ന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 62,258 പേർക്ക് കൂടി പുതുതായി കൊവിഡ്. ഈ വർഷത്തെ ഏറ്റവും ഉയർന്ന ഏകദിന വർധനവാണിത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,19,08,910 ആയി. 291 മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണം 1,61,240 ആയി. ആകെ ആക്‌ടിവ് കേസുകളുടെ എണ്ണം 4,52,647 (3.80%)ഉം രോഗം ഭേദമായവരുടെ നിരക്ക് 94.85% ഉം ആയതായി ആരോഗ്യവകുപ്പ് അറിയിച്ചു.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ കണക്കനുസരിച്ച് മാർച്ച് 26 വരെ 23,97,69,553 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. വെള്ളിയാഴ്‌ച മാത്രം 11,64,915 സാമ്പിളുകൾ പരിശോധിച്ചു. രാജ്യത്ത് ഇതുവരെ മരിച്ചവരുടെ കണക്ക്, മഹാരാഷ്‌ട്ര -53,907, തമിഴ്‌നാട് -12,650, കർണാടക -12,484, ഡൽഹി -10,987, പശ്ചിമ ബംഗാൾ -10,320, ഉത്തർപ്രദേശ് -8,779, ആന്ധ്ര - 7,203, പഞ്ചാബ് -6,576 എന്നിങ്ങനെയാണ്. മരിച്ചവരിൽ അധികവും ഒന്നിലധികം രോഗങ്ങൾ ഉള്ളവരാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.