ETV Bharat / bharat

Southern Railway On Madurai Train Fire : 'അഗ്‌നിരക്ഷാസേന എത്തിയത് അര മണിക്കൂര്‍ വൈകി' ; ഇത് വ്യാപ്‌തി വര്‍ധിപ്പിച്ചുവെന്ന് റെയിൽവേ - ദക്ഷിണ റെയിൽവേ

Southern Railway official statement On Madurai Train Fire മധുര റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിലെ പാര്‍ട്ടി കോച്ചിലാണ് അപകടം സംഭവിച്ചത്

Southern Railways On Madurai Train Fire  Madurai Train Fire  അഗ്‌നിരക്ഷാസേന  Madurai Train Fire official statement
Etv Southern Railways On Madurai Train Fire
author img

By ETV Bharat Kerala Team

Published : Aug 26, 2023, 12:30 PM IST

Updated : Aug 26, 2023, 1:39 PM IST

ചെന്നൈ : മധുര റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിന്‍ കോച്ചിന് തീപിടിച്ച് (Madurai Train fire) ഒന്‍പത് ടൂറിസ്‌റ്റുകള്‍ മരിച്ച സംഭവത്തില്‍ പ്രസ്‌താവന പുറത്തിറക്കി ദക്ഷിണ റെയിൽവേ (Southern Railway statement). സംഭവം നടന്ന ഉടൻ അഗ്നിരക്ഷാസേനയെ (Fire and rescue services) വിവരമറിയിച്ചെങ്കിലും അവര്‍ എത്താന്‍ 30 മിനിറ്റ് വേണ്ടിവന്നു. ഇത്രയും വൈകിയത് അപകടത്തിന്‍റെ വ്യാപ്‌തി വര്‍ധിപ്പിച്ചുവെന്ന് ദക്ഷിണ റെയിൽവേ പറയുന്നു.

90 മിനിറ്റുകൊണ്ടാണ് അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ക്ക് തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞതെന്നും അധികൃതർ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‌താവനയില്‍ ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടി കോച്ചില്‍ യാത്രക്കാര്‍ അനധികൃത എൽപിജി സിലിണ്ടര്‍ കടത്തിയതാണ് ഒമ്പത് ജീവനുകളെടുത്ത അപകടത്തിന് കാരണം. കോഫി ഉണ്ടാക്കാന്‍ യാത്രക്കാരില്‍ ഒരാള്‍ എല്‍പിജി സിലിണ്ടര്‍ ഉപയോഗിച്ചപ്പോഴാണ് സംഭവമുണ്ടായത്.

READ MORE | Madurai Train Fire Accident ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ട്രെയിനിന് തീപിടിച്ചു, 9 മരണം; അപകടം മധുര സ്റ്റേഷനില്‍

അപകടം ട്രെയിന്‍ രാമേശ്വരത്തേക്ക് വരുന്നതിനിടെ: കമ്പാർട്ടുമെന്‍റില്‍ അനധികൃതമായി ഗ്യാസ് സിലിണ്ടറുകൾ കടത്തിയത് റെയിൽവേയുടെ ഭാഗത്തുനിന്നുള്ള സുരക്ഷാവീഴ്‌ചയാണെന്ന വിമര്‍ശനം ഉയരുന്നുണ്ട്. ഇന്ന് പുലർച്ചെ 5.15നാണ് തീപിടിത്തം ഉണ്ടായത്. സ്റ്റേഷൻ ഉദ്യോഗസ്ഥര്‍ ഉടൻ തന്നെ അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചെങ്കിലും പുലർച്ചെ 5.45നാണ് സേനാംഗങ്ങള്‍ സംഭവസ്ഥലത്ത് എത്തിയത്. രാവിലെ 7.15നാണ് അഗ്‌നിരക്ഷാസേനയ്‌ക്ക് തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞത്.

ALSO READ | കണ്ണൂര്‍ - മംഗളൂരു എക്‌സ്‌പ്രസില്‍ ദുരൂഹതയുളവാക്കുന്ന എഴുത്ത് ; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

ലഖ്‌നൗവില്‍ നിന്നുള്ള തീര്‍ഥാടകരുമായി ട്രെയിന്‍ രാമേശ്വരത്തേക്ക് വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തീപിടിത്തത്തില്‍ 12ലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റവരെ ഗവണ്‍മെന്‍റ് രാജാജി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ചിലരുടെ നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. അപകടത്തില്‍ മരിച്ചവരെ തിരിച്ചറിയുന്നതിന് ഇവരുടെ ബന്ധുക്കളുമായി ബന്ധപ്പെടാനുള്ള ശ്രമം അധികൃതര്‍ തുടരുകയാണ്.

ALSO READ | Falaknuma express| ഫലക്‌നുമ എക്‌സ്‌പ്രസില്‍ വൻ തീപിടിത്തം, 4 ബോഗികള്‍ കത്തിനശിച്ചു, ആളപായമില്ല

Last Updated : Aug 26, 2023, 1:39 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.