ETV Bharat / bharat

ഫ്ലൈറ്റ് റദ്ദാക്കിയത് മുന്‍കൂട്ടി അറിയിക്കാതെ; അസമില്‍ സ്‌പൈസ്ജെറ്റിനെതിരെ യാത്രക്കാരുടെ പ്രതിഷേധം - രാജസ്ഥാന്‍ ഏറ്റവും പുതിയ വാര്‍ത്ത

ഗുവാഹത്തി വിമാനത്താവളത്തില്‍ നിന്നും രാജസ്ഥാനിലെ ജയ്‌പൂരിലേയ്‌ക്കുള്ള സ്‌പൈസ്‌ജെറ്റ് വിമാനമാണ് മുന്‍കൂട്ടി അറിയിക്കാതെ റദ്ദാക്കിയത്

spicejet cancels flight  spicejet  Guwahati Jaipur flight  Guwahati airport  fight delay  latest national news  മുന്‍കൂട്ടി അറിയിക്കാതെ വിമാനം റദ്ദാക്കി  സ്‌പൈസ് ജെറ്റ്  യാത്രക്കാരുടെ പ്രതിഷേധം  എയര്‍ലൈന്‍സ്  ഗോ ഫസ്‌റ്റ്  രാജസ്ഥാന്‍ ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
മുന്‍കൂട്ടി അറിയിക്കാതെ വിമാനം റദ്ദാക്കി; സ്‌പൈസ് ജെറ്റ് അധികൃതര്‍ക്കെതിരെ യാത്രക്കാരുടെ പ്രതിഷേധം
author img

By

Published : Apr 27, 2023, 8:08 PM IST

ജയ്‌പൂര്‍: രാജസ്ഥാനിലെ ജയ്‌പൂരിലേയ്‌ക്കുള്ള സ്‌പൈസ്‌ജെറ്റ് വിമാനം അടിയന്തരമായി റദ്ദാക്കിയതിനെ തുടര്‍ന്ന് അസമിലെ ഗുവാഹത്തി വിമാനത്താവളത്തില്‍ കലഹം സൃഷ്‌ടിച്ച് യാത്രക്കാര്‍. വിമാനം റദ്ദാക്കുന്ന വിവരം തങ്ങളെ മുന്‍കൂട്ടി അറിയിക്കാത്തതാണ് യാത്രക്കാരെ പ്രകോപിതരാക്കിയത്. എന്നാല്‍, സാങ്കേതിക തകരാറാണ് വിമാനം റദ്ദാക്കുവാനുള്ള കാരണമെന്നാണ് എയര്‍ലൈന്‍സ് അധികൃതരുടെ വാദം.

റദ്ദാക്കിയ വിമാനം നാളത്തേയ്‌ക്ക് വീണ്ടും ഷെഡ്യൂള്‍ ചെയ്‌തു. യാത്രക്കാരിലൊരാളായി കോണ്‍ഗ്രസ് നേതാവ് അലോക് പരീക്കുമുണ്ടായിരുന്നു. വിമാനത്താവളത്തില്‍ എത്തിയ ശേഷം മാത്രമാണ് വിമാനം റദ്ദാക്കിയ വിവരം യാത്രക്കാര്‍ അറിയുന്നത്.

മാനേജ്‌മെന്‍റിനെതിരെ പ്രതിഷേധം നടത്തി യാത്രക്കാര്‍: തങ്ങള്‍ നിരന്തരം അഭ്യര്‍ഥന നടത്തിയിട്ടും മറ്റൊരു വിമാനം ഏര്‍പ്പെടുത്താനുള്ള ക്രമീകരണങ്ങളൊന്നും അധികൃതര്‍ ഒരുക്കിയിട്ടില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു. വിമാനം റദ്ദാക്കിയത് പ്രതികൂലമായി ബാധിച്ച യാത്രക്കാര്‍ സ്‌പൈസ്ജെറ്റ് മാനേജ്‌മെന്‍റിനെതിരെ പ്രതിഷേധം നടത്തി. ആകെ 288 ആളുകളായിരുന്നു ജയ്‌പൂരിലേയ്‌ക്ക് പോകാന്‍ സ്‌പൈസ്ജെറ്റ് വിമാനം ബുക്ക് ചെയ്‌തിരുന്നത്.

രാവിലെ 10.40ന് വിമാനം പുറപ്പെടേണ്ടിയിരുന്നുവെങ്കില്‍ 9.15നാണ് വിമാനം റദ്ദാക്കിയ വിവരം യാത്രക്കാരെ അധികൃതര്‍ അറിയിക്കുന്നത്. എന്നാല്‍, വിമാനം പ്രവര്‍ത്തിക്കുന്നതല്ല എന്ന് മാത്രമായിരുന്നു എയര്‍ലൈന്‍സ് യാത്രക്കാരെ അറിയിച്ചത്. റദ്ദാക്കിയ വിമാനം നാളെ (28.04.2023) രാവിലെ 10.40ന് പുറപ്പെടുമെന്ന് സ്‌പൈസ്ജെറ്റ് മാനേജ്‌മെന്‍റ് അറിയിച്ചു.

സമാനസംഭവം ഗോ ഫസ്‌റ്റ് ഫ്ലൈറ്റിലും: ഏപ്രില്‍ മാസത്തിന്‍റെ തുടക്കത്തില്‍ മുംബൈയില്‍ നിന്നും ഡല്‍ഹിയിലേയ്‌ക്ക് പുറപ്പെടാനിരുന്ന ഗോ ഫസ്‌റ്റ് വിമാനം പുറപ്പെടാന്‍ വൈകിയത് നിരവധി യാത്രക്കാരെയായിരുന്നു പ്രതിസന്ധിയിലാക്കിയത്. യാത്രക്കാരിലൊരളായ ഐഎഎസ്‌ ഉദ്യോഗസ്ഥയായ സോണാല്‍ ഗോയല്‍ ഇടപെട്ടതോടെയായിരുന്നു സംഭവത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുവന്നത്. ഏകദേശം രണ്ട് മണിക്കോറോളം വിമാനം വൈകിയ വാര്‍ത്ത തന്‍റെ ട്വിറ്ററിലൂടെയായിരുന്നു സോണാല്‍ പുറത്തുവിട്ടത്. എന്നാല്‍, ഒരു ട്വീറ്റിലൂടെയൊന്നും സോണാല്‍ തന്‍റെ പ്രതിഷേധം അവസാനിപ്പിച്ചിരുന്നില്ല. ട്വിറ്ററുകളുടെ ഒരു പരമ്പര തന്നെയായിരുന്നു അവര്‍ എയര്‍ എയര്‍ലൈന്‍സിനെതിരെ പോസ്‌റ്റ് ചെയ്‌തത്.

'ഫ്ലൈറ്റ് നമ്പര്‍ ജി8, 345, മുംബൈയില്‍ നിന്നും ഡല്‍ഹിയിലേയ്‌ക്ക് പുറപ്പെടേണ്ടിയിരുന്നത് 22.30നായിരുന്നു. എന്നാല്‍, വിമാനം ഏറെ നേരെ വൈകിയിരുന്നു. എയര്‍ലൈന്‍സിലെ അധികൃതരുടെ അപ്രതീക്ഷിതവും ദയനീയവുമായ പ്രവര്‍ത്തിയാണ് ഇതിന് കാരണം. യാത്രക്കാര്‍ വിമാനം വൈകുന്നതിനുള്ള കാരണം അന്വേഷിച്ചപ്പോള്‍ ക്യാപ്‌റ്റനെ നിലവില്‍ ലഭ്യമല്ല എന്നായിരുന്നു എയര്‍ലൈന്‍സ് മറുപടി'- ഗോയല്‍ ട്വീറ്റ് ചെയ്‌തു.

'ഒരു മണിക്കൂറും 45 മിനിറ്റും വിമാനം വൈകിയതിന് ശേഷം വിമാനത്തിന്‍റെ ക്യപ്‌റ്റന്‍ മറ്റൊരു ഫ്ലൈറ്റിലേയ്‌ക്ക് പോയി എന്നാണ് യാത്രക്കാരോട് അവര്‍ പറഞ്ഞത്. അതിനാല്‍ തന്നെ അവര്‍ മറ്റൊരു ക്യാപ്‌റ്റനെ തരപ്പെടുത്തുകയാണ്. ഇത്തരത്തില്‍ വളരെ നിസാരമായ രീതിയില്‍ കൈകാര്യം ചെയ്യുന്നത് അംഗീകരിക്കുവാന്‍ സാധിക്കുമോ' - അദ്ദേഹം ട്വീറ്റിലൂടെ ചോദിച്ചു.

'ഇത് മുന്‍കൂട്ടി തിരിച്ചറിയാന്‍ സാധിക്കാത്ത തടസമായിരുന്നുവെന്നാണ് ഗോ ഫസ്‌റ്റ് എയര്‍ലൈന്‍സിന്‍റെ വക്താവ് പറഞ്ഞത്. കൃത്യസമയത്ത് തന്നെ വിമാനങ്ങള്‍ പുറപ്പെടുവാനാണ് ഞങ്ങള്‍ കഠിനാധ്വാനം ചെയ്യുന്നത്. ചിലപ്പോള്‍ അപ്രതീക്ഷിതമായ സംഭവങ്ങള്‍ ഞങ്ങള്‍ക്ക് വെല്ലുവിളി സൃഷ്‌ടിക്കുന്നുവെന്നും അതിന് ക്ഷമ ചോദിക്കുന്നു' - ഗോ ഫസ്‌റ്റ് ഫ്ലൈറ്റിന്‍റെ വക്താവ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.