ETV Bharat / bharat

റാന്‍സംവെയര്‍ ആക്രമണം ; സ്പൈസ്‌ ജെറ്റ് വിമാനങ്ങള്‍ വൈകി - സ്പൈസ് ജറ്റ് വിമാനസര്‍വീസ്

പ്രശ്‌നം പരിഹരിച്ചെന്നും സര്‍വീസുകള്‍ സാധാരണനിലയില്‍ പുനഃസ്ഥാപിച്ചെന്നും സ്പൈസ്ജെറ്റ് ട്വിറ്ററിലൂടെ അറിയിച്ചു

SpiceJet passengers left stranded after attempted ransomware attack  SpiceJet service  ransomware attack  സ്പൈസ്ജെറ്റ് റാന്‍സംവെയര്‍ ആക്രമണം  സ്പൈസ് ജറ്റ് വിമാനസര്‍വീസ്  സ്പൈസ് ജറ്റ് യാത്രക്കാരുടെ പ്രതിഷേധം
റാന്‍സംവെയര്‍ ആക്രമണം; സ്പൈസ്ജെറ്റ് വിമാനങ്ങള്‍ വൈകി
author img

By

Published : May 25, 2022, 7:39 PM IST

ന്യൂഡല്‍ഹി : സ്പൈസ് ജെറ്റിന്‍റെ കമ്പ്യൂട്ടര്‍ ശൃംഖലയില്‍ റാന്‍സംവെയര്‍ ആക്രമണം. ഇതുകാരണം കമ്പനിയുടെ പല വിമാനങ്ങളും ഇന്ന്(25.05.2022) വൈകി. റാന്‍സംവെയര്‍ ആക്രമണം ഉണ്ടായതും വിമാനങ്ങള്‍ വൈകിയതും സ്പൈസ് ജെറ്റ് ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു.

എന്നാല്‍ തങ്ങളുടെ ഐടി സംഘം പെട്ടെന്നുതന്നെ പ്രശ്നം പരിഹരിച്ചെന്നും വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് പുനഃസ്ഥാപിച്ചെന്നും കമ്പനി ട്വിറ്ററില്‍ വ്യക്തമാക്കി. വിമാനങ്ങള്‍ വൈകിയത് കാരണം പല സ്പൈസ്ജെറ്റ് യാത്രക്കാരും വിമാനത്താവളങ്ങളില്‍ ദീര്‍ഘ നേരം കാത്തുനില്‍ക്കേണ്ടി വന്നു.

സെര്‍വര്‍ ഡൗണ്‍ ആയതുകൊണ്ടാണ് വിമാനം വൈകുന്നതെന്നാണ് കമ്പനിയുടെ ജീവനക്കാര്‍ യാത്രക്കാരെ അറിയിച്ചത്. നിരവധി സ്പൈസ്ജെറ്റ് യാത്രക്കാര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമാനം വൈകിയതില്‍ പ്രതിഷേധം രേഖപ്പെടുത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.