ന്യൂഡൽഹി: റഷ്യയുടെ സ്‌പുട്‌നിക് വാക്സിന്‍റെ ഉത്പാദനം സെപ്റ്റംബറോടെ പൂർണമായും പൂർത്തിയാവുമെന്ന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്‍റ് ഫണ്ട്. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ , ഗ്ലാൻഡ് ഫാർമ, ഹെറ്റെറോ ബയോഫാർമ, പനേഷ്യ ബയോടെക്, സ്റ്റെലിസ് ബയോഫാർമ, വിർചോ ബയോടെക്, മോറെപെൻ ലബോറട്ടറീസ് എന്നിവയുടെ കടന്നുവരവോടെ സ്‌പുട്നിക് വാക്സിന്‍റെ പ്രധാന ഉൽപാദന കേന്ദ്രമായി ഇന്ത്യ മാറുമെന്ന് പ്രതീക്ഷിക്കുന്നതായും ആർഡിഐഎഫ് കൂട്ടിച്ചേർത്തു. കൂടാതെ സ്പുട്നിക് വാക്സിന്‍റെ രണ്ടാം ഘട്ട ഉൽപാദന കാലതാമസം സംബന്ധിച്ച വാർത്തകൾ തെറ്റാണെന്നും രാജ്യത്ത് ഇതിനകം ആർഡിഐഎഫ് പങ്കാളികൾ സ്‌പുട്നിക് രണ്ടാം ഘട്ട വാക്സിനുകൾ നിർമ്മിച്ചതായും വിദഗ്ദർ അഭിപ്രായപ്പെട്ടു.
രാജ്യത്തെ സ്പുട്നിക് വാക്‌സിന്‍ ഉത്പാദനം സെപ്റ്റംബറിൽ പൂർത്തിയാവും - സ്‌പുട്‌നിക് വാക്‌സിന്‍
സ്‌പുട്‌നിക് വാക്സിന്‍റെ പ്രധാന ഉൽപാദന കേന്ദ്രമായി ഇന്ത്യ മാറുമെന്ന് പ്രതീക്ഷിക്കുന്നതായും ആർഡിഐഎഫ് പറഞ്ഞു.