ETV Bharat / bharat

ഡൽഹിയിൽ റഷ്യൻ വാക്സിന്‍റെ വിതരണം വൈകും - അപ്പോളോ ആശുപത്രി

ഇന്ദ്രപ്രസ്ഥയിലെ അപ്പോളോ ആശുപത്രിയിലും മധുകർ റെയിൻബോ ചിൽഡ്രൻസ് ആശുപത്രിയിലുമാണ് വാക്സിൻ വിതരണം വൈകുമെന്ന് അറിയിച്ചിരിക്കുന്നത്.

COVID-19 vaccine in Delhi COVID-19 vaccine latest news Delhi latest news സ്പുട്‌നിക് വി അപ്പോളോ ആശുപത്രി ഡോ. റെഡ്ഡീസ് ലബോറട്ടറീസ്
ഡൽഹിയിൽ റഷ്യൻ വാക്സിന്റെ വിതരണം വൈകും
author img

By

Published : Jun 20, 2021, 3:46 PM IST

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ റഷ്യൻ കൊവിഡ് -19 വാക്സിൻ സ്പുട്‌നിക് വിയുടെ വിതരണം വൈകുമെന്ന് ആശുപത്രി അധികൃതർ. ഇന്ദ്രപ്രസ്ഥയിലെ അപ്പോളോ ആശുപത്രിയിലും മധുകർ റെയിൻബോ ചിൽഡ്രൻസ് ആശുപത്രിയിലുമാണ് വാക്സിൻ വിതരണം വൈകുമെന്ന് അറിയിച്ചിരിക്കുന്നത്.

നേരത്തെ ജൂൺ 20 നകം സ്പുട്‌നിക് വിയുടെ വിതരണം ആരംഭിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ വാക്സിൻ വിതരണം ജൂൺ 25 നകം താൽക്കാലികമായി ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഗുഡ്ഗാവ്, മൊഹാലി ആശുപത്രികളിൽ ഫോർട്ട്സ് ഹെൽത്ത് കെയർ ശനിയാഴ്ച മുതൽ സ്പുട്നിക് വി വാക്സിൻ ലഭ്യമാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും വാക്സിൻ ഇതുവരെ നൽകിയിട്ടില്ല. വാക്സിൻ വിതരണത്തിന്‍റെ കാര്യത്തിൽ തിങ്കളാഴ്ച വ്യക്തത വരുമെന്നും അധികൃതർ പറഞ്ഞു.

ഒരു ഡോസിന് വില 1,145

റഷ്യയിൽ വികസിപ്പിച്ചെടുത്ത സ്പുട്‌നിക് വിയുടെ വില ഒരു ഡോസിന് 1,145 രൂപയായി കേന്ദ്രം നിശ്ചയിച്ചിട്ടുണ്ട്. അതേസമയം സ്വകാര്യ കൊവിഡ് -19 വാക്സിനേഷൻ സെന്‍ററുകൾക്ക് കൊവിഷീൽഡിന്‍റെ പരമാവധി വില ഒരു ഡോസിന് 780 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ കൊവാക്സിൻ ഒരു ഡോസിന് 1,410 രൂപയാണ്.

ഡോ. റെഡ്ഡീസ് ലബോറട്ടറീസ് വാക്സിൻ ഇറക്കുമതി ചെയ്യുന്നു

റഷ്യയിലെ ഗമാലേയ നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജിയാണ് സ്പുട്‌നിക് വി വികസിപ്പിച്ചെടുത്തത്. റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ് ഫണ്ടാണ് ഈ വാക്സിൻ ആഗോള തലത്തിൽ വിതരണം ചെയ്യുന്നത്. ഇന്ത്യയിൽ വാക്‌സിനുകളുടെ മാർക്കറ്റിംഗ് പങ്കാളിയായ ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ. റെഡ്ഡീസ് ലബോറട്ടറീസാണ് റഷ്യയിൽ നിന്ന് സ്പുട്‌നിക് വി ഇറക്കുമതി ചെയ്യുന്നത്.

92 ശതമാനം ഫലപ്രാപ്തി

മനുഷ്യരിൽ ജലദോഷത്തിന് (അഡെനോവൈറസ്) കാരണമാകുന്ന രണ്ട് വ്യത്യസ്ത വൈറസുകൾ സ്പുട്നിക് വി നിർമാണത്തിനായി ഉപയോഗിക്കുന്നുണ്ട്. 21 ദിവസത്തെ ഇടവേളയിൽ നൽകിയിരിക്കുന്ന രണ്ട് ഡോസുകളിലൂടെ ഇവ ശരീരത്തിലേക്ക് എത്തുന്നു. സ്പുട്‌നിക് വിക്ക് 92 ശതമാനം ഫലപ്രാപ്തിയാണ് അധികൃതർ അവകാശപ്പെടുന്നത്.

Also read: ഡൽഹിയിൽ കൂടുതൽ ഇളവുകൾ; തിങ്കളാഴ്‌ച മുതൽ ബാറുകളും പാർക്കുകളും തുറക്കും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.