കൊളംബോ: സമുദ്രാതിര്‍ത്തി കടന്നതിന് 12 ഇന്ത്യന്‍ മത്സ്യത്തൊഴികളെ ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്‌തു. സൗത്ത് മാന്നാറിന് സമീപത്ത് നിന്നാണ് ഇവരെ നാവിക സേന അറസ്റ്റ് ചെയ്യുന്നത്. രണ്ട് മത്സ്യബന്ധന യാനങ്ങളും സേന പിടിച്ചെടുത്തു.
രണ്ട് ദിവസത്തിനിടെ 55 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയാണ് അതിര്‍ത്തി കടന്ന് അനധികൃതമായി മത്സ്യബന്ധനം നടത്തിയതിന് ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്യുന്നത്.
Also Read: റായ് ചുഴലിക്കാറ്റ്: ഫിലിപ്പൈന്‍സില്‍ മരണ സംഖ്യ ഇരുന്നൂറ് കടന്നു
കഴിഞ്ഞ ദിവസം 43 മത്സ്യത്തൊഴിലാളികളെയും ആറ് മത്സ്യബന്ധന യാനങ്ങളും പിടിച്ചെടുത്തിരുന്നു. കൊവിഡ് മാനദണ്ഡപ്രകാരം ആന്‍റിജന്‍ പരിശോധനയ്‌ക്ക് ശേഷം ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ശ്രീലങ്കന്‍ നാവിക സേന അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെ സമുദ്രാതിര്‍ത്തി ലംഘനം ഇന്ത്യ-ശ്രീലങ്ക ഉഭയകക്ഷി ബന്ധത്തിൽ വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണ്.