ETV Bharat / bharat

യൂട്യൂബ് നോക്കി 'ശ്രദ്ധ മോഡല്‍' പിന്‍തുടര്‍ന്ന് വധം ; യുവാവ് ബന്ധുവായ സ്‌ത്രീയെ കൊന്ന് മൃതദേഹം കഷ്‌ണങ്ങളാക്കി കുഴിച്ചിട്ടു

ജയ്‌പൂർ സ്വദേശിയായ അനൂജ് എന്ന വ്യക്തി ബന്ധുവായ സരോജിനെയാണ് കൊലപ്പെടുത്തിയത്. മൃതദേഹം കഷ്‌ണങ്ങളാക്കിയ ശേഷം അടുക്കളയിൽ സൂക്ഷിക്കുകയും പിന്നീട് അടുത്തുള്ള വനമേഖലയിൽ കുഴിച്ചിടുകയുമായിരുന്നു

ശ്രദ്ധ വാക്കർ മോഡലിൽ കൊലപാതകം  മൃതദേഹം കഷ്‌ണങ്ങളാക്കി കുഴിച്ചിട്ടു  മലയാളം വാർത്തകൾ  ദേശീയ വാർത്തകൾ  ജയ്‌പൂർ കൊലപാതകം  യുവാവ് ബന്ധുവായ സ്‌ത്രീയെ കൊലപ്പെടുത്തി  ജയ്‌പൂരിൽ യുവാവ് ബന്ധുവിനെ കൊലപ്പെടുത്തി  മൃതദേഹം കഷ്‌ണങ്ങളാക്കി അടുക്കളയിൽ സൂക്ഷിച്ചു  ശ്രദ്ധ വാക്കർ മോഡൽ  youth kills aunt  കൊലപാതകം  youth kills aunt in jaipur  national news  malayalam news  sraddha walker model murder  body was cut into pieces and kept in kitchen  murder at jaipur  Young man killed relative in Jaipur  human body was cut into pieces and buried
ശ്രദ്ധ വാക്കർ മോഡൽ കൊലപാതകം
author img

By

Published : Dec 18, 2022, 2:03 PM IST

ജയ്‌പൂർ : രാജസ്ഥാനിൽ ശ്രദ്ധ വാക്കർ മോഡൽ കൊലപാതകം. ജയ്‌പൂരിൽ യുവാവ് ബന്ധുവായ സ്‌ത്രീയെ കൊലപ്പെടുത്തി മൃതദേഹം കഷ്‌ണങ്ങളാക്കി കുഴിച്ചിട്ടു. ഡിസംബർ 11 നാണ് നഗരത്തെ ഞെട്ടിച്ച സംഭവം നടന്നത്. ജയ്‌പൂർ സ്വദേശിയായ അനൂജ് എന്ന യുവാവ് ബന്ധുവായ സരോജിനെയാണ് കൊലപ്പെടുത്തിയത്.

മൃതദേഹം കഷ്‌ണങ്ങളാക്കിയ ശേഷം അടുക്കളയിൽ സൂക്ഷിക്കുകയും പിന്നീട് അടുത്തുള്ള വനമേഖലയിൽ കുഴിച്ചിടുകയുമായിരുന്നു. കൊലപാതകം നടന്ന ദിവസം സരോജിന്‍റെ മകൾ പൂജ അവരുടെ ഭർത്താവിന്‍റെ വീട്ടിലായിരുന്നു. സരോജ് വൈകീട്ട് വീട്ടിൽ നിന്ന് പശുവിനെ മേയ്‌ക്കാൻ പോയതാണെന്നും മടങ്ങിയെത്തിയിട്ടില്ലെന്നും പൂജയോട് ഇയാൾ പറഞ്ഞു. സരോജിനെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകിയതായും അനൂജ് പൂജയെ അറിയിക്കുകയായിരുന്നു.

എന്നാൽ സംശയം തോന്നിയ പൂജ ഡിസംബർ 13 ന് സരോജും അനൂജും താമസിക്കുന്ന ഫ്ലാറ്റിൽ എത്തി. പൂജ അവിടെ എത്തിയപ്പോൾ അനൂജ് അടുക്കളയിൽ രക്തക്കറ വൃത്തിയാക്കുകയായിരുന്നു.ഇതേക്കുറിച്ച് ചോദിച്ചപ്പോൾ മൂക്കിൽ നിന്ന് രക്തം വീണതാണെന്ന് അനൂജ് കള്ളം പറഞ്ഞു. സംശയം തോന്നിയ പൂജ സഹോദരിയോട് വിവരം പറയുകയും ഇരുവരും പോലീസിൽ അറിയിക്കുകയും ചെയ്‌തതോടെയാണ് കൊലപാതകം ചുരുളഴിഞ്ഞത്.

പ്രതിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കൊല്ലപ്പെട്ട സരോജിനും രണ്ട് പെൺമക്കൾക്കും ഒപ്പം വിദ്യാധർ നഗർ പ്രദേശത്താണ് പ്രതി താമസിച്ചിരുന്നത്. സരോജിന്‍റെ രണ്ട് പെൺമക്കളും വിവാഹിതരാണ്. 27 വർഷം മുൻപ് സരോജിന്‍റെ ഭർത്താവ് മരണപ്പെട്ടിരുന്നു.

കൊലപാതകം നടത്തിയ ശേഷം മൃതദേഹം നശിപ്പിക്കുന്നതിനായി നിരവധി വീഡിയോകൾ അനൂജ് യൂട്യൂബിൽ കണ്ടിരുന്നതായി നോർത്ത് ഡിസിപി പാരീസ് ദേശ്‌മുഖ് പറഞ്ഞു. ശ്രദ്ധ കൊലക്കേസുമായി ബന്ധപ്പെട്ട വീഡിയോകളും അനൂജ് കണ്ടിരുന്നു. അങ്ങനെയാണ് മൃതദേഹം മാർബിൾ കട്ടർ ഉപയോഗിച്ച് ഛേദിക്കാൻ തീരുമാനിച്ചത്. കൊലപാതകം നടത്തിയതിന്‍റെ കാരണം അനൂജ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്‌തുവരികയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.