ഞതില്‍ അഭിമാനം'; ഷാരൂഖ് ഖാന് സൗദി അറേബ്യയുടെ ബഹുമതി - ഷാരൂഖ് ഖാന് സൗദി അറേബ്യയുടെ ബഹുമതി

SRK award at Red Sea International Film Festival: ഷാരൂഖ് ഖാന് സൗദി അറേബ്യയുടെ ബഹുമതി. സിനിമ മേഖലയ്‌ക്ക് നല്‍കിയ സംഭാവന കണക്കിലെടുത്താണ് ഈ ആദരം.

SRK honour at Red Sea International Film Festival  SRK award at Red Sea International Film Festival  Red Sea International Film Festival  SRK in Saudi Arabia  SRK shooting Dunki in Saudi Arabia  Shah Rukh Khan Saudi Arabia honor  Red Sea International Film Festival CEO about SRK  SRK  Shah Rukh Khan  Shah Rukh Khan latest movies  ഷാരൂഖിന് സൗദി അറേബ്യയുടെ ബഹുമതി  ഷാരൂഖ് ഖാന് സൗദി അറേബ്യയുടെ ബഹുമതി  ഷാരൂഖ് ഖാന്‍
'ഈ പുരസ്‌കരം നേടാന്‍ കഴിഞ്ഞത് അഭിമാനം'; ഷാരൂഖിന് സൗദി അറേബ്യയുടെ ബഹുമതി
author img

By

Published : Nov 21, 2022, 5:02 PM IST

SRK honour at Red Sea International Film Festival: ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖ് ഖാന് സൗദി അറേബ്യയുടെ ബഹുമതി. ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് താരത്തെ ചെങ്കടല്‍ തീരത്ത് അരങ്ങേറുന്ന സൗദി ചലച്ചിത്ര മേളയില്‍ ആദരിക്കുന്നത്. ജിദ്ദയില്‍ നടക്കുന്ന രണ്ടാമത് റെഡ് സീ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവലിലാണ് ഈ ആദരം.

Shah Rukh Khan Saudi Arabia honor: മേളയുടെ ഉദ്ഘാടന ചടങ്ങിലാണ് ഷാരൂഖ് ഖാനെ ആദരിക്കുക. ഈ പുരസ്‌കാരം നേടിയതില്‍ അഭിമാനമുണ്ടെന്ന് താരം പറഞ്ഞു. 'റെഡ് സീ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ നിന്ന് ഈ പുരസ്‌കാരം നേടാന്‍ കഴിഞ്ഞത് അഭിമാനമായി കരുതുന്നു. സൗദി എന്‍റെ ചിത്രങ്ങള്‍ക്ക് എല്ലായ്‌പ്പോഴും വലിയ പിന്തുണ നല്‍കിയിട്ടുണ്ട്. ഇവിടെ എന്‍റെ ആരാധകര്‍ക്കൊപ്പം നില്‍ക്കുന്നത് ആശ്ചര്യപ്പെടുത്തുന്ന അനുഭവമാണ്', ഷാരൂഖ് ഖാന്‍ പറഞ്ഞു.

Red Sea International Film Festival CEO about SRK: അസാധാരണ പ്രതിഭയും അന്താരാഷ്‌ട്ര സിനിമയുടെ ഐക്കണുമായ ഷാരൂഖ് ഖാനെ ആദരിക്കുന്നതില്‍ സന്തുഷ്‌ടരാണെന്ന് റെഡ് സീ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവല്‍ ഫൗണ്ടേഷന്‍ സിഇഒ മുഹമ്മദ് അല്‍ തുര്‍ക്കി പറഞ്ഞു. ഇന്ത്യന്‍ സൂപ്പര്‍ സ്‌റ്റാര്‍ ഷാരൂഖ് തുടക്കം മുതല്‍ ഇന്ന് വരെ ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ആരാധിക്കുന്ന ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായി 30 വര്‍ഷമായി ഷാരൂഖ് ഖാന്‍ തുടരുന്നു. ഈ ഡിസംബറില്‍ സൂപ്പര്‍ താരത്തെ ജിദ്ദയിലേക്ക് സ്വാഗതം ചെയ്യാന്‍ കാത്തിരിക്കുകയാണ്, സിഇഒ പറഞ്ഞു.

Red Sea International Film Festival: ഡിസംബര്‍ ഒന്ന് മുതല്‍ 10 വരെയാണ് മേള. 61 രാജ്യങ്ങളില്‍ നിന്നായി 41 ഭാഷകളിലുള്ള ചിത്രങ്ങളും ഫീച്ചര്‍ ഫിലിമുകളും ഉള്‍പ്പെടെ 131 സിനിമകള്‍ ഇക്കുറി മേളയില്‍ പ്രദര്‍ശിപ്പിക്കും.

Shah Rukh Khan latest movies: സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'പത്താന്‍' ആണ് ഷാരൂഖിന്‍റെ പുതിയ ചിത്രങ്ങളിലൊന്ന്. 2023 ജനുവരിയില്‍ സിനിമ റിലീസിനെത്തും. അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ആക്ഷന്‍ എന്‍ര്‍ടെയ്‌നര്‍ ചിത്രം 'ജവാന്‍' ആണ് താരത്തിന്‍റെ മറ്റൊരു പുതിയ ചിത്രം.

2018ല്‍ ആനന്ദ് എല്‍ റായ് സംവിധാനം ചെയ്‌ത 'സീറോ' എന്ന ചിത്രം റിലീസ് ചെയ്‌ത് നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 'പത്താന്‍' പുറത്തിറങ്ങുക. അടുത്തിടെ റിലീസായ രണ്‍ബീര്‍-ആലിയ ബ്രഹ്മാണ്ഡ ചിത്രം 'ബ്രഹ്മാസ്‌ത്ര'യിലും ഷാരൂഖ് അതിഥി വേഷത്തില്‍ അഭിനയിച്ചിരുന്നു.

Red Sea International Film Festival: നിലവില്‍ ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സൗദിയിലെ ജിദ്ദയിലാണ് താരം. രാജ്‌കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന 'ഡുങ്കി'യുടെ ചിത്രീകരണത്തിനായാണ് താരം സൗദിയിലെത്തിയത്. രാജ് കുമാര്‍ ഹിരാനിയ്‌ക്കൊപ്പമുളള ഷാരൂഖിന്‍റെ ആദ്യ ചിത്രം കൂടിയാണിത്.

Also Read: 'നന്മ എപ്പോഴും തിന്മയെ മറികടക്കും'; ജീവിതാനുഭവങ്ങള്‍ പങ്കുവച്ച് ഷാരൂഖ് ഖാന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.