ETV Bharat / bharat

കനത്ത മഞ്ഞുവീഴ്‌ച: ശ്രീനഗറില്‍ നിന്നുള്ള എല്ലാ ഫ്ലൈറ്റുകളും റദ്ദാക്കി - ശ്രീനഗര്‍ ഫ്ലൈറ്റ് റദ്ദാക്കി

ശ്രീനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്താനിരുന്ന 43 ഫ്ലൈറ്റുകളാണ് റദ്ദാക്കിയത്

flights cancelled at srinagar international airport  snowfall flights cancelled  heavy snowfall in kashmir  കശ്‌മീര്‍ മഞ്ഞുവീഴ്‌ച  ശ്രീനഗര്‍ ഫ്ലൈറ്റ് റദ്ദാക്കി  ശ്രീനഗർ അന്താരാഷ്ട്ര വിമാനത്താവളം ഫ്ലൈറ്റ് റദ്ദാക്കി
കനത്ത മഞ്ഞുവീഴ്‌ച: ശ്രീനഗറില്‍ നിന്നുള്ള എല്ലാ ഫ്ലൈറ്റുകളും റദ്ദാക്കി
author img

By

Published : Jan 8, 2022, 10:37 PM IST

ശ്രീനഗര്‍ (ജമ്മു കശ്‌മീര്‍): കനത്ത മഞ്ഞുവീഴ്‌ചയെ തുടർന്ന് ശനിയാഴ്‌ച ശ്രീനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്താനിരുന്ന 43 ഫ്ലൈറ്റുകളും റദ്ദാക്കി. മഞ്ഞുവീഴ്‌ചയെ തുടര്‍ന്നാണ് സര്‍വീസുകള്‍ റദ്ദാക്കിയതെന്ന് ശ്രീനഗറിലെ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഡയറക്‌ടര്‍ കുൽദീപ് സിങ് പറഞ്ഞു.

ഞായറാഴ്‌ച രാവിലെ മുതൽ സാഹചര്യം മെച്ചപ്പെടുമെന്ന് ശ്രീനഗറിലെ കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഞായറാഴ്‌ച എല്ലാ ഫ്ലൈറ്റുകളും പ്രവർത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഇക്കാര്യം ഉറപ്പ് വരുത്തണമെന്നും കുൽദീപ് സിങ് പറഞ്ഞു.

വിമാനത്താവളത്തില്‍ CAT II ILS സിസ്റ്റം സ്ഥാപിക്കുന്നത് ഈ വര്‍ഷം ഏപ്രിലിൽ ആരംഭിച്ച് നവംബറോടെ പൂർത്തിയാക്കും. അടുത്ത വർഷം ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കശ്‌മീരിലുടനീളം മഞ്ഞുവീഴ്‌ച അനുഭവപ്പെട്ടതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശനിയാഴ്‌ച ശ്രീനഗറിലെ പരമാവധി താപനില 2.9 ഡിഗ്രി സെൽഷ്യസായിരുന്നു. കനത്ത മഞ്ഞുവീഴ്‌ച അനുഭവപ്പെടുന്ന ഗുല്‍മാര്‍ഗില്‍ താപനില മൈനസ് 1.2 ഡിഗ്രി സെൽഷ്യസിലെത്തി.

ഇതിനിടെ, കശ്‌മീരിനെ മറ്റ് സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ശ്രീനഗർ-ജമ്മു ഹൈവേ, മണ്ണിടിച്ചിലും റോഡ് തെന്നുന്ന അവസ്ഥയും കണക്കിലെടുത്ത് അടച്ചു.

Also read: ഹെലികോപ്‌റ്റര്‍ അടിയന്തരമായി ഇറക്കിയത് തമിഴ്‌നാട്ടിലെ ജനവാസ മേഖലയില്‍; അമ്പരന്ന് പ്രദേശവാസികള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.