ശ്രീനഗർ: വർധിച്ചു വരുന്ന കൊവിഡ് കേസുകളുടെ പശ്ചാത്തലത്തിൽ ജമ്മുകശ്മീരിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഇതോടെ വിനോദ സഞ്ചാര നഗരമായ ശ്രീനഗർ വിജനമായി.
Also read: ബെംഗളൂരുവില്‍ ആശങ്ക വര്‍ധിപ്പിച്ച് കൊവിഡ് ബാധിതരുടെ തിരോധാനം
ലോക്ക്ഡൗൺ വന്നതോടെ പൊതുഗതാഗതം, ഷോപ്പിംഗ് മാളുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവ അടച്ചുപൂട്ടുകയും ജനങ്ങളെ വീട്ടലിരുത്തുകയും ചെയ്തതോടെ പ്രദേശം വിജനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജമ്മു കശ്മീരിൽ 4,356 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ജമ്മു പ്രവിശ്യയിൽ 1,771, കശ്മീർ താഴ്‌വരയിൽ 2,585 എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം.