ETV Bharat / bharat

കോക്‌പിറ്റിൽ നിന്ന് ഫയർ ലൈറ്റ് പ്രകാശിപ്പിച്ചു; പൈലറ്റിന്‍റെ അബദ്ധത്തെത്തുടർന്ന് തിരിച്ചിറക്കി സ്‌പൈസ്‌ജെറ്റ് വിമാനം

ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് പോകുകയായിരുന്ന സ്‌പൈസ് ജെറ്റ് B737 എയർക്രാഫ്റ്റ് ഓപ്പറേറ്റിങ് ഫ്ലൈറ്റാണ് തിരിച്ചിറക്കിയത്.

spicejet flight  srinagar bound spicejet flight returns to delhi  സ്‌പൈസ്‌ജെറ്റ് വിമാനം  സ്‌പൈസ്‌ജെറ്റ് വിമാനം ഡൽഹിയിൽ തിരിച്ചിറക്കി
സ്‌പൈസ്‌ജെറ്റ് വിമാനം തിരിച്ചിറക്കി
author img

By

Published : Apr 18, 2023, 2:57 PM IST

ന്യൂഡൽഹി: പൈലറ്റ് അബദ്ധത്തിൽ ഫയർ ലൈറ്റ് പ്രകാശിപ്പിച്ചതിനെത്തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി ഡൽഹി-ശ്രീനഗർ സ്‌പൈസ്‌ജെറ്റ് വിമാനം. ഡൽഹിയിൽ നിന്ന് പുറപ്പെട്ട സ്‌പൈസ് ജെറ്റ് B737 എയർക്രാഫ്റ്റ് ഓപ്പറേറ്റിങ് ഫ്ലൈറ്റാണ് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്. പൈലറ്റ് അബന്ധത്തിൽ ഫയർ ലൈറ്റ് തെളിയിച്ചതാണെന്നും കാർഗോ പരിശോധിച്ചതിൽ നിന്ന് തീയുടെയും പുകയുടെയോ ലക്ഷണം കണ്ടെത്താനായില്ലെന്നും വിമാനക്കമ്പനി അറിയിച്ചു.

140 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്‌തുവെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും കമ്പനി വ്യക്‌തമാക്കി. അതേസമയം വിമാനത്തിന്‍റെ ലാൻഡിങ്ങിനായി ഡൽഹി വിമാനത്താവളത്തിൽ 10.40 മുതൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്‌തതോടെ അടിയന്തരാവസ്ഥ പിൻവലിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.