ശ്രീനഗർ: ശ്രീനഗർ-ലേ ഹൈവേ നാല് മാസത്തിന് ശേഷം വാഹന ഗതാഗതത്തിനായി ബോർഡർ റോഡ് ഓർഗനൈസേഷൻ തുറന്നുകൊടുത്തു. ഇപ്പോൾ വൺവേയിലൂടെ ചെറിയ വാഹനങ്ങൾക്ക് മാത്രമാണ് സഞ്ചരിക്കാൻ അനുമതിയുള്ളത്.
434 കിലോമീറ്റർ നീളമുള്ള ഹൈവേ കഴിഞ്ഞ വർഷം ഡിസംബർ 31 ന് ശൈത്യകാലത്തെ തുടർന്നാണ് അടച്ചിട്ടത്. റോഡിൽ കനത്ത മഞ്ഞുവീഴ്‌ച ഉണ്ടായതിനാൽ തുടർച്ചയായി 112 ദിവസം ദേശീയപാത അടച്ചിരുന്നു. ബോർഡർ റോഡ് ഓർഗനൈസേഷൻ നിരവധി തവണ റോഡിലെ മഞ്ഞ് നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും അതിശക്തമായ മഞ്ഞുവീഴ്ച്ചകാരണം പൂർണമായി ഗതാഗതത്തിനായി തുറന്നുകൊടുക്കാൻ സാധിച്ചിരുന്നില്ല.
കൂടുതൽ വായനക്ക്: കശ്മീരിൽ കനത്ത മഞ്ഞ് വീഴ്ച; ശ്രീനഗർ ലേ റോഡ് അടച്ചു
റോഡ് അടച്ചിട്ടതിനാൽ ഏകദേശം 150 ലധികം ട്രക്കുകളാണ് ഗന്ദർബിലിലെ ഗഗാംഗീർ, സോൺമാർഗ്, ഗാണ്ട്, വുസാൻ എന്നീ പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്.