ന്യൂഡൽഹി: കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുലിനും ഇന്ത്യൻ വാക്‌സിനുകളിൽ വിശ്വാസമില്ലെന്ന് പാർലമെന്‍ററി കാര്യമന്ത്രിയും ബിജെപി നേതാവുമായ പ്രഹ്ളാദ് ജോഷി. ജനുവരിയിൽ വാക്സിനേഷൻ പ്രക്രിയ ആരംഭിച്ചപ്പോൾ കോൺഗ്രസ് നേതാക്കൾ വാക്‌സിൻ ഫലപ്രാപ്തിയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. നിലവിൽ സോണിയയും രാഹുൽ ഗാന്ധിയും വാക്സിൻ സ്വീകരിച്ചിട്ടില്ലെന്നും ഇന്ത്യൻ വാക്സിനിൽ അവർക്ക് വിശ്വാസമില്ലെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
Also read: സംസ്ഥാനങ്ങൾക്ക് 24.65 കോടി വാക്സിന്‍ ഡോസുകൾ വിതരണം ചെയ്‌തുവെന്ന് കേന്ദ്രം
കൊവിഡ് വാക്സിനുകൾക്കായി കേന്ദ്രീകൃത സംഭരണ സംവിധാനം ജൂൺ 21 മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. 25 ശതമാനം സ്വകാര്യമേഖലയ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്. 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിന്‍ സൗജന്യമാണ്.