ETV Bharat / bharat

23 വര്‍ഷത്തോളം പഴക്കമുള്ള കേസ് ; യുപി എംഎല്‍എയ്ക്ക് ഒന്നര വര്‍ഷത്തെ തടവ് - യുപി രാഷ്‌ട്രീയം

സമാജ്‌വാദി പാര്‍ട്ടി എംഎല്‍എ വിജ്‌മ യാദവിനെയാണ് കോടതി ശിക്ഷിച്ചത്

SP MLA Vijma Yadav  യുപി  സമാജ്‌വാദി പാര്‍ട്ടി എംഎല്‍എ  സമാജ്‌വാദി പാര്‍ട്ടി എംഎല്‍എ  യുപി വാര്‍ത്തകള്‍  up news  യുപി രാഷ്‌ട്രീയം  up politics
SP MLA Vijma Yadav
author img

By

Published : Feb 23, 2023, 10:59 PM IST

പ്രയാഗ്‌രാജ്(യുപി) : എകദേശം 23 വര്‍ഷം പഴക്കമുള്ള കേസില്‍ യുപിയിലെ പ്രതാപ്‌പൂര്‍ നിയമസഭ മണ്ഡലത്തിലെ സമാജ്‌വാദി പാര്‍ട്ടി എംഎല്‍എ വിജ്‌മ യാദവിനെ കോടതി ഒന്നര വര്‍ഷത്തേക്ക് ശിക്ഷിച്ചു. പ്രയാഗ്‌രാജ് ജില്ലാകോടതിയാണ് ശിക്ഷ വിധിച്ചത്. എന്നാല്‍ 20,000 രൂപയുടെ ബോണ്ടില്‍ വിജ്‌മ യാദവിന് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളിലായി ഒരു ലക്ഷം രൂപയുടെ പിഴയും എംഎല്‍എയ്‌ക്ക് കോടതി വിധിച്ചു.

വിധിക്കെതിരെ താന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് വിജ്‌മ യാദവ് വ്യക്തമാക്കി. കലാപം, തീവെപ്പ്, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസ് സംഘത്തിന് നേരെ കല്ലെറിയല്‍, റോഡ് ഉപരോധം എന്നിവയുടെ പേരിലാണ് എംഎല്‍എയ്‌ക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. 2000ത്തിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

ഈ അടുത്ത് സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാനെ മൂന്ന് വര്‍ഷത്തേക്ക് യുപിയിലെ രാംപൂരിലെ കോടതി ശിക്ഷിച്ചിരുന്നു. വിദ്വേഷ പ്രസംഗത്തിന്‍റെ പേരിലാണ് അസം ഖാനെ ശിക്ഷിച്ചത്. അസം ഖാനും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.