ലഖ്‌നൗ: ഉത്തരാഖണ്ഡിലെ ഹിമപാത ദുരന്തത്തിൽ സ്വന്തം മകൻ ഉൾപ്പെടെ 25 പേരെ രക്ഷപ്പെടുത്തിയ മാംഗ്‌ശ്രീ ദേവിക്ക് ആശംസകൾ അറിയിച്ച് സമാജ്‌വാദി പാർട്ടി പ്രസിഡന്‍റ് അഖിലേഷ് യാദവ്. പാർട്ടി മാംഗ്‌ശ്രീ ദേവിക്ക് അഞ്ച് ലക്ഷം രൂപ നൽകുമെന്ന് അഖിലേഷ് യാദവ് ട്വിറ്ററിലൂടെ അറിയിച്ചു. കാണാതായവരുടെ കുടുംബാംഗങ്ങൾക്ക് 20 ലക്ഷം രൂപ സംസ്ഥാന സർക്കാർ നൽകമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദുരന്തം മനസിലാക്കിയ ദേവി തുടർച്ചയായി മകനെ വിളിച്ചതിനെ തുടർന്നാണ് 25 പേരെയടക്കം ഇവർക്ക് രക്ഷിക്കാനായത്. ദുരന്തത്തിൽ ഇതുവരെ 60ലധികം പേരുടെ മൃതദേഹം കണ്ടെടുത്തു. രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്.
കൂടുതൽ വായിക്കാൻ:ഉത്തരാഖണ്ഡ് ദുരന്തം; 62 മൃതദേഹങ്ങൾ കണ്ടെടുത്തു