ETV Bharat / bharat

സ്‌ത്രീ ശാക്തീകരണത്തിനായി പ്രത്യേക പരിശീലന കേന്ദ്രങ്ങൾ ; കർവാ ചൗത്ത് സമ്മാനവുമായി സോനു സൂദ് - women centres on Karwa Chauth

ഉത്തരേന്ത്യയിൽ സ്‌ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാരുടെ ദീർഘായുസിനായി ഉപവസിക്കുന്ന ചടങ്ങാണ് കർവാ ചൗത്ത്

Sonu Sood  women centres  Karwa Chauth  Bollywood  കർവാ ചൗത്ത്  ഇന്ത്യയിലെ സ്‌ത്രീകൾക്ക് പ്രത്യേക കേന്ദ്രങ്ങൾ  ബോളിവുഡ് താരം സോനു സൂദ്  മലയാളം വാർത്തകൾ  ദേശീയ വാർത്തകൾ  സ്‌ത്രീ ശാക്തീകരണം  malayalam news  women centres on Karwa Chauth  Sonu Sood decides to open women centres
കർവാ ചൗത്ത് സമ്മാനം: സ്‌ത്രീ ശാക്തീകരണത്തിനായി പ്രത്യേക കേന്ദ്രങ്ങൾ തുറക്കുമെന്ന് സോനു സൂദ്
author img

By

Published : Oct 13, 2022, 3:34 PM IST

മുംബൈ : കർവാ ചൗത്ത് പ്രമാണിച്ച് രാജ്യത്തെ സ്‌ത്രീകൾക്കായി പ്രത്യേക നൈപുണ്യ പരിശീലന കേന്ദ്രങ്ങൾ തുറക്കുമെന്ന് ബോളിവുഡ് താരം സോനു സൂദ്. യുപി, പഞ്ചാബ്, ബിഹാർ എന്നിവിടങ്ങളിലായാണ് പരിശീലന കേന്ദ്രങ്ങൾ തുറക്കുക. സ്‌ത്രീകള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിന്‍റെ പുറത്താണ് പുതിയ സംരംഭമെന്നും താരം വ്യക്തമാക്കി.

തൊഴില്‍ മികവ് ആര്‍ജിച്ച് സ്ത്രീകള്‍ ശാക്തീകരിക്കപ്പെടുന്നതിനുള്ള അവസരം ഒരുക്കുകയാണ് പരിശീലന കേന്ദ്രങ്ങൾ തുറക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഒരു രാജ്യം പുരോഗമിക്കുന്നതും സ്‌ത്രീകൾ സാമ്പത്തിക ഭദ്രത കൈവരിക്കുന്നതും വളരെ പ്രധാനമാണെന്ന് സോനു സൂദ് പറഞ്ഞു.

സ്‌ത്രീകൾ ഏക വരുമാനദായകരായ കുടുംബങ്ങളിൽ അവർക്ക് മെച്ചപ്പെട്ട ജോലി ലഭിക്കാനും അവരുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ വൈദഗ്‌ധ്യം നൽകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു. ഉത്തരേന്ത്യയിൽ സ്‌ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാരുടെ ദീർഘായുസിനായി ഉപവസിക്കുന്ന ചടങ്ങാണ് കർവാ ചൗത്ത്.

'ആഷിഖ് ബനായ ആപ്‌നേ', 'ജോധ അക്ബർ', 'ഷൂട്ടൗട്ട് അറ്റ് വഡാല', 'ആർ രാജ്‌കുമാർ' തുടങ്ങി നിരവധി ചിത്രങ്ങളില്‍ പ്രവർത്തിച്ചിട്ടുള്ള നടൻ കൊവിഡ് ഉള്‍പ്പടെയുള്ള സമയങ്ങളില്‍ ബുദ്ധിമുട്ട് നേരിടുന്നവർക്ക് സഹായ ഹസ്‌തവുമായി എത്തിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.